Published : Jul 06, 2019, 10:09 AM ISTUpdated : Jul 06, 2019, 10:24 AM IST
ലോകകപ്പില്‍ സെമിയിലെത്താതെ പുറത്തായ പാക്കിസ്ഥാന്‍ ടീമിന് ട്രോള്‍ മഴ. 316 റണ്‍സിന്‍റെയെങ്കിലും വിജയം നേടേണ്ടിയിരുന്ന മത്സരത്തില്‍ കൂറ്റനടിക്ക് ശ്രമിക്കാത്തതിനെതിരെയാണ് വിമര്‍ശനങ്ങള്‍. 500 റണ്‍സ് നേടാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ നായകന്‍ സര്‍ഫ്രാസിനെയും മുട്ടിക്കളിച്ച ഫഖര്‍ സല്‍മാനെയുമാണ് ട്രോളന്‍മാര്‍ എറ്റെടുത്തിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ അഭിനന്ദിക്കാനും മറന്നിട്ടില്ല. മറ്റ് ഏഷ്യന്‍ ടീമുകളൊക്കെ സെമി കാണാതെ പുറത്തായപ്പോള്‍ കിരീട സാധ്യതയില്‍ ഫേവറിറ്റുകളായി ഇടം പിടിച്ച ടീം ഇന്ത്യക്കാകട്ടെ അഭിനന്ദന പെരുമഴയാണ് ലഭിക്കുന്നത്