തിരിച്ചുവരവില്‍ വഹാബ് റിയാസ് പാക്കിസ്ഥാന് സമ്മാനിച്ചത് ആത്മവിശ്വാസം നല്‍കുന്ന വിജയം- ചിത്രങ്ങള്‍

First Published Jun 4, 2019, 1:31 PM IST

ഏറ്റവും അവസാനമാണ് വെറ്ററന്‍ പേസര്‍ വഹാബ് റിയാസ് പാക് ടീമില്‍ ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ കണക്കിന് അടിമേടിച്ചപ്പോഴാണ് റിയാസിനെ ടീമിലേക്ക് തിരികെ വിളിച്ചത്.

ഇംഗ്ലണ്ടിനെതിരെ ഏഴാം ഓവറിലാണ് വഹാബ് ആദ്യമായി പന്തെറിയാനെത്തിയത്. ആ ഓവറില്‍ രണ്ട് ഫോള്‍ ഉള്‍പ്പെടെ ഒമ്പത് റണ്‍ താരം വഴങ്ങി.
undefined
തന്റെ രണ്ടാം ഓവറില്‍ റിയാസ് പാക്കിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. മികച്ച ഫോമില്‍ കളിക്കുന്ന ജോണി ബെയര്‍സ്‌റ്റോയെ മടക്കിയയച്ചാണ് 33കാരന്‍ തുടങ്ങിയത്.
undefined
ആദ്യ സ്‌പെല്ലിലെ മൂന്നോവറില്‍ വഹാബ് വഴങ്ങിയത് 19 റണ്‍സ് മാത്രം. നിര്‍ണായകമായ വിക്കറ്റും പാക്കിസ്ഥാന് സമ്മാനിച്ചു.
undefined
രണ്ടാം സ്‌പെല്‍ തുടങ്ങുന്നത് 26ാം ഓവറില്‍. മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചതുമില്ല. 38ാം ഓവറില്‍ മൂന്നാം സ്‌പെല്‍. രണ്ട് ഓവറില്‍ 20 റണ്‍സ് വഴങ്ങി.
undefined
48ാം ഓവറില്‍ അവസാന സ്‌പെല്ലിനായെത്തി. മൊയീന്‍ അലി, ക്രിസ് വോക്‌സ് എന്നിവരെ മടക്കിയയച്ച് പാക്കിസ്ഥാന് ആത്മവിശ്വാസം നല്‍കി. അവസാന ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുനല്‍കി പാക്കിസ്ഥാന് ആദ്യ വിജയം സമ്മാനിച്ചു.
undefined
click me!