ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങള്‍ ഇവരാണ്

First Published Jun 17, 2019, 3:52 PM IST

ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളെ അറിയാം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പ്രിയതാരം സച്ചിന് സ്വന്തമാണ്.

ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരം. ലിറ്റില്‍ മാസ്റ്റര്‍ 45 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 6 സെഞ്ചുറികളാണ് നേടിയിട്ടുള്ളത്. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
undefined
മുന്‍ ശ്രിലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് രണ്ടാമത്. 5 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തുള്ളത് കുമാര്‍ സംഗക്കാരയാണ്. 2003 മുതല്‍ 2015 വരെയുള്ള ലോകകപ്പുകളില്‍ നിന്നാണ് താരം 5 സെഞ്ചുറികള്‍ നേടിയത്. 37 ലോകകപ്പ് മത്സരങ്ങളാണ് താരംകളിച്ചത്. 7 അര്‍ധസെഞ്ചുറികളും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നേടിയിട്ടുണ്ട്.
undefined
മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാമത്തെ താരം. 5 സെഞ്ചുറികളാണ് അദ്ദേഹത്തിന്‍റെ സംമ്പാദ്യം. 1996 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളില്‍ 46 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 6 അര്‍ധസെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
undefined
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി 4 സെഞ്ചുറികളാണ് അടിച്ചെടുത്തിട്ടുള്ളത്. 21 ലോകകപ്പ് മാച്ചുകളാണ് താരം കളിച്ചത്. 1999 മുതല്‍ 2007 വരെയായിരുന്നു ഇത്. മൂന്ന് അര്‍ധ സെ‍ഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്.
undefined
ദക്ഷിണാഫ്രിക്കന്‍ താരം എബിഡിയാണ് ഈ ലിസ്റ്റില്‍ അഞ്ചാമത്. 23 വേള്‍ഡ് കപ്പ് മത്സരങ്ങളില്‍ നിന്നായി 4 സെഞ്ചുറികളാണ് താരം സ്വന്തമാക്കിയത്. 2007 മുതല‍ 2015 വരെയുള്ള മാച്ചുകളിലാണ് താരം കളിക്കാനിറങ്ങിയത്.
undefined
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ലെജന്‍റ് മാര്‍ക്ക് വോയാണ് ഈ ലിസ്റ്റില്‍ അടുത്തയാള്‍. 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 4 സെഞ്ചുറികളാണ് താരം സ്വന്തമാക്കിയത്. 1992 മുതല്‍ 1999 വരെയുള്ള മാച്ചുകളിലാണ് അദ്ദേഹം കളിച്ചത്. നാല് അര്‍ധ സെഞ്ചുറികളും താരം സ്വന്തമാക്കിയിട്ടുണ്ട്.
undefined
ശ്രീലങ്കന്‍ താരം തിലകരത്ന ദില്‍ഷനാണ് ഈ ലിസ്റ്റിലെ അടുത്ത താരം. നാല് സെഞ്ചുറികളാണ് താരം നേടിയത്. 2007 മുതല്‍ 2015 വരെയുള്ള മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. നാല് അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.
undefined
മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ധനെയാണ് അടുത്തയാള്‍. 40 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 4 ലോകകപ്പ് സെ‍ഞ്ചുറികളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
undefined
click me!