പകയുടെ തീയില്‍ പൊലിഞ്ഞത് 4 മാസത്തിനിടെ മൂന്നാമത്തെ പെണ്‍ ജീവന്‍

First Published Jun 16, 2019, 10:12 AM IST

ശനിയാഴ്ച ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിവീഴ്‌ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഇത്തരം സംഭവങ്ങള്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. 
 

പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ പകതീർക്കാൻ വിദ്യാർത്ഥിനിയെ തിരുവല്ല നഗരത്തിൽ പട്ടാപ്പകൽ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തി. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണു പ്രതി. 2019 മാർച്ച് 13നായിരുന്നു ഈ സംഭവം.
undefined
തിരുവല്ല സ്വദേശി കവിത വിജയകുമാറാണ് പതിനെട്ട് വയസ്സുള്ള യുവാവിന്‍റെ ക്രൂരകൃത്യത്തില്‍ തിരുവല്ല ചിലങ്ക ജംഗ്ഷനിൽ വച്ച് തീകൊളുത്തപ്പെട്ടത്. സംഭവത്തിൽ തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിഎസ്സി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്.
undefined
പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ അജിനോട് പെൺകുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്.
undefined
2019 ഏപ്രിൽ 4ന് വിവാഹാഭ്യർഥന നിരസിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി തൃശൂർ ചിയ്യാരം മച്ചിങ്ങൽ നീതു(22)വിനെ വടക്കേക്കാട് കല്ലൂക്കാടൻ നിധീഷ് കുത്തിവീഴ്‌ത്തിയശേഷം തീവച്ചു കൊന്നു. ദുരൂഹമായ പലതും ഇതുമായി ബന്ധപ്പെട്ട് ചർച്ചയായി.
undefined
ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റെ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.
undefined
ഒരു വർഷം മുന്‍പ് വിവാഹതാത്പര്യവുമായി നിധീഷ് നീതുവിന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ വിവാഹാഭ്യർഥന നീതുവിന്റെ വീട്ടുകാർ തള്ളി. ഇതിനുശേഷവും നീതുവിനെ കണ്ടിരുന്നതായി നിധീഷ് മൊഴി നൽകിയിട്ടുണ്ട്.റോഡിൽ ബൈക്ക് നിർത്തി വീടിന്റെ പിന്നിൽ ഒരു മണിക്കൂറോളം മറഞ്ഞുനിന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ആറരയോടെ നീതു വീടിനു പിന്നിലെ കുളിമുറിയിലേക്ക് വരുമ്പോഴാണ് അകത്തുകയറിയത്. ഇവിടെ വച്ചാണ് വാക്കുതർക്കമുണ്ടായതും ആക്രമിച്ചതും. നീതു താനുമായി അടുപ്പത്തിലായിരുന്നെന്നും അതിൽനിന്ന് പിന്മാറാൻ ശ്രമിച്ചതാണ് പകയ്ക്ക് കാരണമെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. കൃത്യം നിർവഹിച്ചശേഷം വിഷം കഴിച്ച് മരിക്കാൻ തയ്യാറെടുത്തിരുന്നതായും നിധീഷ് പൊലീസിനോട് പറഞ്ഞു. ബാഗിൽ 2 കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായാണ് നിധീഷ് ചിയ്യാരത്തെത്തിയത്. പെട്രോൾ കൊണ്ടുവന്നത് നീതുവിന്‍റെ ജീവനെടുക്കാനും വിഷം കരുതിയത് സ്വയം ജീവനൊടുക്കാനുമായിരുന്നു. എന്നാൽ അതിന് നിധീഷിന് കഴിഞ്ഞില്ല.
undefined
ഇതിന് പിന്നാലെയാണ് ജൂണ്‍ 15ന് ആലപ്പുഴ വള്ളികുന്നത്തു വനിതാ സിവിൽ പൊലീസ് ഓഫിസറെ വെട്ടിവീഴ്‌ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്.
undefined
പട്ടാപ്പകൽ ഒരു പൊലീസുകാരിയെ മറ്റൊരു പൊലീസുകാരൻ വഴിയിലിട്ട് വെട്ടി പെട്രോളൊഴിച്ച് കത്തിച്ചതിന്‍റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍ . ഉച്ചക്ക് വീട്ടിലെത്തിയ ശേഷം വസ്ത്രം മാറി കുടുംബവീട്ടിലേക്ക് സ്കൂട്ടറോടിച്ച് പോകും വഴിയാണ് സൗമ്യയെ അജാസ് ദാരുണമായി കൊലപ്പെടുത്തുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി സമീപത്തെ ചെറിയ റോഡിലേക്ക് കയറിയതേ ഉണ്ടായിരുന്നുള്ളു സൗമ്യ . അതിനിടയ്ക്കാണ് കാറുമായി അജാസ് എത്തിയത്. സ്കൂട്ടറിൽ കാറിടിപ്പിച്ച് വീഴ്ച്ത്തിയ ശേഷമാണ് അജാസ് സൗമ്യയെ വെട്ടിയത്.
undefined
മാവേലിക്കരയിൽ കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസര്‍ സൗമ്യയും കൊലപാതകം നടത്തിയ പൊലീസുകാരൻ അജാസും തമ്മിൽ ഏറെ കാലമായി അടുപ്പമുണ്ടായിരുന്നു എന്ന് പോലീസ്. തൃശൂര്‍ കെഎപി ബെറ്റാലിയനിൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദമെന്നാണ് വിവരം. പൊലീസ് ട്രെയിനിയായി സൗമ്യ ക്യാമ്പിലെത്തിയപ്പോൾ പരിശീലനം നൽകാൻ അജാസ് അവിടെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ് പിന്നീട് കലഹത്തിലേക്കും കൊലപാതകത്തിലേക്കും എല്ലാം നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
undefined
click me!