നാഗര്‍കോവില്‍ 'കാശി' കേസ്: വലയില്‍ വീണതില്‍ പ്രമുഖ നടന്‍റെ മകളും?; വിവാദമാകുന്നു

Web Desk   | Asianet News
Published : May 06, 2020, 12:59 PM ISTUpdated : May 06, 2020, 01:14 PM IST

ചെന്നൈ: നഗര്‍കോവില്‍ പീഡനകേസില്‍ അന്വേഷണം വഴിത്തിരിവിലേക്കെന്ന് സൂചന. കേസില്‍ പൊലീസ് അറസ്റ്റിലായ 26 വയസുകാരനായ കാശി എന്ന സുചിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.  പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസിലാണ് കാശിയെ കഴിഞ്ഞ ഏപ്രില്‍ അവസാനം അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങളിലാണ് പുതിയ വിവരങ്ങള്‍ പുറത്തായത്. നഗര്‍കോവിലെ കൊട്ടാര്‍ വനിത പൊലീസ് സ്റ്റേഷനിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.   

PREV
15
നാഗര്‍കോവില്‍ 'കാശി' കേസ്: വലയില്‍ വീണതില്‍ പ്രമുഖ നടന്‍റെ മകളും?; വിവാദമാകുന്നു

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുന്നതായിരുന്നു ഇയാളുടെ മറ്റൊരു വിനോദം. ചെന്നൈയിലെ ഒരു ഡോക്ടറുടെ പരാതിയിലാണ് നാഗര്‍കോവില്‍ സ്വദേശിയായ കാശിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറില്‍ നിന്നും ഇയാള്‍ ഏഴു ലക്ഷം രൂപയോളം പല അവസരങ്ങളിലായി ഇയാള്‍ സെക്സ് കെണിയില്‍ പെടുത്തി തട്ടിയെടുത്തു എന്നതായിരുന്നു കേസ്.

25

അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ സംഭവങ്ങള്‍ പുറത്ത് എത്തിയത്. ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികളും വരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

35

കാശിയുടെ വലയില്‍ വീണവരില്‍ ഒരു നടന്‍റെ മകളും ഉണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചു വരുകയാണ്. 

45

പരിശോധനയില്‍ ഇയാളുടെ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി  ചെന്നൈയിലെയും വടക്കേ ഇന്ത്യയിലെയും നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വലിയില്‍ വീഴ്ത്തിയിട്ടുണ്ട്.

55

ഫെമിനിസത്തോട് അനുഭാവമുള്ള യുവാവ് എന്ന രീതിയില്‍ കബളിപ്പിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശ്രദ്ധ നേടുന്നത്. പിന്നീട് ഇയാള്‍ അവരുമായി അടുപ്പത്തിലാകുകയും സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും മറ്റുമായിരുന്നു ഇയാളുടെ രീതി. ഇയാളെ പൊലീസ് കോടതിയില്‍ ഹാജറാക്കി നേരത്തെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.

click me!

Recommended Stories