11 വയസ്സുമുതല്‍ 33 വയസ്സുവരെയുള്ളവര്‍ക്ക് പീഡനം; മുന്‍ ബിബിസി അവതാരകനായ വൈദികന് ജയില്‍ശിക്ഷ

First Published Oct 2, 2020, 6:03 PM IST

മൂന്നര പതിറ്റാണ്ടിനുള്ളില്‍ വിവിധ പ്രായത്തിലുള്ള 33 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് പത്തുവര്‍ഷം തടവ് ശിക്ഷ. മുന്‍ ബിബിസി അവതാരകനായ ബെഞ്ചമിന്‍ തോമസിനെയാണ് ശിക്ഷിച്ചത്

മൂന്നര പതിറ്റാണ്ടിനുള്ളില്‍ വിവിധ പ്രായത്തിലുള്ള 33 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് പത്തുവര്‍ഷം തടവ് ശിക്ഷ. മുന്‍ ബിബിസി അവതാരകനായ ബെഞ്ചമിന്‍ തോമസിനെയാണ് ശിക്ഷിച്ചത്.
undefined
ബ്രിട്ടനിലെ വിവിധ പള്ളികളില്‍ വൈദികനായി പ്രവര്‍ത്തിച്ച ബെഞ്ചമിന്‍ വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്. 15 വയസ്സുമുതല്‍ ഇയാള്‍ ആണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതായി കുറ്റപത്രത്തില്‍ പറയുന്നു.
undefined
പള്ളികളിലും പള്ളികളുമായി ബന്ധപ്പെട്ട് നടന്ന ക്യാമ്പുകളിലും വെച്ചായിരുന്നു പീഡനങ്ങളിലേറെയും. 11 വയസ്സു മുതല്‍ 34 വയസ്സു വരെയുള്ളവരാണ് ഇരകള്‍.
undefined
ഇയാള്‍ കടുത്ത ലൈംഗിക പീഡകനാണെന്ന് ശിക്ഷാ വിധിയില്‍ മോള്‍ഡ് ക്രൗണ്‍ കോടതിയിലെ ജഡ്ജ് ടിം പെറ്റ്‌സ് പറഞ്ഞു. 16 വര്‍ഷവും നാലു മാസവുമാണ് ശിക്ഷയെങ്കിലും 11 വര്‍ഷവും നാലു മാസവും മാത്രം ജയിലില്‍ കിടന്നാല്‍ മതി.
undefined
ആറു വര്‍ഷം സാമൂഹ്യ സേവനം നിര്‍വഹിക്കണം. ഇയാളെ ആജീവനാന്തം ലൈംഗികാതിക്രമികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി വിധിച്ചു.
undefined
ക്യാമ്പുകളിലും പള്ളികളിലും കിടന്നുറങ്ങുന്നവരെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബെഞ്ചമിന്‍ അതിക്രമത്തിന് വിധേയമാക്കിയതായി പ്രോസിക്യൂഷന്‍ വാദിച്ചു.
undefined
ആണ്‍കുട്ടികള്‍ കുളിക്കുന്നതും മൂത്രമൊഴിക്കുന്നതുമെല്ലാം ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും കണ്ടെത്തിയിരുന്നു. ഇൗ വീഡിയോകള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും താന്‍ കണ്ടാസ്വദിക്കുക മാത്രമായിരുന്നുവെന്നും ബെഞ്ചമിന്‍ മൊഴി നല്‍കി.
undefined
ഇയാള്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ പലരും വിധി പറയുമ്പോള്‍ കോടതി ഗാലറിയില്‍ ഉണ്ടായിരുന്നു. പലരും കോടതിക്കു മുന്നില്‍ വിശദമായ മൊഴി സമര്‍പ്പിച്ചു.
undefined
ബിബിസി വെയില്‍സില്‍ റിപ്പോര്‍ട്ടറും അവതാരകനുമായിരുന്നുബെഞ്ചമിന്‍.
undefined
ചെറുപ്പക്കാര്‍ക്കു വേണ്ടിയുള്ള വാര്‍ത്താ പരിപാടിയുടെയും വെല്‍സ് ടുഡേ വാര്‍ത്താ പരിപാടിയുടെയും അവതാരകനായിരിക്കെ, 2005ലാണ് ബിബിസി വിട്ട് മുഴുവന്‍ സമയ പ്രേഷിത വൃത്തിവൃത്തിയിലേക്ക് തിരിഞ്ഞത്.
undefined
ക്രിക്കിയെത് ഫാമിലി ചര്‍ച്ചിന്റെ കീഴിലുള്ള പള്ളികളിലായിരുന്നു വിവിധ സ്ഥലങ്ങളില്‍ വൈദികനായി ജോലി ചെയ്തത്. ഈ പള്ളികളില്‍ വെച്ചാണ് വിവിധ സമയങ്ങളില്‍ ചെറുപ്പക്കാരെ പീഡിപ്പിച്ചത്.
undefined
വിവാഹം കഴിക്കുകയും മൂന്ന് കുട്ടികളുണ്ടാവുകയും ചെയ്തിരുന്നുവെങ്കിലും കുടുംബവുമായി നല്ല ബന്ധമായിരുന്നില്ല. ഭാര്യയുമായി അകന്നു കഴിയുകയാണെന്ന് ബെഞ്ചമിന്‍ കോടതിയോട് പറഞ്ഞു.
undefined
കഴിഞ്ഞ വര്‍ഷമാണ് വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ബെഞ്ചമിന്‍ അറസ്റ്റിലായത്. തുടര്‍ന്ന് വൈദിക വൃത്തിയില്‍നിന്നും ഇയാളെ പുറത്താക്കി.
undefined
മൂന്നര പതിറ്റാണ്ടിനുള്ളില്‍ വിവിധ പ്രായത്തിലുള്ള 33 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് പത്തുവര്‍ഷം തടവ് ശിക്ഷ.

click me!