ശിക്ഷ കഴിഞ്ഞ കൊലയാളിയുമായി ജയിൽ ജീവനക്കാരിയുടെ പ്രണയം ; ഒടുവിൽ മകൾക്ക് ദാരുണാന്ത്യം

First Published Feb 10, 2021, 1:22 PM IST

തടവുപുള്ളിയുമായി പ്രണയത്തിലായി ജയില്‍ ജീവനക്കാരി. ദീര്‍ഘകാലത്തെ ശിക്ഷ കഴിഞ്ഞപ്പോള്‍ പതിമൂന്നുകാരിയായ മകള്‍ അടക്കം താമസിക്കുന്ന വീട്ടിലേക്കാണ് ജയില്‍ ജിവനക്കാരി ഇയാളെ കൊണ്ടുപോയത്. എന്നാല്‍ അടുത്തിടെ ജയില്‍ ജിവനക്കാരി ആശുപത്രിയിലായതിന് പിന്നാലെ പതിമൂന്നുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാള്‍. 

ഇരകളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപാതകം ചെയ്ത തടവുപുള്ളിയുമായി സ്നേഹത്തിലായ ജെയില്‍ ജീവനക്കാരിയുടെ മകള്‍ക്ക് ദാരുണാന്ത്യം. റഷ്യയിലെ മോസ്കോയ്ക്ക് സമീപമുള്ള ടെവര്‍ മേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
പതിനൊന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ ആളുമായാണ് പ്രിസണ്‍ ഓഫീസറായ ഏകടെരീനഷെലോഖോവ ബന്ധം സ്ഥാപിക്കുന്നത്. ദീര്‍ഘകാലത്തെ ജയില്‍വാസം നികിതാ സില്‍നോവിന്‍റെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവുമെന്ന കരുതലിലാണ് ഏകടെരീന ഇയാളുമായി പ്രണയത്തിലാവുന്നത്.ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
പതിമൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിനിടയിലെ നല്ല നടപ്പ് പരിഗണിച്ചായിരുന്നു ഇയാള്‍ക്ക് ശിക്ഷാകാലയിളവ് നല്‍കിയത്. ശിക്ഷ പൂര്‍ത്തിയാക്കിയ സില്‍നോവ് ഏകടെരീനയ്ക്കും അവരുടെ പതിമൂന്നുകാരിയായ മകളുടേയും വീട്ടിലേക്കാണ് പോയത്. ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിച്ച വ്യക്തിക്ക് ഒരു അവസരം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് ബന്ധത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് ഏകടെരീന മറുപടി നല്‍കിയത്.ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
2019ലാണ് മുപ്പത്തിമൂന്നുകാരനായ സില്‍നോവ് ജയിലില്‍ നിന്നിറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സില്‍നോവിനൊപ്പം ആക്കി ആശുപത്രിയിലേക്ക് പോയ ഏകടെരീനയെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. ആശുപത്രിയിലെത്തിയ ഏകടെരീനയെ അഡ്മിറ്റ് ചെയ്തതോടെയാണ് സില്‍നോവ് പഴയ ക്രിമിനല്‍ സ്വഭാവം വീണ്ടും പുറത്തെടുത്തത്. വളര്‍ത്തുനായയ്ക്കൊപ്പം നടക്കാന്‍ പോവുന്നുവെന്നും തിരികെ എത്തിയ ശേഷം വിളിക്കാം എന്നുമായിരുന്നു ഏകടെരീനയുടെ മകള്‍ വിക്ടോറിയ അവസാനമായി ഫോണിലൂടെ നല്‍കിയ സന്ദേശം.ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
എന്നാല്‍ മകളുടെ സന്ദേശം എത്താന്‍ ഏറെ വൈകിയതെടെ ഏകടെരീന സില്‍നോവിനെ വിളിച്ചു. എന്നാല്‍ സില്‍നോവ് ഫോണ്‍ എടുത്തില്ല. ഇതോടെ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ വിവരം അറിയിച്ച ഏകടെരീന വീട് ഒന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വാതില്‍ പൊളിച്ച് വീടിന് അകത്ത് കയറിയ പൊലീസ് കണ്ടെത്തുന്നത് ശ്വാസം മുട്ടി മരിച്ചുകിടക്കുന്ന വിക്ടോറിയയെ ആണ്. സില്‍നോവ് അതിനോടകം സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോയിരുന്നു.ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
ഏകടെരീനയുടെ ലാപ്ടോപ്പും ക്രെഡിറ്റ് കാര്‍ഡും ബാങ്ക് രേഖകളും ഉള്‍പ്പെടെയുള്ള വിവരങ്ങളും മോഷ്ടിച്ചാണ് സില്‍നോവ് മുങ്ങിയത്. അടുത്ത ടൌണില്‍ വച്ച് ഇയാള്‍ കാര്‍ഡ് ഉപയോഗിച്ച് ടാക്സി സേവനം പ്രയോജനപ്പെടുത്തിയതായി സംഭവത്തേക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്കാര്‍ഫ് ഉപയോഗിച്ചാണ് വിക്ടോറിയയെ സില്‍നോവ് കൊലപ്പെടുത്തിയത്.ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സില്‍നോവിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയ പൊലീസ് ഇയാളെ ഫെഡറല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി തിരയുന്നതായാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട്.ചിത്രത്തിന് കടപ്പാട് ഡെയ്ലി മെയില്‍
undefined
click me!