മൃഗങ്ങളുടെ സാന്നിധ്യം മനുഷ്യരിൽ ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും എന്നാണ് പറയുന്നത്. കൂടാതെ രക്തസമ്മർദ്ദം കുറയ്ക്കുക, ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുക, വേദന കൈകാര്യം ചെയ്യാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളിലും പങ്ക് വഹിക്കാൻ നമ്മുടെ പൊന്നോമനമൃഗങ്ങളുടെ സാന്നിധ്യത്തിന് സാധിക്കും എന്നും പറയുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്വാഭാവിക ബന്ധം ഉപയോഗിച്ച് രോഗബാധിതരായ ആളുകൾക്ക് ആശ്വാസവും സമാധാനവും നൽകുക എന്നതാണ് ഈ തെറാപ്പിയുടെ ലക്ഷ്യം. സാന്ത്വന പരിചരണത്തിന് കുതിരകൾ പ്രത്യേകിച്ചും അനുയോജ്യമാണെന്ന് കരുതുന്നു. അവിടെയാണ് പിയോ എന്ന കുതിരയും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. കുറേക്കാലമായി പിയോ ഇങ്ങനെ രോഗികൾക്കും പ്രായം ചെന്നവർക്കും ആശ്വാസമേകാനായി പ്രവർത്തിക്കുകയാണ്.
2020 നവംബർ 30 ന് മെറ്റാസ്റ്റാറ്റിക് ക്യാൻസർ ബാധിച്ച മരിയൻ (24) , ഫ്രാൻസിലെ സെന്‍റർ ഹോസ്പിറ്റലിയർ ഡി കാലായിസിലെ സെലീൻ പാലിയേറ്റീവ് കെയർ യൂണിറ്റിൽ 'പിയോ'യുടെ സാന്നിധ്യത്തിൽ മകൾ ഏഥാനെ (ഏഴ്) കെട്ടിപ്പിടിക്കുന്ന ഈ ചിത്രം 'ലോക ഫോട്ടോ സ്റ്റോറി ഓഫ് ദ ഇയർ 2021' -ലെ സമ്മാനാർഹമായ ചിത്രങ്ങളിൽ പെടുന്ന ഒന്നാണ്.