ഈ നാട്ടിൽ പുറത്ത് കൂടുതലും കാണുക സ്ത്രീകളെ, പാട്ടും നൃത്തവുമായി കൂടിച്ചേരുന്നതും സ്ത്രീകൾ; കാണാം ചിത്രങ്ങൾ

Published : Feb 04, 2021, 11:03 AM IST

സ്ത്രീകൾക്ക് ​ഗ്യാസ് സിലിണ്ടർ പൊക്കാനാകുമോ, സ്ത്രീകൾക്ക് ഒരു വീട്ടിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് നോക്കാനാവുമോ തുടങ്ങിയ കൊണ്ടുപിടിച്ച ചർച്ചകൾ അടുത്തിടെ നാം കാണുകയുണ്ടായി. എന്നാൽ, ലോകത്ത് ചിലയിടങ്ങളിലെല്ലാം ആ നാട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് സ്ത്രീകളാണ്. അത്തരമൊരു കുഞ്ഞുദ്വീപിനെ കുറിച്ചാണിത്. ഇവിടെയൊന്നുമല്ല എസ്റ്റോണിയിലെ കിനു ആണ് ആ ദ്വീപ്. അവിടെ വീട്ടിലെയും നാട്ടിലെയും കാര്യങ്ങളെല്ലാം നോക്കുന്നത് സ്ത്രീകളാണ്. അതിനെല്ലാമുപരിയായി പരസ്പരമുള്ള സ്നേഹവും ദയയും ചേർത്തുപിടിക്കലുകളും അതിജീവനവുമെല്ലാം ആ ദ്വീപിന്റെ പ്രത്യേകതകളാണ്. യൂറോപ്പിലെ തന്നെ മാതൃദായക്രമം (matriarchy) നിലനിൽക്കുന്ന അവസാനയിടവും ഇത് തന്നെയാവാം. ആ കുഞ്ഞുദ്വീപിലെ വിശേഷങ്ങളറിയാം.   

PREV
112
ഈ നാട്ടിൽ പുറത്ത് കൂടുതലും കാണുക സ്ത്രീകളെ, പാട്ടും നൃത്തവുമായി കൂടിച്ചേരുന്നതും സ്ത്രീകൾ; കാണാം ചിത്രങ്ങൾ

കിനു ദ്വീപിൽ, നാട്ടിലെയും വീട്ടിലെയും എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുക, വസ്ത്രങ്ങളുണ്ടാക്കുക, ഫാം നടത്തിപ്പ് തുടങ്ങി അന്നാട്ടിലെ എല്ലാ കാര്യങ്ങളും സ്ത്രീകളുടെ നിയന്ത്രണത്തിലാണ് എന്നർത്ഥം. അവിടുത്തെ സാമൂഹികജീവിതവും നിയമവ്യവസ്ഥയുമെല്ലാം ഈ സ്ത്രീകളുടെ കയ്യിൽ ഭദ്രമാണ്. 

212

എങ്ങനെയാണ് ഇത് സംഭവിച്ചതെന്നല്ലേ? അവിടെ പുരുഷന്മാര്‍ കടലില്‍ പോകുന്നവരാണ്. മത്സ്യബന്ധനമാണ് അവരുടെ പ്രധാന തൊഴിൽ. അതിനാൽ തന്നെ അവര്‍ മിക്കപ്പോഴും പുറത്തായിരിക്കും. ഇങ്ങനെ പുരുഷന്മാരില്ലാത്ത ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമുണ്ടാകും. അപ്പോൾ കാര്യങ്ങളെല്ലാം നോക്കേണ്ട ചുമതല സ്ത്രീകളിലായി.  

312

അങ്ങനെ, ദ്വീപിലെ എല്ലാ കാര്യങ്ങളും സ്ത്രീകള്‍ തന്നെ നോക്കിനടത്തിത്തുടങ്ങി. ഉദാഹരണത്തിന് ട്രാക്ടര്‍ തകരാറിലായി എന്ന് വയ്ക്കുക. ദ്വീപില്‍ പുരുഷന്മാരാരുമുണ്ടായെന്ന് വരില്ല. അപ്പോള്‍ ജോലി നടക്കണമെങ്കില്‍ സ്ത്രീകള്‍ തന്നെ അത് നന്നാക്കിയേ തീരൂ. അങ്ങനെ ട്രാക്ടര്‍ നന്നാക്കുന്നതടക്കം ഓരോ കാര്യങ്ങളും സ്ത്രീകള്‍ പഠിച്ചെടുത്തു. ഇവിടെ സ്കൂട്ടറിലും ട്രാക്ടറിലുമെല്ലാം ഒട്ടേറെ സ്ത്രീകളെ കാണാം. സാധാരണ ഒരു നാട്ടിൽ പുറത്തിറങ്ങിയാൽ പുരുഷന്മാരെയാണ് ഏറെയും കാണുന്നതെങ്കിൽ ഇന്നാട്ടിൽ എല്ലായിടത്തും സജീവമായി സ്ത്രീകളെയാണ് കാണാനാവുക.

412

അതുപോലെ തന്നെ മൃഗങ്ങളെ പരിചരിക്കുക, അവയെ തീറ്റയ്ക്കായി കൊണ്ടുപോവുക, കുതിരകളുമായി പാടത്ത് ജോലി ചെയ്യുക, പശുക്കളെയും കോഴികളെയും നോക്കുക, ചെമ്മരിയാടുകളെ നോക്കുക, അവയുടെ രോമത്തില്‍ നിന്നും മഞ്ഞുകാലത്തേക്കുള്ള വസ്ത്രങ്ങള്‍ തുന്നുക തുടങ്ങി എല്ലാ കാര്യങ്ങളും ഈ സ്ത്രീകള്‍ തന്നെയാണ് നോക്കുന്നത്. 

512

വേറൊരു പ്രത്യേകത സ്ത്രീകളുടെ കൂടിച്ചേരലാണ്. എല്ലാ സ്ത്രീകളും ഇവിടെ ഒത്തുചേരുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. പുരുഷന്മാര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കും പോലെ സ്ത്രീകള്‍ കൂടിച്ചേരുന്നു. നൃത്തം ചെയ്യാന്‍ പുരുഷന്മാരില്ലെങ്കിലെന്താ, അവര്‍ പരസ്പരം കൈകോര്‍ത്ത് പിടിച്ചു നൃത്തം ചെയ്യുന്നു. പരമ്പരാ​ഗമായി തുന്നിയെടുക്കുന്ന വസ്ത്രങ്ങൾ ധരിച്ച് അവരുടേതായ പാട്ടും നൃത്തവുമായി കൂടിച്ചേരുന്ന ഇവിടുത്തെ സ്ത്രീകൾ സന്തോഷകരമായ കാഴ്ചയാണ്. 

612

ഇവരുടെ വസ്ത്രങ്ങളും കരകൗശലവസ്തുക്കളുമെല്ലാം പ്രശസ്തമാണ്. പരമ്പരാ​ഗതമായി കൈമാറിവന്ന അറിവ് വച്ചാണ് ഇവർ ഇത് നിർമ്മിക്കുന്നത്. തുന്നാനും, ചെറുപ്പക്കാരെ തുന്നാനും മറ്റ് കരകൗശലവസ്തുക്കളുണ്ടാക്കാന്‍ പരിശീലിപ്പിക്കാനുമെല്ലാം ഈ സ്ത്രീകള്‍ ഒന്നിച്ചു ചേരും. മുതിർന്ന സ്ത്രീകൾ ഇങ്ങനെ ഒരുമിച്ച് ചേർന്ന് ചെറുപ്പക്കാർക്ക് ആ പാഠങ്ങൾ പകർന്നു നൽകുന്നു. 

712

അതുപോലെ തന്നെയാണ് ഇവർക്ക് സം​ഗീതവും. ഇവരു‌ടേതു മാത്രമായ തനതായ നാ‌ടൻപാട്ടുകളും ഇവരുടെ പ്രത്യേകതയാണ്. ഈ പാട്ടുകളും അവർ പുതുതലമുറയ്ക്ക് പഠിപ്പിച്ചു നൽകുന്നു. എസ്റ്റോണിയയിൽ തന്നെ പ്രശസ്തരായ പാട്ടുകാർ ഈ ദ്വീപിലുണ്ട്. അവരുടെ പാട്ടുകൾക്ക് അതിന്റേതായ ആത്മാവും ഭം​ഗിയുമുണ്ട്. തനതായ ഈ സം​ഗീതത്തിന് ആരാധകരേറെയാണ്.

812

ഇതിനെല്ലാം അപ്പുറം വേറെയും കൗതുകകരമായ കാര്യങ്ങളുമുണ്ട് ഈ ദ്വീപില്‍. ഒരു സ്ത്രീ തന്‍റെ അറുപതാമത്തെ വയസ്സിലെത്തി എന്നിരിക്കട്ടെ. സ്വന്തം ശവസംസ്കാരത്തിന് വേണ്ടതെല്ലാം അവര്‍ തന്നെ തയ്യാറാക്കി വയ്ക്കും. മരിച്ചശേഷം തന്നെ ധരിപ്പിക്കാനുള്ള വസ്ത്രം തുന്നിയെടുക്കുക, തന്‍റെ ശവക്കുഴി തയ്യാറാക്കാനായി താന്‍ തെരഞ്ഞെടുത്തിരിക്കുന്ന പുരുഷന്മാര്‍ക്കുള്ള ​ഗ്ലൗസ് തുന്നുക തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

912

ഇവരുടെ ശവസംസ്കാര ചടങ്ങുകളും വളരെ വൈകാരികമാണ്. ഒരു സ്ത്രീ മരിച്ചാൽ മറ്റുള്ള സ്ത്രീകളെല്ലാം ഒന്നിച്ചു ചേർന്നു നിൽക്കുന്നു. മിക്കവാറും അടുക്കളകളിലായിരിക്കും മൃതദേഹം കിടത്തിയിട്ടുണ്ടാകുക. മണിക്കൂറുകളോളം നിശബ്ദമായിരുന്ന് ചുറ്റുമുള്ള സ്ത്രീകള്‍ മരിച്ചവരെ യാത്രയയക്കുന്നു. പരസ്പരം വളരെ അടുപ്പവും സ്നേഹവും സൗഹൃദവും സൂക്ഷിക്കുന്നവരാണ് ഇവിടുത്തെ സ്ത്രീകൾ. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരസമയങ്ങളിലുമെല്ലാം അത് പ്രതിഫലിക്കുന്നു. 

1012

വളരെ കഠിനമായ ജീവിതത്തില്‍ കൂടിയും ഇവര്‍ക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും, അമ്പത് വര്‍ഷക്കാലം നീണ്ടുനിന്ന സോവിയറ്റ് അധിനിവേശവും എല്ലാം അതില്‍ പെടുന്നു. അതിജീവനത്തിന്റെ പ്രതീകം കൂടിയാണ് ഈ ജനത. പുറംലോകത്തിലെ വലിഹ ബഹളങ്ങളൊന്നുമില്ലാത്ത തങ്ങളുടേതായ ജീവിതരീതിയും സംസ്കാരവും പിന്തുടരുന്ന ജനത. സ്നേഹവും കരുണയും പരസ്പരമുള്ള ചേർത്തുനിർത്തലുമാണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ഇവിടുത്തെ സ്ത്രീകൾ എല്ലാക്കാര്യങ്ങളും സ്വയം നോക്കുന്നുവെന്നതുപോലെ തന്നെ എല്ലാക്കാര്യങ്ങളിലും പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. 

1112

കിനു സംസ്കാരം യുനെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ്. പരമ്പരാഗതമായി നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കള്‍, വിവാഹചടങ്ങുകളില്‍ പാടാറുള്ള പഴയ പാട്ടുകള്‍ എന്നിവയെല്ലാമാണ് അതിന് കാരണമായത്. 'മാനവരാശിക്ക് മുന്നിലുള്ള ഏറ്റവും മികച്ച പൈതൃകമാതൃക' എന്നാണ് 2003 -ല്‍ യുനെസ്‌കോ ഇവിടുത്തെ ജനതയെ വിശേഷിപ്പിച്ചത്. എസ്റ്റോണിയയിൽ നിന്നും മറ്റും ഒരുപാടുപേർ ഈ ദ്വീപ് സന്ദർശിക്കാറുണ്ട്. അതിന്റെ തനതായ ഭം​ഗിയും സംസ്കാരവും ആസ്വദിക്കാറുമുണ്ട്.

1212

എല്ലാ കാര്യങ്ങളും ഇവിടെ നോക്കിനടത്തുന്നത് സ്ത്രീകളാണ് എന്ന് പറഞ്ഞല്ലോ? ഇതിനര്‍ത്ഥം അന്നാട്ടില്‍ ആണുങ്ങളില്ലെന്നല്ല. അഥവാ പ്രായമായവരും മറ്റുമുണ്ടായാലും ഇത്തരം വീട്ടുകാര്യങ്ങളിലും സാമൂഹിക കാര്യങ്ങളിലുമൊന്നും തന്നെ പുരുഷന്മാരുടെ പങ്കാളിത്തം സജീവമല്ല എന്നാണ്. ഏതായാലും കാലം മാറുന്നതിനനുസരിച്ച് ഇപ്പോള്‍ പുതുതലമുറയില്‍ പെട്ടവര്‍ ദ്വീപ് വിടാന്‍ തുടങ്ങിയിട്ടുണ്ട്. 

click me!

Recommended Stories