ട്രെയിലറിൽ ഒരു സ്വപ്നവീട്, ആരും കൊതിച്ചുപോകും ഇതിനകം കണ്ടാൽ: ചിത്രങ്ങൾ

First Published Jan 18, 2021, 3:59 PM IST

പലതരത്തിലുള്ള വീടുകളും ഇന്ന് മനുഷ്യരുണ്ടാക്കുന്നുണ്ട്. ലോകത്തിലെ വിവിധയിടങ്ങളിലുള്ള മനുഷ്യര്‍ വിവിധതരത്തിലാണ് വീടുകള്‍ പണിയുന്നത്. അതില്‍ത്തന്നെ പരമാവധി പ്രകൃതിയെ വേദനിപ്പിക്കാതെ ഉപയോഗിച്ച വസ്തുക്കളുപയോഗിച്ചും മറ്റും വീടുകളുണ്ടാക്കുന്നവരുമുണ്ട്. അങ്ങനെയൊരു ദമ്പതിമാരെ കുറിച്ചാണ് ഇത്. ന്യൂസിലന്‍ഡില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍. ഒരു ട്രെയിലറിന്റെ പിൻഭാ​ഗത്തായിട്ടാണ് ഇവരുടെ ചെറുതും എന്നാൽ അതിമനോഹരവുമായ ഈ വീട് തയ്യാറാക്കിയിരിക്കുന്നത്. സം​ഗതി ട്രെയിലറാണെങ്കിലും ഉൾവശം കണ്ടാൽ ആരും കൊതിച്ചു പോകുന്ന തരത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ലിലയെന്നും ഒല്ലി വാർഡെന്നും പേരായ ഈ ദമ്പതികൾ തന്നെയാണ് തങ്ങളുടെ സ്വപ്നഭവനം എങ്ങനെ വേണമെന്ന് തീരുമാനിച്ചത്. അതിനായി ചിന്തിച്ചും പഠിച്ചും കുറച്ച് സമയവും ഇരുവരുമെടുത്തു. പക്ഷേ, വീടൊരുങ്ങിയപ്പോൾ അത് അക്ഷരാർത്ഥത്തിൽ അതിമനോഹരമായി. ഒരു ചെറിയ കുടുംബത്തിന് ജീവിക്കാൻ തന്നെ വളരെ വലിയ വീടുകൾ പണിതിടുന്നവർക്ക് ഇവരുടെ വീട് ഒന്ന് കണ്ടുനോക്കാവുന്നതാണ്. ആ വീട്ടുവിശേഷങ്ങളിങ്ങനെയാണ്. 

ലളിതവും സുസ്ഥിരവുമായ ജീവിതത്തോട് അഭിനിവേശമുള്ളവരാണ് ന്യൂസിലാന്റിൽ നിന്നുള്ള ഈ ദമ്പതികൾ. അതുകൊണ്ടൊക്കെ തന്നെയാവാം ഒരു ട്രെയിലറിന്റെ പിൻഭാഗത്ത് അവർ വീട് നിര്‍മ്മിച്ചിരിക്കുന്നത്. നിർമ്മാണമോ ഡിസൈൻ ചെയ്ത് പരിചയമോ ഇല്ലെങ്കിലും, ഇരുപത്തിയൊമ്പതും മുപ്പതും വയസുകാരായ ലിലായും ഒല്ലി വാർഡും 2019 സെപ്റ്റംബറിലാണ് വീട് പണിയുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാസൂത്രണം ചെയ്ത് തുടങ്ങിയത്.
undefined
“വർഷങ്ങളായി ഒരു ചെറിയ വീട്ടിൽ താമസിക്കുകയെന്നത് ഒല്ലിയുടെ സ്വപ്നമാണ്, 2017 -ൽ ഞങ്ങൾ കണ്ടുമുട്ടിയപ്പോൾ എനിക്കും ഈ ആശയം ഇഷ്ടമായിരുന്നു” ലില പറയുന്നു. ഇത് നൽകുന്ന ലളിതമായ ജീവിതശൈലി തങ്ങൾ ഇഷ്ടപ്പെടുന്നു, ധാരാളം സാധനങ്ങളില്ലാത്തതിനാൽ വൃത്തിയായി സൂക്ഷിക്കാനും എളുപ്പമാണ് എന്നും ദമ്പതികള്‍ പറയുന്നു.
undefined
വീ മെയ്ക്ക് ചേഞ്ചിൽ നിന്ന് ഇഷ്‌ടാനുസൃതമായി രൂപകൽപ്പന ചെയ്ത 8.4 മീറ്റർ ട്രെയിലറിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് മീറ്റർ വീതിയും 4.1 മീറ്റർ ഉയരവുമുണ്ടിതിന്. ഈ ചെറിയ വീട് ഒരു ദേവദാരു മരം, ഇരുമ്പ് ഫ്രെയിം എന്നിവയൊക്കെ ഉപയോ​ഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതേസമയം ഇന്റീരിയറിന് ആധുനിക രൂപകൽപ്പനയുണ്ട്.
undefined
'പുറത്ത് ഞങ്ങൾക്ക് ഇരിപ്പിടങ്ങളുള്ള ഒരു ഡെക്ക് ഉണ്ട്, ഒരുപക്ഷേ ഞങ്ങളുടെ ചെറിയ വീടിനെക്കുറിച്ചുള്ള ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കാര്യം ഡെക്കിലേക്ക് നിർമ്മിച്ച ഞങ്ങളുടെ ഔട്ട്ഡോർ ബാത്ത് ആണ് - ചന്ദ്രന്റെ പ്രകാശത്തിന് കീഴിൽ കുളിക്കുന്നത് മാന്ത്രികമായ കാര്യമാണ്!' ലില പറയുന്നു.
undefined
ഡൈനിംഗ്, അടുക്കള എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ ഓപ്പൺ ലിവിംഗ് ഏരിയ നിങ്ങളെ സ്വാഗതം ചെയ്യുന്നു, അത് സ്റ്റോറേജ്, ഫ്രിഡ്ജിനുള്ള സ്ഥലം, ഒരു ഡിഷ്വാഷർ, ഓവൻ എന്നിവയ്ക്ക് മതിയായ ഇടം നൽകിയിട്ടുള്ളതാണ്. പിന്നിലേക്ക് ഒരു ബാത്ത്റൂമും അലക്കാനുള്ള ഇടവും ഒരു വാഷിംഗ് മെഷീൻ, ഷവർ, ടോയ്‌ലറ്റ്, മനോഹരമായ കോൺക്രീറ്റ് സിങ്ക് എന്നിവയുമുണ്ട്. മുകളിലത്തെ നിലയിൽ ഒരു കിടപ്പുമുറിയുണ്ട്.
undefined
ഇത്തരമൊരു വീട് നിർമ്മിക്കുന്നതിനായി വീടിന്റെ ഡിസൈൻ തീരുമാനിക്കുന്നതിന് ഒരുപാട് സമയം ഇരുവരും ചെലവഴിച്ചിരുന്നു. അതിനായി ഓൺലൈനുകളിലും ഇരുവരും തെരഞ്ഞു. സമാനമായ ഒരുപാട് വീടുകൾ കണ്ടു. അവസാനം ഇരുവരും ചേർന്ന് നിലവിലുള്ള വീടിന്റെ ഡിസൈനിലെത്തിച്ചേരുകയായിരുന്നു.
undefined
രൂപകൽപ്പന പൂർത്തിയായിക്കഴിഞ്ഞയുടനെ, നിർമ്മാണം ആരംഭിക്കുകയും ഒരു പ്രൊഫഷണൽ ബിൽഡർ, ഇലക്ട്രീഷ്യൻ, പ്ലംബർ എന്നിവരെ സഹായത്തിനായി വിളിക്കുകയും ചെയ്തു. “പെയിന്റിംഗ്, ഡെക്ക് പണിയുക, അടുക്കള തയ്യാറാക്കുക എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ഞങ്ങൾ സഹായിച്ചു” ലില വിശദീകരിച്ചു.
undefined
കൊവിഡ്-19 മഹാമാരി രണ്ട് മാസത്തേക്ക് കെട്ടിട പദ്ധതികൾ പിന്നോട്ട് വലിച്ചുവെങ്കിലും അവരുടെ സ്വപ്നവീട് ആറുമാസത്തിനുള്ളിൽ പൂർത്തിയായി. കൊവിഡ് ഒരു വെല്ലുവിളിയായിരുന്നു. ലോക്ക്ഡൗണിൽ ഞങ്ങൾക്ക് വീട് പൂർത്തിയാക്കുന്നതിനായി പ്രവർത്തിക്കാനായില്ല. എന്നാൽ ആ സമയത്ത് വീടിനെക്കുറിച്ച് ധാരണകളുണ്ടാക്കി -ലില പറഞ്ഞു.
undefined
ഏകദേശം ഏഴ് ലക്ഷത്തോളം രൂപയാണ് വീടിന് ചെലവായത്. പണികളും സാമ​ഗ്രികളുമെല്ലാം കുറവായിരുന്നുവെങ്കിലും വീട് കലാപരമാക്കി മാറ്റുന്നതിനായാണ് പണം ഏറെയും ചെലവഴിച്ചത്. ദമ്പതികളും ജോലികളിൽ സഹായിച്ചു. കുടുംബവും കൂട്ടായി. ഏതായാലും ഇരുവരും ഈ ട്രെയിലർ വീട്ടിൽ ഹാപ്പിയാണ്.
undefined
click me!