വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതെല്ലാം ശവപ്പെട്ടികളാണ്, പിന്നില്‍...

First Published May 23, 2020, 2:26 PM IST

ഘാനയിലെ പ്രശസ്‍തനായ ശവപ്പെട്ടി നിര്‍മ്മിക്കുന്നയാളാണ് പാ ജോ എന്നറിയപ്പെടുന്ന ജോസഫ് ടെറ്റെ അഷോങ്. അക്ര കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ജോ ഡിസൈന്‍ ചെയ്യുന്ന ശവപ്പെട്ടികളെല്ലാം വളരെയധികം വ്യത്യസ്‍തത പുലര്‍ത്തുന്നവയാണ്. അതില്‍ പുതിയ തലമുറകളുടെ ഭ്രമത്തിനും അഭ്യര്‍ത്ഥനയ്ക്കും അനുസരിച്ചുള്ള ഷൂ, ബാഗുകള്‍ എന്നിവയെല്ലാം പെടുന്നു. ഘാനയിലെ ഫാഷന്‍ പ്രേമികളുടെ ആരാധനപ്രകാരമാണ് താനിവ ഡിസൈന്‍ ചെയ്യുന്നത് എന്നാണ് ജോ പറയുന്നത്. 

ഘാനയിലെ ശവപ്പെട്ടി മേഖലയെ സംബന്ധിച്ച് പുതിയ പുതിയ തരത്തിലുള്ള ശവപ്പെട്ടികള്‍ ഡിസൈന്‍ ചെയ്യുക എന്നത് സംസ്‍കാരത്തിന്‍റെ തന്നെ ഭാഗമായി മാറുകയാണ്. ഘാനയിലെ ഗാ സമുദായത്തെ സംബന്ധിച്ച് ശവസംസ്‍കാരമെന്നത് ഒരുപാട് പ്രോസസുകള്‍ നിറഞ്ഞ ചടങ്ങാണ്. അതിനാല്‍ത്തന്നെ അവയില്‍ ഓരോന്നിനും അതിന്‍റേതായ പ്രാധാന്യവുമുണ്ട്. അതിലൊന്നാണ് ഈ ശവപ്പെട്ടിയുടെ മാറിവരുന്ന രൂപങ്ങളും.
undefined
ഈ കുടുംബങ്ങള്‍ മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പലപ്പോഴും മരണപ്പെട്ടയാള്‍ എന്ത് ജോലിയാണോ ചെയ്‍തിരുന്നത് അതുമായി ബന്ധപ്പെട്ട ശവപ്പെട്ടികളാണ് പണിയാറ്. മരണശേഷമുണ്ടാവുന്ന ജന്മത്തിലുംപുനര്‍ജന്മത്തിലും അവര്‍ക്ക് അതേ ജോലി തുടരേണ്ടതുണ്ട് എന്നാണ് അവര്‍ വിശ്വസിക്കുന്നത്.
undefined
എന്ത് ജോലിയാണോ മരണപ്പെട്ടയാള്‍ ചെയ്തിരുന്നത്, മരണപ്പെട്ടയാളുടെ പ്രധാന വിനോദം, ഇഷ്ടം ഇവയുമൊക്കെയായി ബന്ധപ്പെടുത്തിയാണ് ശവപ്പെട്ടി നിര്‍മ്മിക്കുന്നത്. ജേണലിസ്റ്റാണെങ്കില്‍ ക്യാമറ, ബിസിനസുകാരനാണെങ്കില്‍ മെഴ്‍സിഡസ് അങ്ങനെ പോകുന്നു അത്. നിലവിലെ ട്രെന്‍ഡാണ് ഷൂ. ചെരിപ്പ് നിര്‍മ്മിക്കുന്നവരോ പുതിയ പുതിയ ബ്രാന്‍ഡുകളോട് പ്രിയമുള്ളവരോ ഒക്കെയാണ് ഇത്തരത്തിലുള്ള ശവപ്പെട്ടിയുടെ ആരാധകര്‍.
undefined
ജോ വരുന്നത് ഇത്തരത്തില്‍ ഫാന്‍റസി ശവപ്പെട്ടികള്‍ നിര്‍മ്മിക്കുന്ന കുടുംബത്തില്‍ നിന്നാണ്. പതിനാറാമത്തെ വയസ്സില്‍ അമ്മാവനാണ് ജോയെ ഇങ്ങനെ ശവപ്പെട്ടി ഡിസൈന്‍ ചെയ്യാനും നിര്‍മ്മിക്കാനും പഠിപ്പിച്ചത്. ഷൂസ്, ഫിലിം ക്യാമറകള്‍, ബാസ്‍കറ്റ് ബോളുകള്‍, ഡ്രം മെഷീന്‍, പെപ്‍സി ബോട്ടില്‍ തുടങ്ങി വിവിധ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ശവപ്പെട്ടികളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തതോടെ ജോയ്ക്ക് നിരവധി ആരാധകരുണ്ടാവുകയായിരുന്നു. അങ്ങനെ ഫോളോവേഴ്‍സിന്‍റെ എണ്ണവും കൂടി. പാരിസിലെ പോംപിഡൗ സെന്‍റര്‍, ലണ്ടന്‍ വി ആന്‍ഡ് എ, ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ മ്യൂസിയം എന്നിവിടങ്ങളിലെല്ലാം ജോയുടെ ഡിസൈനുകള്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
undefined
കഴിഞ്ഞ വര്‍ഷമായിരുന്നു അദ്ദേഹത്തിന്‍റെ എഴുപത്തിരണ്ടാം പിറന്നാള്‍. ലോകത്താകെ മരണാനന്തര ചടങ്ങുകളും ശവസംസ്‍കാരവും കൂടുതല്‍ ആഘോഷപരമാക്കേണ്ടതുണ്ട് എന്നാണ് ജോയുടെ അഭിപ്രായം. വിട പറഞ്ഞിരിക്കുന്ന ഒരാളെ മികച്ചതും കൂടുതല്‍ സ്റ്റൈലായതുമായ വഴിയിലൂടെ യാത്രയാക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ നിര്‍മ്മിക്കുന്ന ശവപ്പെട്ടിയില്‍ കൂടി ഒരാള്‍ നല്ലൊരു മരണാനന്തരജീവിതത്തിലേക്ക് പ്രവേശിക്കുന്നുവെന്നത് തനിക്കെപ്പോഴും സന്തോഷം തരുന്നുണ്ട് എന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം വൈസിനോട് പറയുകയുണ്ടായി.
undefined
1962 -ലാണ് ജോ ശവപ്പെട്ടികള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. അമ്മാവനാണ് അതിലെ കലയും അത് നിര്‍മ്മിക്കേണ്ടത് എങ്ങനെയെന്നും ജോയെ പഠിപ്പിക്കുന്നത്. പാവപ്പെട്ടവരും പണക്കാരുമെല്ലാം ജോയുടെ അടുത്ത് ശവപ്പെട്ടിക്കായി എത്താറുണ്ട്. ബൈബിള്‍, മീന്‍, കൊക്കോ പോഡ് എന്നിവയെല്ലാമാണ് സാധാരണയായി ആളുകള്‍ ആവശ്യപ്പെടുന്നത്.
undefined
ഏതായാലും എല്ലാത്തിലും മാറ്റം വരുന്നതുപോലെ തന്നെയാണ് ശവപ്പെട്ടിയുടെ കാര്യത്തിലും മാറ്റം വന്നിരിക്കുന്നത്. ഏത് സംസ്കാരമാണ് മാറ്റത്തിന് വിധേയമാവാത്തത് അല്ലേ.
undefined
click me!