എഴുപതുകളിലെ സ്റ്റൈലിൽ ഒരു സുന്ദരി, പിന്നിലെ കാരണം വ്യത്യസ്തം, കാണാം ചിത്രങ്ങൾ

First Published Jun 7, 2021, 3:14 PM IST

എണ്‍പതുകളിലും എഴുപതുകളിലും ജീവിച്ചാല്‍ മതിയായിരുന്നു എന്ന് ആഗ്രഹം തോന്നാറുണ്ടോ? ഇനി അഥവാ തോന്നിയാലും അക്കാലത്തെ സ്റ്റൈലിലുള്ള വേഷവുമായി നടക്കാന്‍ നമ്മളാരും തയ്യാറാവില്ല അല്ലേ? എന്നാല്‍, റോസ് വാന്‍ റിന്‍ എന്ന സ്ത്രീ അങ്ങനെയല്ല. എഴുപതുകളോട് പ്രണയം തോന്നിയ അക്കാലം മുതൽ ആ രീതിയിലുള്ള വസ്ത്രങ്ങളാണ് അവള്‍ ധരിക്കുന്നത്. റോസിന്റെ ഈ വ്യത്യസ്തമായ വസ്ത്രധാരണ രീതിക്ക് പിന്നിൽ എന്താണ്? ആ കാരണമറിയാം. എഴുപതുകളിലെ സുന്ദരിയായിട്ടുള്ള റോസിന്റെ ചിത്രങ്ങളും കാണാം.

എന്തെങ്കിലും വ്യത്യസ്തമായ വേഷം ധരിച്ച് ഇറങ്ങിയാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും എല്ലാമായി പലവിധ കമന്റുകൾ കേൾക്കുന്ന നമുക്ക് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഒരു പരീക്ഷണത്തിന് മുതിരാൻ പലപ്പോഴും മടിയാണ് അല്ലേ? എന്നാൽ, റോസിന് ആ മടിയൊന്നുമില്ല. മാത്രവുമല്ല, അവളുടെ ക്യൂട്ട് ലുക്കിന് ആരാധകരും ഒരുപാടുണ്ട്.
undefined
അഞ്ച് വര്‍ഷം മുമ്പാണ്... ഇങ്ങനെ എഴുപതുകളിലെ വസ്ത്രങ്ങളോടും ഹെയർസ്റ്റൈലിനോടും ലുക്കിനോടുമെല്ലാം അവൾക്ക് ഒരു പ്രേമം തോന്നുന്നത്. അതോടെ റോസ് തന്റെ സ്റ്റൈലാകെ ഒന്ന് മാറ്റിപ്പിടിച്ചു.
undefined
മുടി വെട്ടി. വസ്ത്രങ്ങളെല്ലാം മാറ്റി പകരം എഴുപതുകളിലുണ്ടായിരുന്ന തരം വസ്ത്രങ്ങള്‍ വാങ്ങി. വാർഡ്രോബിൽ സെവന്റി സ്റ്റൈൽ വസ്ത്രങ്ങൾ കയറിവന്നു.
undefined
ആ രൂപത്തിലുള്ള വീഡിയോകള്‍ റോസ് ടിക്ടോക്കിലും പോസ്റ്റ് ചെയ്യുന്നു. അതില്‍ പലതും വൈറലാവുകയും ചെയ്തു. മിക്ക ആളുകളും അവളെ ഡയാന രാജകുമാരിയെ പോലെ എന്നാണ് പറയുന്നത്. എങ്ങനെ മറ്റുള്ളവർക്കും തന്നെ പോലെ ആവാം എന്ന കാര്യവും അവള്‍ വീഡിയോകളില്‍ വിശദീകരിച്ചു നൽകുന്നുണ്ട്.
undefined
എന്താണ് ഇപ്പോള്‍ ട്രെന്‍ഡിംഗ്, ഏത് തരം വസ്ത്രമാണ് ഇപ്പോള്‍ എല്ലാവരും ധരിക്കുന്നത് എന്നതൊന്നും ഏതായാലും റോസിന്റെ വിഷയമല്ല.
undefined
'അഞ്ച് വര്‍ഷം മുമ്പാണ് ഇതിന്‍റെ എല്ലാം തുടക്കം. യാദൃച്ഛികമായി ഞാന്‍ ഒരു ABBA സിഡി കണ്ടു. അതിലെ മ്യൂസിക് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. അതോടെ അക്കാലത്തെ ബാന്‍ഡുകളെല്ലാം കാണാന്‍ തുടങ്ങി. അത് കണ്ടപ്പോഴാണ് മുടിയും വസ്ത്രവും എല്ലാം എല്ലാ ദിവസവും അവരെ പോലെ വേണം എന്ന് തോന്നിയത്. അങ്ങനെ അതുപോലെ ജീവിക്കാന്‍ തുടങ്ങി' എന്നാണ് ഈ വ്യത്യസ്തമായ ലുക്കിനെ കുറിച്ചും ഇഷ്ടത്തെ കുറിച്ചുമുള്ള റോസിന്‍റെ വിശദീകരണം.
undefined
ടിക്ടോക്കില്‍ വലിയ വീഡിയോ ഒന്നും ചെയ്യാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഒരു യൂട്യൂബ് ചാനലും റോസ് തുടങ്ങിയിട്ടുണ്ട്. അവിടെ എഴുപതുകളില്‍ നിന്നുള്ള മുടിയെ കുറിച്ചും മറ്റും അവള്‍ വിവരങ്ങള്‍ നല്‍കുന്നു.
undefined
വെറുതെ എഴുപതുകളിലെ വസ്ത്രം ധരിക്കുക എന്നതിനും അപ്പുറം റോസിന് സമൂഹത്തോട് പറയാനുള്ളത് 'നിങ്ങള്‍ക്ക് എന്താണിഷ്ടം അത് ധരിക്കുക' എന്നതാണ്.
undefined
മറ്റുള്ളവരെന്ത് പറയും, എന്ത് ചിന്തിക്കും എന്നതൊന്നും കാര്യമാക്കേണ്ടതില്ല എന്നും അവള്‍ പറയുന്നു. വസ്ത്രം ഒരാളുടെ തെരഞ്ഞെടുപ്പാണ്. അത് അയാൾക്ക് ഏത് രീതിയിലുള്ള വസ്ത്രം വേണമെങ്കിലും തെരഞ്ഞെടുക്കാം. അക്കാര്യത്തിൽ റോസിനെ മാതൃകയാക്കാവുന്നതാണ്.
undefined
click me!