രാജകുടുംബത്തില്‍ നിന്നും വിവാഹം ചെയ്താൽ പാലിക്കേണ്ട കാര്യങ്ങളിങ്ങനെ, ജീവിതരീതി തന്നെ മാറും?

First Published Dec 17, 2020, 2:07 PM IST

ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗത്തെ വിവാഹം കഴിക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല. അതിനായി ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതുണ്ട്. ഒരുപാട് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു സാധാരണക്കാരനെ പോലെ ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു രാജകുടുംബത്തിലെ അംഗത്തിന് ഇല്ല. വർഷങ്ങൾ കഴിയുന്തോറും കുറെയൊക്കെ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇന്നും മുടക്കമില്ലാതെ പാലിച്ചു വരുന്ന ചില ആചാരങ്ങളും നിയമങ്ങളുമുണ്ട്. അതിൽ ചിലത് ഇതാ:

സാധാരണയായി വിവാഹ ചെലവുകൾ വധുവിന്റെ വീട്ടുകാരാണല്ലോ ഏറ്റെടുക്കുന്നത്. എന്നാൽ, ഇവിടെ അങ്ങനെയല്ല. വിവാഹത്തിനുള്ള സകല ചെലവുകളും നോക്കുന്നത് രാജകീയ കുടുംബമാണ്. അതുപോലെ തന്നെ വിവാഹത്തിന് രാജ്ഞിയുടെ അനുമതി കൂടിയേ കഴിയൂ. ഇത് 1772 -ലെ റോയൽ മാര്യേജസ് ആക്ടിൽ പറഞ്ഞിട്ടുണ്ട്.
undefined
പങ്കാളി ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ ചർച്ചിലെ അംഗമല്ലെങ്കിൽ, ഇതിലേയ്ക്ക് പരിവർത്തനം ചെയ്യേണ്ടത് ആവശ്യമാണ്. കത്തോലിക്കരെ വിവാഹം കഴിക്കാൻ ബ്രിട്ടീഷ് റോയലുകൾക്ക് അവകാശമില്ല. കാരണം ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ് മതത്തിന്റെ മേധാവി ചർച്ച് ഓഫ് ഇംഗ്ലണ്ടാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഹെൻട്രി എട്ടാമൻ രാജാവ് ആൻ ബോളിനെ വിവാഹം കഴിക്കാൻ കത്തോലിക്കാസഭ വിട്ടതിന് ശേഷമാണ് ഈ രീതി ആരംഭിച്ചത്.
undefined
രാജകുടുംബത്തിലെ സ്ത്രീകൾക്ക് നെയിൽ പോളിഷിന്റെ കടുത്ത നിറങ്ങൾ ധരിക്കാൻ അനുവാദമില്ല. മാത്രമല്ല അവ പിങ്ക്, ന്യൂഡ് നിറങ്ങളിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. രാജകീയ പങ്കാളിയ്ക്ക് പൊതുവായി ഔദ്യോ​ഗിക പരിപാടികളിൽ ജീൻസ് ധരിക്കാൻ അനുവാദമില്ല. അതുപോലെ വിവാഹത്തിന് വെളുത്ത വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
undefined
ആചാരപരമായ അവസരങ്ങളിൽ പങ്കാളി രാജകുടുംബാംഗത്തിന്റെ പിന്നിൽ വേണം നടക്കാൻ. എലിസബത്ത് രാജ്ഞിയുടെയും ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെയും കാര്യത്തിൽ ഇത് കാണാം. അദ്ദേഹം എല്ലായ്പ്പോഴും രാജ്ഞിയുടെ പിന്നിൽ മാത്രം നടക്കുന്നു.
undefined
ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ച ഒരു വ്യക്തിയ്ക്ക് സെൽഫി എടുക്കാൻ അനുവാദമില്ല. പ്രോട്ടോക്കോൾ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട അവസരങ്ങളിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരാണ് അവരുടെ ഫോട്ടോയെടുക്കുന്നത്.
undefined
രാജകുടുംബത്തിലെ അംഗത്തെ വിവാഹം ചെയ്ത ഒരാൾക്ക് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പാടില്ല. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾ രാജകുടുംബത്തിന്റെ വെബ്‌സൈറ്റിയിൽ പോസ്റ്റുചെയ്യുന്നു. ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് മുമ്പ് മേഗൻ മെർക്കൽ തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയുണ്ടായി.
undefined
രാജകുടുംബത്തിലെ അംഗങ്ങൾക്ക് രാഷ്ട്രീയ കാഴ്ചപ്പാടുകൾ പരസ്യമായി പ്രകടിപ്പിക്കാൻ അനുവാദമില്ല. അവർ വോട്ട് ചെയ്യുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നില്ല. രാജകുടുംബം യുണൈറ്റഡ് കിംഗ്ഡത്തിൽ നിഷ്പക്ഷ രാഷ്ട്രീയ നിലപാട് പുലർത്തണം എന്നതിനാലാണിത്.
undefined
വിവാഹം കഴിഞ്ഞാൽ, രാജകീയ പങ്കാളിയെ അവരുടെ രാജകീയ പദവി ഉപയോഗിച്ച് മാത്രമേ പരാമർശിക്കാവൂ. കേറ്റ് മിഡിൽടൺ, മേഗൻ മെർക്കൽ എന്നിവർ അവരുടെ ഭർത്താവിന്റെ സ്ഥാനങ്ങളെ ആശ്രയിച്ച് യഥാക്രമം കേംബ്രിഡ്ജിലെ ഡച്ചസ്, സസെക്സ് ഡച്ചസ് എന്നാണ് വിവാഹശേഷം അറിയപ്പെടുന്നത്.
undefined
എന്ത് കാര്യവും രാജ്ഞി ആദ്യം ചെയ്തതിന് ശേഷം മാത്രമേ ചെയ്യാൻ സാധിക്കൂ. രാജ്ഞി ഇരുന്നാൽ നിങ്ങൾക്കും ഇരിക്കാം. അവർ നിൽക്കുകയാണെങ്കിൽ, നിങ്ങളും നിൽക്കണം. ചടങ്ങിനിടെ, രാജകുടുംബത്തിലെ അംഗങ്ങൾ രാജ്ഞി നിർദ്ദേശിച്ച നിർദ്ദിഷ്ട ക്രമത്തിൽ പ്രവേശിക്കുകയും, പുറത്തുകടക്കുകയും വേണം. കൂടാതെ, രാജ്ഞി ഭക്ഷണം കഴിച്ച് എഴുന്നേറ്റത്തിന് ശേഷം മാത്രമേ മറ്റുള്ളവർക്ക് കഴിക്കാൻ അനുവാദമുള്ളൂ.
undefined
click me!