റഷ്യയിലെ വനിതാ പൊലീസ് ഓഫീസർമാർ; സൗന്ദര്യവും ധീരതയും ഒത്തിണങ്ങുമ്പോൾ:ചിത്രങ്ങൾ കാണാം

First Published Dec 3, 2020, 5:28 PM IST

പൊലീസിന്റെ പണി പെണ്ണുങ്ങൾക്ക് പറ്റിയതല്ല എന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ, അവരുടെ പോലും അഭിപ്രായങ്ങൾ മാറിക്കിട്ടും, റഷ്യയിലെ സൗന്ദര്യവും കരുത്തും ധൈര്യവും ഒരുപോലെ പ്രകടിപ്പിക്കുന്ന ഈ വനിതാ പൊലീസ് ഓഫീസർമാരെ കണ്ടാൽ. 

* Photos Courtesy : RBTH

അവർ പല റാങ്കുകളിലായിട്ടാണ് ജോലി ചെയ്യുന്നത്. അതിൽ കുറ്റാന്വേഷണവും, സൈനോളജിയും, ടൂറിസ്റ്റ് പോലീസിങ്ങും, ഫോറെൻസിക്‌സും, അഡ്മിനിസ്ട്രേഷനും ഒക്കെ ഉൾപ്പെടും.
undefined
റഷ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ 2019 -ലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ 740,000 പൊലീസ് ഓഫീസർമാർ ആണുള്ളത്. അതിന്റെ മൂന്നിലൊന്നും സ്ത്രീകളാണ്.
undefined
എന്നാൽ, പരിശീലനത്തിന്റെ കാര്യത്തിൽ അവർക്ക് ഒരിളവും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ലഭ്യമല്ല.
undefined
പുരുഷന്മാരെപ്പോലെ സ്ത്രീകളും ആയോധന കലകളിൽ പ്രാവീണ്യം നേടണം. ക്രിമിനൽ സൈക്കോളജിയും, കുറ്റാന്വേഷണ തന്ത്രങ്ങളും ഒക്കെ ഒരുപോലെ അഭ്യസിക്കണം..
undefined
ഇത് സ്വെറ്റ്‌ലാന സ്‌റ്റെഫനോവ. സൈബീരിയയിലെ ഓംസ്ക്ക് പ്രവിശ്യയിലെ പട്രോൾ ആൻഡ് ഗാർഡ്‌സ് ഓഫീസർ ആയി സേവനം തുടങ്ങിയ ഇവർ ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ഡിപ്പാർട്ടുമെന്റിൽ ഓഫീസർ ആണ്.
undefined
ഇത് ലിലിയ സാവൻകോവ. ദക്ഷിണ റഷ്യയിലെ, ആസ്‌ട്രാഖാൻ ഏരിയയിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്റിൽ അന്വേഷണ ഉദ്യോഗസ്ഥയാണ് ലിലിയ.
undefined
ഇത് അലീസ സെലെസ്നേവ. മെല്ലിച്ചിരുന്നിട്ടും ഫീൽഡിൽ 'അലീസ ദ ഗണ്ണർ' എന്ന് അവർ പ്രസിദ്ധയായത്, തോക്ക് കൈകാര്യം ചെയ്യുന്നതിലും വെടിവെക്കുന്നതിലുമുള്ള പ്രാഗത്ഭ്യത്തിന്റെ പേരിലാണ്.
undefined
ഇത് ദാരിയ യൂസുപ്പോവ. റഷ്യൻ പൊലീസിൽ സീനിയർ സാർജന്റ് ആണ്. മോസ്‌കോ മൗണ്ടഡ് പൊലീസിൽ ആണ് ദാരിയയ്ക്ക് പോസ്റ്റിങ്. പൊലീസിനെക്കുറിച്ചുള്ള ഒരു റിയാലിറ്റി ടെലിവിഷൻ ഷോയിൽ പങ്കെടുത്തിട്ടുള്ള ദാരിയ, ലിംഗവിവേചനങ്ങൾക്കെതിരെ പൊരുതുന്ന ഒരു ആക്റ്റിവിസ്റ്റ് കൂടിയാണ്.
undefined
ആൺ-പെൺ എന്നൊക്കെ ഓഫീസർമാരെ തരാം തിരിച്ച് അതിന്റെ അടിസ്ഥാനത്തിൽ അവരെ പരിഗണിക്കുന്നതിനോട് ദാരിയ യോജിക്കുന്നില്ല. "പൊലീസിൽ അങ്ങനെ ഒന്നും ചെയ്യുന്നത് ശരിയല്ല. കാരണം ക്രമസമാധാന പാലനത്തിൽ ഞങ്ങൾ ഒരുപോലെ ഇടപെടേണ്ടി വരുന്നവരാണ്. അവിടെ ഒരു പരിഗണനയും സ്ത്രീ എന്ന നിലക്ക് എനിക്കാവശ്യമില്ല." ദാരിയ പറഞ്ഞു.
undefined
ഇത് ഗയാന ഗാരിയേവ. ഡാഗിസ്താൻ പ്രവിശ്യയുടെ ആഭ്യന്തര മന്ത്രാലയം പ്രസ് സർവീസ് ഡിപ്പാർട്ടുമെന്റിന്റെ മേധാവിയാണ് ഗയാന.
undefined
ഈ ചിത്രത്തിലുള്ള യുവതി റഷ്യയുടെ കിഴക്കൻ പ്രവിശ്യയായ വ്‌ളാദിവോസ്റ്റോക്കിലെ ഒരു ട്രാഫിക് പൊലീസ് ഓഫീസർ ആണ്. ആളുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നു എന്നുറപ്പുവരുത്തുകയാണ് ഇവരുടെ കർത്തവ്യം.
undefined
click me!