കേരളം ആര്‍ക്കൊപ്പം ? മനമറിഞ്ഞ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

First Published Feb 22, 2021, 2:42 PM IST


          2020 ഫെബ്രുവരി ഒന്നിനും 16 -നും ഇടയ്ക്ക് കേരളത്തിലെ അമ്പത് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോൾ ഇലക്ഷൻ സർവ്വേ പൂര്‍ത്തിയാക്കിയത്. 272 പേര്‍ നഗരപ്രദേശങ്ങളിലും 811 പേര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുമായി 10,396 ആളുകൾ സർവ്വേയുടെ ഭാഗമായി നടന്ന വിവരശേഖരണത്തില്‍ പങ്കെടുത്തു. വടക്കൻ കേരളം, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് വോട്ടുവിഹിതവും സീറ്റുവിഹിതവും കണക്കാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോള്‍ ഇലക്ഷന്‍ സര്‍വ്വേ നടത്തിയത്. 

          ഒൻപത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച് തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ.യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്. 

          സ്വര്‍ണ്ണക്കടത്ത് കേസ്, സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, ജാതി / മതം തിരിച്ചുള്ള വോട്ട് വിഹിതം എങ്ങനെ എന്നിങ്ങനെ ജനാധിപത്യ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സര്‍വ്വേയില്‍ ചോദ്യങ്ങളുണ്ടായിരുന്നു. ഈ ചോദ്യങ്ങളോടുള്ള ജനങ്ങളുടെ ഏറ്റവും പുതിയ പ്രതികരണമാണ് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. 

          കഴിഞ്ഞ ജൂലൈയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്നത്തെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം. 
 

സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 41 ശതമാനം പേര്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 40 ശതമാനം പേര്‍ യുഡിഎഫിനൊപ്പവും 17 ശതമാനം സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. 2 ശതമാനം സ്ത്രീകള്‍ ഈ മൂന്ന് മുന്നണികളെയും മാറ്റി നിര്‍ത്തി.
undefined
സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 41 ശതമാനം പേരും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 38 ശതമാനം പുരുഷന്മാര്‍ യുഡിഎഫിനൊപ്പവും 19 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. മൂന്ന് മുന്നണികളെയും പരിഗണിക്കാത്ത 2 ശതമാനം പേരുമുണ്ടായിരുന്നു.
undefined
ഉമ്മന്‍ ചാണ്ടിയുടെ തിരിച്ച് വരവ് ക്രിസ്തീയ വിഭാഗത്തെ യുഡിഎഫിലെത്തിച്ചോയെന്ന ചോദ്യത്തിന് 49 ശതമാനം പേരും എത്തിച്ചെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ ഇല്ലെന്നും 19 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും പറഞ്ഞു.
undefined
യുഡിഎഫില്‍ മുസ്ലീം ലീഗിന് ആധിപത്യമുണ്ടോ ? യുഡിഎഫിന് ഭരണം കിട്ടിയാല്‍ ലീഗ് കൂടുതല്‍ അധികാരം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് 41 ശതമാനം പേരും അതെ എന്ന അഭിപ്രായം രേഖപ്പെടുത്തി. 31 ശതമാനം പേര്‍ ഇല്ലെന്നും 28 ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി.
undefined
യുഡിഎഫിന്‍റെ കരുത്തുറ്റ സഖ്യകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടത് ക്രിസ്തീയ വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കുമോയെന്ന ചോദ്യത്തിന് 51 ശതമാനം പേരും ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ക്രിസ്തീയ സമൂഹം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ 11ശതമാനം അഭിപ്രായം പറഞ്ഞില്ല.
undefined
യുഡിഎഫിന്‍റെ ഒപ്പമായിരുന്നു കുറച്ച് കാലങ്ങളായി ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറച്ച് നിന്നിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കിടയില്‍ ഉടലെടുത്ത ചില വിഷയങ്ങള്‍ യുഡിഎഫില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസത്തെ അകറ്റിയോ എന്ന സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹം യുഡിഎഫില്‍ നിന്ന് അകന്നില്ലെന്ന് തന്നെയാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 36 ശതമാനം മാത്രമാണ് ക്രിസ്തീയ സമൂഹം യുഡിഎഫില്‍ നിന്ന് അകന്നെന്ന് കരുതുന്നൊള്ളൂ. 10 ശതമാനം അഭിപ്രായമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 54 ശതമാനം പേരും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പറയുന്നു.
undefined
കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളില്‍ ക്രിസ്തീയ വിശ്വാസികളെപ്പോലെ മുസ്ലീം വിശ്വാസികളും യുഡിഎഫിനൊപ്പമാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇത്തവണ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ ഇടത് പക്ഷത്തിനൊപ്പമെന്ന് പറയുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. യുഡിഎഫിനെ പിന്തുണയ്ക്കുന്നവര്‍ 30 ശതമാനം പേര്‍മാത്രം. 48 ശതമാനം മുസ്ലീം മതവിശ്വാസികള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറയുന്നു. 22 ശതമാനം ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.
undefined
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍കേസ് ഉയര്‍ന്ന് വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇത്തവണ അതിന് സമാനമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉയര്‍ന്നെങ്കിലും ആ കേസിനെ മുന്‍നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ ഇടത് സര്‍ക്കാറിനോടുള്ള സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേരും (49%) രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 24 ശതമാനം മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെത് നിക്ഷ്പക്ഷ സമീപനമാണെന്ന് പറഞ്ഞത്. 27 ശതമാനം പേര്‍ ഉത്തരം നല്‍കാനാകില്ലെന്ന് പറഞ്ഞു.
undefined
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാറിനും ഇനിയും കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന ഉത്തരം. 72 ശതമാനം പേരും മോദിക്കും കേന്ദ്രസര്‍ക്കാറിനും തന്‍റെ മണ്ഡലത്തെ സ്വാധീനിക്കില്ലെന്ന് പറയുന്നു. 26 ശതമാനം പേര്‍ സ്വാധീനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. 2 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
undefined
54 ശതമാനം പേര്‍ ക്രിസ്തീയ സമൂഹം യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് അവകാശപ്പെടുമ്പോള്‍ 47 ശതമാനം പേരാണ് വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അവകാശപ്പെട്ടത്. 40 ശതമാനം പേര്‍ പിന്തുണയ്ക്കില്ലെന്നും 12 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി.
undefined
ഇപ്പോള്‍ നടക്കുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയായിരുന്നും കൂടുതല്‍പ്പേരും രേഖപ്പെടുത്തിയത്. 46 ശതമാനം പേര്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 38 ശതമാനം പേര്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫിനെ സഹായിക്കില്ലെന്ന് പറഞ്ഞപ്പോള്‍ 16 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.
undefined
സംസ്ഥാനത്ത് മുസ്ലീം ആധിപത്യമുണ്ടാകാനിടയുണ്ടെന്ന ക്രൈസ്തവ നേതാക്കളുടെ ഭയത്തില്‍ വാസ്തവമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. 43 ശതമാനം പേര്‍ ഇല്ലെന്നും 28 ശതമാനം ഉണ്ടെന്നും അഭിപ്രായം പറഞ്ഞപ്പോള്‍ 29 ശതമാനം പേര്‍ അഭിപ്രായമൊന്നും പറഞ്ഞില്ല.
undefined
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇടത്പക്ഷസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് 45 ശതമാനം പേര്‍ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. 38 ശതമാനം ശരിയായ രീതിയിലാണ് സര്‍ക്കാര്‍ സമരത്തെ നേരിട്ടതെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞില്ല.
undefined
ക്രിസ്തീയ സഭകളായ ഓര്‍ത്തഡോക്സും യാക്കോബായ സഭയും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് ആര് നേട്ടം കൊയ്യുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന ഉത്തരമാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. 37 ശതമാനം ഇക്കാര്യത്തില്‍ നേട്ടം എന്‍ഡിഎയ്ക്കാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം പേര്‍ എല്‍ഡിഎഫിനും 14 ശതമാനം പേര്‍ യുഡിഎഫിനും നേട്ടും രേഖപ്പെടുത്തി. 13 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
undefined
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണം കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെ ബിജെപിയുമായി അടുപ്പിച്ചോ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ 20 ശതമാനം പേര്‍ ഉണ്ടെന്ന് രേഖപ്പെടുത്തി. 19 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
undefined
ശബരിമലയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ നിലപാടില്‍ നിന്ന് ഇടത് പക്ഷ സര്‍ക്കാര്‍ പിന്‍വാങ്ങിയോ എന്ന ചോദ്യത്തിന് 47 ശതമാനം പേരും പിന്‍വാങ്ങിയെന്ന് രേഖപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് 40 ശതമാനം പേര്‍ രേഖപ്പെടുത്തി. 13 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
undefined
സോളാര്‍ കേസ് സിബിഐക്ക് വിട്ടതില്‍ ഏത് മുന്നണിയാണ് ലഭമുണ്ടാക്കുക എന്ന ചോദ്യത്തിന് എല്‍ഡിഎഫിന് അനുകൂലമായി നിന്നത് 36 ശതമാനം പേരാണ്. 25 ശതമാനം പേര്‍ യുഡിഎഫിനൊപ്പവും 7 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നപ്പോള്‍ 32 ശതമാനം പേരാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്നത്.
undefined
ഇടത് സര്‍ക്കാര്‍ ശബരിമല വിഷയം മികച്ച രീതിയില്‍ കൈകാര്യം ചെയ്തെന്ന് 40 ശതമാനം പേരും വിശ്വസിക്കുന്നു. 44 ശതമാനം പേര്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റിയെന്ന് പറയുന്നു. 16 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.
undefined
ശബരിമല പ്രശ്നത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാറിന്‍റെയും നിലപാടിനോട് തൃപ്തിയില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 60 ശതമാനം പേരാണ്. 19 ശതമാനം ബിജെപിയുടെ നിലപാടിനൊപ്പം നിന്നപ്പോള്‍ 21 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
undefined
എല്‍ഡിഎഫിനും സിപിഐ(എം)യും മുസ്ലീം വിഭാഗത്തോട് അടുത്തുവോയെന്ന ചോദ്യത്തിന് ഇല്ലെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 51 ശതമാനം പേരും മുസ്ലീം സമൂഹവുമായി സിപിഎം അടുത്തെന്ന് അഭിപ്രായപ്പെട്ടു. 15 ശതമാനം പേര്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് രേഖപ്പെടുത്തി.
undefined
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളും ഇടത് സര്‍ക്കാറിന്‍റെ പിന്‍വാതില്‍ നിയമനങ്ങളും യുവാക്കള്‍ക്കിടയില്‍ എല്‍ഡിഎഫിന്‍റെ ജനസമ്മതി ഇടിച്ചെന്ന് 54 ശതമാനമാണ് അഭിപ്രായപ്പെട്ടത്. 32 ശതമാനം പേര്‍ ഇല്ലെന്നും 14 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും പറഞ്ഞു.
undefined
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്ന ഹിന്ദു വോട്ടര്‍മാരോടുള്ള ചോദ്യത്തിന് 44 ശതമാനവും ഇല്ലെന്നും 29 ശതമാനം സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അഭിപ്രായം രേഖപ്പെടുത്തി. 27 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും രേഖപ്പെടുത്തി.
undefined
കേന്ദ്രത്തെയും ബിജെപിയെയും എതിര്‍ക്കുന്നതില്‍ എല്‍ഡിഎഫിനെയാണ് കൂടുതലായി ആശ്രയിക്കാന്‍ കഴിയുന്നതെന്ന് 44 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 34 ശതമാനം പേര്‍ യുഡിഎഫിനൊപ്പം നിന്നു. 22 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
undefined
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും ഇടത് സര്‍ക്കാറിന്‍റെ പിന്‍വാതില്‍ നിയമനങ്ങളും കാരണം നിങ്ങള്‍ എല്‍ഡിഎഫിനെതിരെ വോട്ട് ചെയ്യുമോയെന്ന ചോദ്യത്തിന് 45 ശതമാനം പേരും അതേയെന്ന ഉത്തരം നല്‍കിയപ്പോള്‍ 41 ശതമാനം പേര്‍ ഇല്ലെന്നും 14 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും രേഖപ്പെടുത്തി.
undefined
വെല്‍ഫയര്‍ പാര്‍ട്ടിയും യുഡിഎഫും തമ്മിലുള്ള അടുപ്പം മുസ്ലിം വിഭാഗത്തെ യുഡിഎഫിനൊപ്പം നിര്‍ത്തുമോയെന്ന ചോദ്യത്തിന് 31 ശതമാനം ഒപ്പം നിര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 28 ശതമാനം പേര്‍ ഇല്ലെന്നും 41 ശതമാനം പേര്‍ അക്കാര്യത്തില്‍ അഭിപ്രായം പറയാനാകില്ലെന്നും പറഞ്ഞു.
undefined
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും ഇടത് സര്‍ക്കാറിന്‍റെ പിന്‍വാതില്‍ നിയമനവും എല്‍ഡിഎഫിന് ദോഷം ചെയ്യുമെന്ന് 43 ശതമാനം അഭിപ്രായപ്പെട്ടു. 39 ശതമാനം പേര്‍ ഇല്ലെന്നും 18 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി.
undefined
ഏത് മുന്നണിയാണ് കൂടുതല്‍ വര്‍ഗീയ പ്രീണനം നടത്തുന്നതെന്ന ചോദ്യത്തിന് 34 ശതമാനം പേരും അത് ഇടത് പക്ഷമാണെന്ന അഭിപ്രായക്കാരാണ്. 23 ശതമാനം പേര്‍ എന്‍ഡിഎ ആണെന്നും 27 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും പറഞ്ഞപ്പോള്‍ ഏറ്റവും കുറവ് വര്‍ഗീയ പ്രീണനം നടത്തുന്നത് യുഡിഎഫാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
undefined
യുഡിഎഫില്‍ മുസ്ലീം ലീഗിന് ആധിപത്യമില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും കരുതുന്നു. 39 ശതമാനം പേര്‍ മുസ്ലിം ലീഗിന് യുഡിഎഫില്‍ ആധിപത്യമുണ്ടെന്ന് കരുതുമ്പോള്‍ 13 ശതമാനം പേര്‍ ഇതിലൊരു അഭിപ്രായം രേഖപ്പെടുത്തനാകില്ലെന്ന് അഭിപ്രായപ്പെട്ടു.
undefined
മുസ്ലീം ലീഗിന് മുഖ്യമന്ത്രി പദം ലഭിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്ന് 20 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം പേര്‍ മുസ്ലീം ലീഗിന് മുഖ്യമന്ത്രി പദം ലഭിക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തി. 40 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.
undefined
സംസ്ഥാനത്തെ കൊവിഡാന്തര സാമ്പത്തികാവസ്ഥ മികച്ച രീതിയില്‍ ആര്‍ക്കാകും കൈകാര്യം ചെയ്യാന്‍ സാധിക്കുകയെന്ന ചോദ്യത്തിന് എല്‍ഡിഎഫിനെ 42 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 35 ശതമാനം യുഡിഎഫിനൊപ്പവും 16 ശതമാനം എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. 7 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്ന നിലപാടെടുത്തു.
undefined
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് കരുതുന്നുണ്ടോയെന്ന് ചോദ്യത്തിന് 51 ശതമാനം പേരും ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. 20 ശതമാനം പേര്‍ മുഖ്യമന്ത്രിക്ക് സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരിട്ട് പങ്കുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 29 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
undefined
മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതില്‍ പിണറായി വിജയന്‍ പരാജയപ്പെട്ടോ എന്നചോദ്യത്തിന് 45 ശതമാനം പേരും ഇല്ലെന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ 27 ശതമാനം പേര്‌ മുഖ്യമന്ത്രി സ്വന്തം ഓഫീസ് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം അറിയില്ലെന്ന് അഭിപ്രായപ്പെട്ടു.
undefined
ശബരിമലയില്‍ ഇടത് സര്‍ക്കാറിന്‍റെ തീരുമാനങ്ങള്‍ ഹിന്ദുമത വിഭാഗത്തെ ദോഷകരമായി ബാധിച്ചോയെന്ന ചോദ്യത്തിന് 44 ശതമാനം പേരും തീരുമാനം ദോഷമായിരുന്നെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 38 ശതമാനം ഇല്ലെന്നും 18 ശതമാനം അഭിപ്രായം പറയാനില്ലെന്നും അഭിപ്രായപ്പെട്ടു.
undefined
കൊവിഡ് പ്രതിരോധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനം മോശമാണെന്ന് 24 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേര്‍ തൃപ്തികരമെന്നും 27 ശതമാനം പേര്‍ മികച്ചതെന്നും അഭിപ്രായപ്പെട്ടപ്പോള്‍ 18 ശതമാനം പേര്‍ വളരെ മികച്ച ഭരണമാണ് കൊവിഡ് കാലത്ത് മുഖ്യമന്ത്രി കാഴ്ചവച്ചതെന്ന അഭിപ്രായക്കാരാണ്.
undefined
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണത്തെ 34 ശതമാനം പേര്‍ മികച്ചതെന്നും 24 ശതമാനം പേര്‍ തൃപ്തികരമെന്നും അഭിപ്രായപ്പെട്ടു. 11 ശതമാനം വളരെ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 31 ശതമാനം പേര്‍ ഭരണം മോശമാണെന്ന അഭിപ്രായക്കാരാണ്.
undefined
ജൂലൈ നാലിന് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടും എന്നായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സര്‍‌വ്വേ പ്രകാരം എല്‍ഡിഎഫിന് 72 മുതല്‍ 78 സീറ്റുവരെയായി കുറഞ്ഞു.
undefined
ജൂലൈ നാലിന് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ നിലമെച്ചപ്പെടുത്തി 59 മുതല്‍ 65 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് പുതിയ സര്‍വ്വേ പറയുന്നത്.
undefined
ജൂലൈ നാലിന് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടത്. ആ പ്രവചനത്തില്‍ തരിമ്പും മാറ്റം കേരളത്തിലില്ലെന്ന് പുതിയ സര്‍വ്വേ പറയുന്നു. പുതിയ സര്‍വ്വയിലും 3 മുതല്‍ 7 വരെ സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെടുന്നത്.
undefined
പുതിയ സര്‍വ്വേ പ്രകാരം മൂന്ന് മുന്നണികള്‍ക്കും ലഭിക്കാനിടയുള്ള സീറ്റുകള്‍ ഗ്രാഫിന്‍റെ പശ്ചാത്തലത്തില്‍.
undefined
മധ്യകേരളത്തില്‍ എല്‍ഡിഎഫ് മുന്നണിക്കാണ് കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കപ്പെടുന്നത്. മധ്യകേരളത്തില്‍ എല്‍ഡിഎഫ് മുന്നണിക്ക് 22 സീറ്റുകള്‍ പ്രവചിക്കപ്പെടുമ്പോള്‍, യുഡിഎഫ് മുന്നണിക്ക് 18 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎയ്ക്ക് മധ്യകേരളത്തില്‍ നിന്ന് ഒരു സീറ്റും ലഭിക്കില്ലെന്നും സര്‍വ്വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളെയും വിജയിപ്പിക്കാത്ത ഒരു നിയമസഭാ മണ്ഡലം മധ്യകേരളത്തില്‍ നിന്നും ഉണ്ടാകുമെന്നും സര്‍വ്വേ പറയുന്നു.
undefined
click me!