രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി സെന്‍ട്രല്‍ സ്റ്റേഡിയം

Published : May 20, 2021, 01:50 PM ISTUpdated : May 20, 2021, 01:59 PM IST

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തിനിടെയില്‍ 800 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളുയര്‍ന്നിരുന്നെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിച്ചാണ് വേദിയിലും പന്തലിലും ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. 80,000 സ്ക്വയര്‍ ഫീറ്റോളം വരുന്ന വിശാലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വിമര്‍ശനങ്ങളെ തുടര്‍ന്ന് 500 പേരായി ആളുകളുടെ എണ്ണം ചുരുക്കി. കേരളം പോലൊരു സംസ്ഥാനത്ത് 500 വലിയ സംഖ്യയല്ലെന്നായിരുന്നു വിമര്‍ശകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. കേരള രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തുടര്‍ഭരണത്തിനായി സത്യപ്രതിജ്ഞ ചെയ്യാനെത്തുമ്പോള്‍ സെന്‍‌ട്രല്‍ സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ചെങ്കൊടി പുതച്ചിരിക്കുകയാണ്. ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്ഷസാക്ഷി മണ്ഡപത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മന്ത്രി സംഘം തിരിവനന്തപരത്തേക്ക് തിരിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രദീപ് പാലവിളാകം. ആലപ്പുഴ വലിയ ചുടുകാട് രക്തസക്ഷി മണ്ഡപത്തിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് സുഭാഷ് എം. 

PREV
112
രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി സെന്‍ട്രല്‍ സ്റ്റേഡിയം

തലസ്ഥാന ജില്ലില്‍ കൊവിഡ് പ്രോട്ടോക്കോളും ട്രിപ്പിൾ ലോക്ക് ഡൗണും നിലനിൽക്കെ അഞ്ചൂറില്‍ താഴെ പേരെമാത്രമേ ചടങ്ങുകള്‍ക്ക് പ്രതീക്ഷിക്കുന്നൊള്ളൂ. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് ഇരിപ്പിടങ്ങൾ പോലും ക്രമീകരിച്ചിരിക്കുന്നത്. 

212

നിയുക്ത മന്ത്രിമാരും മുൻ മന്ത്രിമാരും അടക്കം എല്ലാവര്‍ക്കും പേരെഴുതിയ പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു മന്ത്രിക്ക് ഒപ്പം പരമാവധി അഞ്ച് പേര്‍ക്ക് മാത്രമാണ് വേദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

312

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുൻനിരയിൽ തന്നെ ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഒരു പ്രധാന പന്തലിനൊപ്പം രണ്ട് ഉപപന്തലുകളും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിനെത്തുന്നവര്‍ പോലും പരസ്പരം ഇടകലരാതെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാന്‍ സാധിക്കും വിധമാണ് ക്രമീകരണങ്ങൾ. 

412

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. ഓൺലൈനായി സത്യപ്രതിജ്ഞ കാണാനാണ് തീരുമാനമെന്നാണ് പ്രതിപക്ഷം അറിയിച്ചത്. 

512

ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും കൊവിഡ് വ്യാപന കാലത്തെ ഔചിത്യം കണക്കിലെടുത്ത് പ്രമുഖരിൽ പലരും എത്തില്ലെന്നും അറിയിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് തടസമില്ലാതെ കാണാൻ വലിയ വീഡിയോ വാളുകൾ അടക്കം വിപുലമായ ക്രമീകരണങ്ങളാണ് പന്തലില്‍ ഒരുക്കിയിരിക്കുന്നത്. 

612
712

സത്യപ്രതിജ്ഞ ജനങ്ങളിലേക്ക് എത്തിക്കാൻ വെർച്വൽ സംഗീത ആൽബം പ്രദര്‍ശനത്തിന് സജ്ജമായി. 52 ഗായകരും സംഗീത‍ഞ്ജരും ചേര്‍ന്നാണ് 'നവകേരള ഗീതാഞ്ജലി' ഒരുങ്ങുന്നത്. ഇഎംഎസ് മുതൽ പിണറായി വിജയൻ സർക്കാർ വരെ നവകേരള നിർമ്മാണത്തിൽ വഹിച്ച ഇടത് സര്‍ക്കാറുകളുടെ പങ്ക് വരച്ച് കാട്ടുന്നതാണ് സംഗീത ആൽബം

812

പുന്നപ്ര, വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിച്ച്, സമരഭടൻമാർ ഉറങ്ങുന്ന വലിയ ചുടുകാടിൽ പുഷ്പാഞ്ജലിയർപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സത്യപ്രതിജ്ഞയ്ക്കായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

912

മുഖ്യമന്ത്രിയുൾപ്പടെ മന്ത്രിസഭയിലെ 21 അംഗങ്ങളും കൊവിഡ് മഹാമാരിക്കിടെയുള്ള പരിമിതികൾക്കിടയിലും പതിവ് തെറ്റിക്കാതെ സമരഭൂമിയിൽ ആദരമർപ്പിക്കാനെത്തി. എല്ലാ ഇടതുപക്ഷ സർക്കാരുകളും അധികാരമേൽക്കാനായി പുന്നപ്ര വയലാർ സമരഭൂമിയിലെത്തി ആദരമർപ്പിച്ചാണ് പുറപ്പെടുന്നത്. 

1012

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്, സാമൂഹിക അകലം പാലിച്ച് പുന്നപ്ര വയലാർ സമരഭൂമിയിൽ പുഷ്പചക്രം അർപ്പിക്കാനായിരുന്നു ഒരുക്കങ്ങളെങ്കിലും, നിരവധിപ്പേർ ഈ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ അവിടെ എത്തിയിരുന്നു. ഇവർക്കെല്ലാം ഇടയിലാണ് രണ്ടിടത്തും ചടങ്ങുകൾ നടന്നത്. 

1112

വലിയ ചുടുകാടിലും പുഷ്പചക്രം അർപ്പിച്ച ശേഷം, ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. സത്യപ്രതിജ്ഞാചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ നിന്ന് എത്തും. 

1212

'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories