ബിഗ് ബോസ് സീസൺ 7 ൽ പ്രേക്ഷശ്രദ്ധ വല്ലാതെ പിടിച്ച് പറ്റിയ മത്സരാർഥിയാണ് അനീഷ്. തുടക്കം മുതൽക്കേ അനീഷ് സഹമത്സരാർത്ഥികളെ മാനസികമായി തകർക്കാനും തളർത്താനുമുള്ള ഗെയിമുകളാണ് പ്ലാൻ ചെയ്തിരുന്നത്
27
സ്ക്രീൻ സ്പേസ്
ഷോ ആദ്യ ആഴ്ച പിന്നിടുമ്പോൾ സ്‌ക്രീനിൽ നിറഞ്ഞ് നിന്നത് മുഴുവനും അനീഷ് , അനീഷ്, അനീഷ്. എന്നാൽ രണ്ടാം ആഴ്ചയിലേയ്ക്ക് കടന്നപ്പോൾ അനീഷിന്റെ സ്ക്രീൻ സ്പേസ് കുറയുന്നതായാണ് കാണാൻ കഴിയുന്നത്.
37
ജിസേലും അനുമോളും
അനീഷ് പലതരത്തിൽ സ്ക്രീൻസ്പേസ് നേടാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ പഴയപോലെ അതൊന്നും ഇപ്പോൾ അങ്ങോട്ട് വർക്ക് ഔട്ട് ആവുന്നില്ല. സ്‌ക്രീനിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മുഴുവനും ജിസേലും അനുമോളുമാണ്.
അനീഷിന്റെ പ്രൊവോക്കിങ് സ്ട്രാറ്റജി ഒന്നും ഇപ്പോൾ കാര്യമായി ഫലം കാണുന്നില്ല. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വരുന്നതോടെ ജിസേൽ അനുമോൾ യുദ്ധത്തിന് ഒരു തീരുമാനമാകുമെന്നാണ് പ്രേക്ഷകർ പറയുന്നത്. അത് കഴിഞ്ഞാൽ വീണ്ടും അനീഷിന്റെ തന്ത്രങ്ങൾ തന്നെയാണ് വിജയിക്കുക എന്നും കപ്പ് അനീഷിന് തന്നെ എന്നുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
57
ജിസേലിന്റെ നിയമലംഘനം
ബിഗ് ബോസ് ഹൗസിലെ നിയമങ്ങൾ ലംഘിച്ച് ജിസേൽ മേക്കപ്പ് സാധനങ്ങൾ കൈവശം വെക്കുകയും അനുമോൾ അത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ഷോയിൽ കഥയുടെ ഗതി മാറിത്തുടങ്ങിയത്. അതിന് ശേഷമാണ് അനുമോളും ജിസേലും നേർക്കുനേർ പോര് തുടങ്ങിയതും അനീഷിന് സ്ക്രീൻ സ്പേസ് കുറഞ് തുടങ്ങിയതും.
67
ഫാൻസ് കമന്റുകൾ
അതേസമയം സ്പേസ് കുറഞ്ഞെന്ന് കരുതി അനീഷിനെ കൊച്ചാക്കി കാണേണ്ടെന്നും ‘കാളിയുടെ ആട്ടത്തെ ഇനി താൻ പാക്ക പോറേ’ എന്നും പറഞ്ഞുള്ള അനീഷ് ഫാൻസ് കമന്റുകളും സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്.
77
കളി മാറുമോ ?
അനീഷ് വീണ്ടും കളിയറിഞ്ഞ് കളത്തിലിറങ്ങുമോ എന്ന് നമുക്ക് ഈ ആഴ്ചകളിലെ എപ്പിസോഡുകളിൽ നിന്ന് വിലയിരുത്താം.