ഒടുവിൽ ബിഗ് ബോസ് ഹൗസിൽ മറ്റൊരു കോംബോ കൂടി അവസാനിക്കുകയാണ്. ആദില, നൂറ – അനുമോൾ കൂട്ടുകെട്ടിനാണ് തിരശീല വീഴുന്നത്.
27
ഹൗസിൽ അടിയോടടി
ഇന്നലത്തെ എപ്പിസോഡ് പുറത്ത് വന്നതോടെ പ്രേക്ഷകർക്കിടയിൽ മൂന്നുപേരെ കുറിച്ചുമുള്ള ചർച്ചകൾ സജീവമാണ്. അമ്മാതിരി അടി ആയിരുന്നു ഇന്നലെ ഹൗസിൽ മൂന്നുപേരും കൂടി ഉണ്ടാക്കിയത്.
37
വിട്ടുകൊടുക്കാതെ ആദിലയും അനുമോളും
അടുക്കളയിൽ നിന്ന് തുടങ്ങിയ അടിയാണ് ഒടുവിൽ മൂന്നുപേരെയും തമ്മിൽ തെറ്റിച്ചത്. ഭക്ഷണം ഉണ്ടാക്കി അനുമോൾ സാബുമാന് ആവശ്യത്തിന് കറി നൽകിയില്ല എന്നായിരുന്നു ആദിലയുടെ വാദം. ഇത് അനുമോൾ വിസമ്മതിച്ചതോടെ അടി തുടങ്ങുകയായിരുന്നു.
47
തിരിച്ചടിച്ച് അനുമോൾ
അനുമോൾ പി ആറിന്റെ ബലത്തിലാണ് ഇങ്ങനെ പെരുമാറുന്നതെന്ന് ആദിലയും നൂറയും പറഞ്ഞതോടെ നൂറക്ക് ടോപ് ഫൈവിൽ വന്നതിന്റെ അഹങ്കാരം ആണെന്നും നിങ്ങൾ എന്തിനാണ് എന്റെ കൂടെ കൂടിയതെന്ന് എനിക്ക് മനസ്സിലായെന്നും അനുമോൾ തിരിച്ചടിച്ചു.
57
ഒടുവിൽ കരച്ചിൽ
അതിനുപിന്നാലെ ‘എല്ലാവരുടെയും മുന്നിൽ വിട്ടുകൊടുക്കേണ്ടെന്ന് കരുതിയിട്ടാണ്’ എന്ന് പറഞ്ഞ് ആദില പറയുകയുണ്ടായി. അനുമോളും പിന്നാലെ കരഞ്ഞിരുന്നു.
67
ഒറ്റപ്പെട്ട് അനുമോൾ
എന്തായാലും ഒന്നും രണ്ടും പറഞ്ഞ് മൂന്നുപേരും തമ്മിലുള്ള അടി കൂടിയതല്ലാതെ പ്രശ്നം സോൾവ് ആയില്ല. ഒടുവിൽ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് മാറിയിരിക്കുന്ന അനുമോളെയാണ് പ്രേക്ഷകർ കണ്ടത്.
77
കാത്തിരിപ്പോടെ പ്രേക്ഷകർ
എന്തായാലും ആരായിരിക്കും ഇനി അടുത്ത ആഴ്ച പുറത്ത് പോകുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അനുമോളോ പുറത്തുപോകുമോ അതോ ആൺപടകളിൽ നിന്ന് ആരെങ്കിലും ആവുമോ എന്നറിയാൻ കട്ട വൈറ്റിംഗിലാണ് പ്രേക്ഷകർ.