'പ്രാങ്കല്ല, ശെരിക്കും ഇഷ്ട്ടമാണ്'; തന്റെ പ്രണയം മോഹൻലാലിനോട് തുറന്ന് പറഞ്ഞ് അനീഷ്, സഹോദരനെപ്പോലെയെന്ന് അനുമോൾ

Published : Nov 02, 2025, 02:45 PM IST

'അനീഷേട്ടൻ സഹോദരനെ പോലെ...'; മോഹൻലാലിനോട് തുറന്ന് പറഞ്ഞ് അനുമോൾ

PREV
17
ഒരാഴ്ച മാത്രം ബാക്കി

ബിഗ് ബോസ് സീസൺ സെവൻ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ഈ അവസാന ഘട്ടത്തിൽ വീടിനകത്ത് ഒരു പ്രണയം വിടർന്നിരിക്കുകയാണ്. അനീഷിന്റെ മനസ്സിലാണ് അനുമോളോടുള്ള പ്രണയം വിടർന്നത്.

27
പ്രണയത്തിൽ സീരിയസായി അനീഷ്

കഴിഞ്ഞ ദിവസം അനീഷ് അനുമോളെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തിരുന്നു. തന്നെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടോ എന്ന അനീഷിന്റെ ചോദ്യം കേട്ട് അനുമോളും ഞെട്ടിപ്പോയിരുന്നു. വീടിനകത്ത് രണ്ടുപേരും തമാശ രീതിയിൽ പ്രണയത്തെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും അനീഷ് വിഷയത്തിൽ സീരിയസ് ആണെന്നു കണ്ടതോടെ പകച്ചുപോയ അനുമോളെയാണ് പ്രേക്ഷകർ പിന്നെ കണ്ടത്.

37
'പ്രണയം' ചർച്ചയാക്കിയ വീക്കെൻഡ് എപ്പിസോഡ്

ഇപ്പോഴിതാ, 'അനുമോൾ- അനീഷ് പ്രണയം' വീക്കെൻഡ് എപ്പിസോഡിലും ചർച്ചയാവുകയാണ്. വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ഇക്കാര്യം അനീഷിനോട് ചോദിച്ചിരിക്കുകയാണ്. "അനീഷ് ഒരു പ്രണയം തോന്നുന്നുണ്ടോ?" എന്ന് ലാലേട്ടൻ ചോദിക്കുമ്പോൾ "അങ്ങനെയൊരു ഫീൽ തോന്നി," എന്നാണ് അനീഷിന്റെ മറുപടി.

47
അനുമോളുടെ മറുപടി

"കുറേ വർഷങ്ങൾക്കു ശേഷമാണ് ഒരാൾ മുഖത്തുനോക്കി ഇങ്ങനെ പറയുന്നത്," എന്നാണ് അനുമോളുടെ മറുപടി."ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ വരേണ്ടി വരുമോ?" എന്ന് കുസൃതിയോടെ ചോദിക്കുന്ന ലാലേട്ടനെയും ഇന്നലത്തെ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടുകാണും. അതോടൊപ്പം പ്രൊപോസൽ വീഡിയോ കണ്ട് ഞെട്ടിയിരിക്കുന്ന സഹമത്സരാർത്ഥികളെയും പ്രേക്ഷകർ കണ്ടിരുന്നു.

57
'സങ്കൽപ്പത്തിലെ ആളല്ല'

കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ, അനുമോളോട് അനീഷ് കാണിച്ച കരുതലിനെ കുറിച്ച് മോഹൻലാൽ ചോദിക്കുകയും ചെയ്തിരുന്നു.എന്നാൽ എന്റെ സങ്കൽപ്പത്തിൽ ഉള്ള ആൾ അല്ല അനീഷ് എന്നാണ് ആദില, നൂറ, ഷാനവാസ് എന്നിവരോട് സംസാരിക്കുമ്പോൾ അനുമോൾ പറഞ്ഞത്.

67
അനീഷ് സഹോദരനെന്ന് അനുമോൾ

അതേസമയം, അനീഷ് മോശം വ്യക്തിയല്ല എന്നും അനുമോൾ പറഞ്ഞിരുന്നു. ഇക്കാര്യം തന്നെയാണ് അനുമോൾ മോഹൻലാലിനോടും പറഞ്ഞത്. തനിക്ക് അനീഷേട്ടനോട് സ്നേഹമുണ്ട്, എന്നാൽ ഒരു സഹോദരനെപോലെ സുഹൃത്തിനെ പോലെ എന്നാണ് അനുമോൾ മോഹൻലാലിനോട് പറഞ്ഞത്. അനുമോളോട് ടെൻഷൻ ആവേണ്ടെന്നും തീരുമാനങ്ങളെല്ലാം വളരെ ആലോചിച്ച് എടുത്താൽ മതിയെന്നും മോഹൻലാൽ അനുമോളോട് മറുപടി പറയുകയുണ്ടായി.

77
അനുമോൾ ഫിനാലെ വീക്കിലേക്ക്

അതേസമയം എപ്പിസോഡിന്റെ അവസാനം ഫിനാലെ വീക്കിലേയ്ക്ക് അനുമോളെ മോഹൻലാൽ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Read more Photos on
click me!

Recommended Stories