അപ്രതീക്ഷിത എവിക്ഷനുകളും ടാസ്കുകളും നൽകി ബിഗ് ബോസ് മത്സരാർത്ഥികളെ ചൂടുപിടിപ്പിക്കുകയാണ്.
27
പ്രധാന കണ്ടന്റ് പി ആർ വർക്ക്
ഇന്നലെ നൽകിയ മോർണിംഗ് ടാസ്കിൽ അനുമോൾ ആയിരുന്നു എല്ലാവരുടെയും പ്രധാന ഇര. അനുമോളുടെ പി ആർ വർക്ക് ആയിരുന്നു പ്രധാന കണ്ടന്റ്.
37
തുറന്നടിച്ച് ബിന്നി
മറ്റ് മത്സരാർത്ഥികളെല്ലാം തൊട്ടും തൊടാതെയും അനുമോളുടെ പി ആർ വർക്കിനെ കുറിച്ച് പറഞ്ഞപ്പോൾ പതിനാറുലക്ഷത്തിന്റെ പി ആർ വർക്ക് ആണ് അനുമോൾ ചെയ്യുന്നതെന്ന് ബിന്നി തുറന്നടിക്കുകയായിരുന്നു.
47
അനുമോൾ പറഞ്ഞത് തന്നെയെന്ന് ബിന്നി
കേട്ടത് ഞാൻ കളഞ്ഞു അനുമോൾ എന്നോട് പറഞ്ഞത് മാത്രം ഞാൻ പറയാം എന്ന് പറഞ്ഞുകൊണ്ടാണ് ബിന്നി സഹമത്സരാർത്ഥികൾക്ക് മുന്നിൽ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
57
അനുമോൾ ഫാൻസിന്റെ പ്രതികരണം
ഇത്രയും തുക മുടക്കാൻ ഉണ്ടെങ്കിൽ പിന്നെന്തിന് ബിഗ് ബോസിൽ വരണമെന്നും തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ള് ബിന്നി എന്നുമാണ് അനുമോൾ ഫാൻസിന്റെ പ്രതികരണം.
67
അനുമോൾക്ക് എതിരെയും കമന്റുകൾ
സത്യസന്ധമായി കളിച്ചവരുടെ കാര്യമാണ് കഷ്ടം കുറച്ച് കാശ് മുടക്കാൻ ഉണ്ടെങ്കിൽ ചുമ്മാതെ അവിടെ നിന്നാൽ മതി ബാക്കി പി ആർ നോക്കിക്കോളുംതുടങ്ങിയ കമന്റുകളും സോഷ്യൽ മീഡിയയിൽ അനുമോൾക് എതിരായി നിറയുന്നുണ്ട്.
77
കാത്തിരിപ്പോടെ പ്രേക്ഷകർ
ഷോ അവസാനിക്കാൻ വെറും നാലാഴ്ച മാത്രമിരിക്കെ വരും ദിവസങ്ങളിൽ ഇതിനേക്കാൾ വലിയ ചർച്ചകളും മത്സരങ്ങളും ഹൗസിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകർ.