കോടതി ചേര്‍ന്നപ്പോള്‍, തന്‍റെ മൈക്ക് എടുക്കാന്‍ മറന്ന സുചിത്ര, കോടതിയോട് ഒരു മിനിറ്റെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. എന്നാല്‍, അനുവാദം ചോദിക്കാതെ പുറത്ത് പോയെന്ന് ആരോപിച്ച കോടതി സുചിത്രയെ കോടതിക്കുള്ളില്‍ കോടതി സമയം തീരുന്നത് വരെ നില്‍ക്കാന്‍ ഉത്തരവിട്ടു. ഇതിന് ശേഷമാണ് കോടതി റോണ്‍സണിന്‍റെ കേസ് വാദത്തിനായി എടുത്തത്.