ബിഗ് ബോസില്‍ ഇന്ന് വൻ സര്‍പ്രൈസ്, ടാസ്‍കിന്റെ ഒടുവില്‍ വലിയൊരു ട്വിസ്റ്റും തിരിച്ചുവരവും!

Web Desk   | Asianet News
Published : Apr 04, 2021, 10:34 PM ISTUpdated : Apr 04, 2021, 11:07 PM IST

ഇന്ന് ബിഗ് ബോസിന്റെ അമ്പതാം ദിവസമായിരുന്നു. ബിഗ് ബോസിലെ അമ്പതാം ദിവസം മത്സരാര്‍ഥികള്‍ വളരെ ആഘോഷമാക്കി മാറ്റുകയും ചെയ്‍തു. മോഹൻലാല്‍ എന്നത്തെയും പോലെ ഇന്നും ഇതുവരെയുള്ള വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ബിഗ് ബോസ് സംപ്രേക്ഷണം തുടങ്ങിയതിന്റെ അമ്പതാം ദിവസം വലിയ സര്‍പ്രൈസും മത്സരാര്‍ഥികള്‍ക്കായി ഉണ്ടായിരുന്നു. മോഹൻലാല്‍ സര്‍പ്രൈസിന്റെ സൂചനകളൊന്നും നല്‍കിയില്ല. എന്നാല്‍ ഒരു ടാസ്‍കിന്റെ ഭാഗമായി മത്സരാര്‍ഥികള്‍ അവസാനം കണ്ട കാഴ്‍ച വളരെ അപ്രതീക്ഷിതമായിരുന്നു.

PREV
19
ബിഗ് ബോസില്‍ ഇന്ന് വൻ സര്‍പ്രൈസ്, ടാസ്‍കിന്റെ ഒടുവില്‍ വലിയൊരു ട്വിസ്റ്റും തിരിച്ചുവരവും!

ബിഗ് ബോസില്‍ നിന്ന് പുറത്തുപോയവരെ വീണ്ടും കാണണോയെന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ വേണം എന്നായിരുന്നു മത്സരാര്‍ഥികളുടെ മറുപടി.

29

അങ്ങനെ ബിഗ് ബോസില്‍ നിന്ന് ആദ്യം പോയ ലക്ഷ്‍മി ജയൻ വീഡിയോയിലൂടെ മത്സരാര്‍ഥികള്‍ക്ക് ആശംസയുമായി എത്തി. ബിഗ് ബോസില്‍ എല്ലാവരെയും കാണാൻ വളരെ ഭംഗിയാണെന്നും എല്ലാവരും നല്ല രീതിയില്‍ മത്സരിക്കാൻ ശ്രമിക്കൂവെന്ന് ലക്ഷ്‍മി ജയൻ പറഞ്ഞു.

39

അടുത്തതായി മിഷേല്‍ ആയിരുന്നു ആശംസകളുമായി എത്തിയത്. എല്ലാവരെയും മിസ് ചെയ്യുന്നുവെന്നും എല്ലാവരും നല്ലതായി ഇരിക്കട്ടെയെന്നും മിഷേല്‍ പറഞ്ഞു.

49

എല്ലാവരും സുഖമായിട്ട് ഇരിക്കുന്നുവെന്ന് വിശ്വസിക്കുന്നുവെന്ന് രമ്യാ പണിക്കര്‍ ആശംസയില്‍ പറഞ്ഞു.

59

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നായിരുന്നു അമ്പത് ദിവസം പിന്നിട്ടതിന് എയ്‍ഞ്ചല്‍ പറഞ്ഞത്.

69

മത്സരാര്‍ഥികള്‍ വളരെ സന്തോഷത്തോടെയായിരുന്നു വീഡിയോയിലൂടെ എത്തിയവരുടെ വാക്കുകള്‍ കേട്ടത്.

79

എല്ലാവരെയും മിസ് ചെയ്യുന്നുണ്ട്, എങ്കിലും വളരെ സന്തോഷമുണ്ട് ബിഗ് ബോസ് ഇങ്ങനെയൊരു അവസരം തന്നതിന് എന്നായിരുന്നു മജ്‍സിയ പറഞ്ഞത്. എല്ലാവരുടെയും ഗെയിം വളരെ ഇഷ്‍ടമാണ്. ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ച് ഒരു അടിപൊളി ടാസ്‍ക് ഉണ്ട്. ബിഗ് ബോസില്‍ ടാസ്‍ക് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ടാസ്‍കിനെ കുറിച്ച് പറയുകയായിരുന്നു ടാസ്‍ക്. ബിഗ് ബോസില്‍ ഒളിപ്പിച്ചുവച്ച ഈസ്റ്റര്‍ മുട്ടകള്‍ സൂചനകളുടെ അടിസ്ഥാനത്തില്‍ കണ്ടുപിടിക്കുകയെന്നതാണ് ടാസ്‍ക് എന്നായിരുന്നു മജ്‍സിയ പറഞ്ഞത്.

89

രണ്ട് ടീമായിട്ടായിരുന്നു മത്സരാര്‍ഥികള്‍ ടാസ്‍കില്‍ പങ്കെടുത്തത്. ഓരോരുത്തര്‍ക്കും കിട്ടുന്ന കുറിപ്പുകളിലെ സൂചനയനുസരിച്ച് ഈസ്റ്റര്‍ മുട്ട കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും. കടുകുവറ കടുകു വറ, തലയും കുത്തി എന്നൊക്കെയായിരുന്നു സൂചനകള്‍. ഏറ്റവും ഒടുവിലത്തെ സൂചനയായ നാട്ടുകൂട്ടം അനുസരിച്ച് എത്തിയത് വലിയൊരു സര്‍പ്രൈസിലേക്കുമായിരുന്നു.

99

ഈസ്റ്റര്‍ മുട്ട തേടി നടക്കുന്ന മത്സരാര്‍ഥികളുടെ അടുത്തേയ്‍ക്ക് ഒരു പാട്ടിന്റെ താളത്തില്‍ രമ്യാ പണിക്കര്‍ കേക്കുമായി എത്തി. എല്ലാവരും വളരെ ആര്‍പ്പുവിളികളോടെയായിരുന്നു രമ്യാ പണിക്കരെ സ്വീകരിച്ചത്. ഇവിടെ ഉള്ളവരെക്കാളും ബുദ്ധിമുട്ടായിരുന്നു രമ്യാ പണിക്കര്‍ക്ക് എന്ന് മോഹൻലാല്‍ പറഞ്ഞു. ഫോണ്‍ പോലും ചെയ്യാൻ അനുവദിക്കാതെ പുറത്തുപോകാതെ ഇരിക്കുകയായിരുന്നു ഇവിടെ നടന്നത് ഒന്നും രമ്യക്ക് അറിയില്ലെന്നും മോഹൻലാല്‍ പറഞ്ഞു.

click me!

Recommended Stories