ഡിവോഴ്സ് വിഷയത്തിൽ അനീഷ് പറഞ്ഞതിനോട് യോജിപ്പ് പ്രകടിപ്പിച്ച ശാരികയുടെ നിലപാടാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ചർച്ചയാകുന്നത്
27
പറഞ്ഞത് മാത്രം ഓർമ്മ
ലോകത്ത് എല്ലാ ഡിവോഴ്സുകളും നടക്കുന്നത് രണ്ടുപേരുടേയും ഭാഗത്തുള്ള തെറ്റുകൾ കൊണ്ടാണെന്നായിരുന്നു അനീഷിന്റെ അഭിപ്രായം. അത് ശരിയാണെന്ന് ശാരികയും പറയുകയുണ്ടായി. എന്നാൽ അനീഷ് പറഞ്ഞതിനോട് തലകുലുക്കി യോജിച്ചത് മാത്രമേ ശാരികയ്ക്ക് ഓർമ്മ കാണൂ ...പിന്നെ മൊത്തം വെടിയും പുകയും ആയിരുന്നു ...
37
അക്ബറിന്റെ ചോദ്യം
ഒരു സ്ത്രീയെ മദ്യപിച്ച് അടിക്കുന്ന ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ ആഗ്രഹിച്ചൽ അത് അവരുടെ ഭാഗത്തെ തെറ്റാണോ എന്ന് അക്ബർ ആഞ്ഞടിച്ചു. അതിന് ശേഷം ഓരോ കോർണറിൽ നിന്നായി എല്ലാ മത്സരാർത്ഥികളും ഇവർക്കെതിരെ സംസാരിക്കാൻ തുടങ്ങി.
47
വിട്ടു കൊടുക്കാതെ ശാരിക
ശാരിക ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ഉള്ളിൽ വിഷമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പലരുടേയും ആക്രമണം. അതോടെ പെട്ടെന്ന് മനസ്സിലാക്കിയ ശാരിക തന്റെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമം തുടങ്ങി. വിട്ടു കൊടുക്കാതെ ശാരികയും തർക്കം തുടങ്ങി.
57
ആദിലയുടെ മറുപടി
മദ്യപിക്കുമ്പോഴോ മറ്റ് ലഹരി ഉപയോഗിക്കുമ്പോഴോ തല്ലുന്ന ആൾ അതില്ലാത്തപ്പോൾ സ്നേഹത്തോടെ പെരുമാറുന്നതിനെക്കുറിച്ച് ചിലർ പറഞ്ഞിട്ടുണ്ടെന്നായി ശാരിക. എന്നാൽ ഇത് ടോക്സിക്കാണെന്നും അവർക്കത് തിരിച്ചറിയാൻ സാധിക്കാത്തതാണെന്നുമായിരുന്നു ആദിലയുടെ മറുപടി.
67
ന്യായീകരണം
അനീഷ് പറഞ്ഞത് സമ്മതിച്ചും പോയി, ഇനിയിപ്പോ തിരുത്താനും വയ്യ. ഇതിപ്പോ ന്യായീകരിച്ചില്ലെങ്കിൽ ഇവരെല്ലാം കൂടി എന്റെ നേരെ തിരിയുമെന്ന് മനസ്സിലാക്കിയ ശാരിക ഏത് വിധേനയും അനീഷ് പറഞ്ഞത് ന്യായീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
77
ചോദ്യമുന
അതേസമയം ശാരിക ഹോട് സീറ്റ് പോലെ തന്നെ ചീഞ്ഞ നിലപാട് ഉള്ള ആളാണോ എന്ന് സഹമത്സരാർഥികളിൽ പലരും ചോദിക്കുകയുണ്ടായി.