എന്നാൽ ഈ കഴിഞ്ഞ ആഴ്ച ആദില ഹൗസിൽ കാണിച്ച് കൂട്ടിയതെല്ലാം ഭയങ്കര ബോറായിരുന്നു. അനാവശ്യമായി അനീഷിന്റെ പുറകെ നടന്ന് വെറുപ്പിക്കുക തന്നെയായിരുന്നു മെയിൻ ഹോബി. എങ്ങനെയാണ് ആദിലയെ സഹിക്കുന്നതെന്ന് നൂറയോട് മോഹൻലാൽ ചോദിച്ചപ്പോൾ, 'വീട്ടിലും ഇങ്ങനെ തന്നെയാണ്, എന്ത് ചെയ്യാനാ പെട്ട് പോയില്ലേ' എന്നാണ് തമാശ രൂപേണ നൂറ മറുപടി പറയുന്നത്.