ആദിലയെയും ജിസേലിനെയും പിന്നിലാക്കി ഒനീൽ; ഹൗസിൽ ഇത്തവണയും ലേഡി ക്യാപ്റ്റൻ ഇല്ല

Published : Sep 20, 2025, 05:13 PM IST

ഇത്തവണയും ലേഡി ക്യാപ്റ്റൻ ഇല്ല; ബിബി ഹൗസിൽ ഈ ആഴ്ചയിലെ ക്യാപ്റ്റനായി തെരെഞ്ഞെടുക്കപ്പെട്ട് ഒനീൽ 

PREV
17
മുന്നോട്ട്

ബിഗ് ബോസ് മലയാളം സീസൺ 7 നാടകീയമായ സംഭവങ്ങളോടെ മുന്നേറുകയാണ്.

27
ക്യാപ്റ്റനായാൽ

ഹൗസിലെ ക്യാപ്റ്റനായാല്‍ നോമിനേഷൻ ഫ്രീ ആകും എന്ന് മാത്രമല്ല ഹൗസില്‍ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള സാഹചര്യവുമുണ്ടാകും.

37
ക്യാപ്റ്റനായി ഒനീൽ

ഈ ആഴ്ചയിലെ ക്യാപ്റ്റനായി ഒനീലിനെ ഹൗസിൽ തെരഞ്ഞെടുത്തിരിക്കുകയാണ്.

47
ആദില, ജിസേൽ ഔട്ട്

വിമാനം പറത്തൽ ടാസ്കിൽ ആദില, ജിസേൽ എന്നിവരെ തോൽപ്പിച്ചുകൊണ്ടാണ് ഒനീൽ ക്യാപ്റ്റനായി വിജയിച്ചത്.

57
ടാസ്ക്

മത്സരാർത്ഥികൾ നില്‍ക്കുന്ന ചെന്നൈ എയര്‍‌പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് ലാൻഡ് ചെയ്യിപ്പിച്ച് പരമാവധി പോയന്റുകള്‍ നേടിയെടുക്കുക എന്നതായിരുന്നു ടാസ്‍ക്.

67
ക്യാപ്റ്റനായി ആദ്യം

ഒനീൽ ആദ്യമായാണ് ഹൗസിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുന്നത്.

77
പ്രതീക്ഷയെ തകിടം മറിച്ച് ഒനീൽ

ഈ ആഴ്ചയിലെങ്കിലും ഒരു ലേഡി ക്യാപ്റ്റൻ ഹൗസിൽ വരുമെന്ന സഹമത്സരാർത്ഥികളുടെയും പ്രേക്ഷകരുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് ഒനീലിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം.

Read more Photos on
click me!

Recommended Stories