ബിബി ഹൗസിൽ റെന ഫാത്തിമയും ആര്യനും തമ്മിൽ നടക്കുന്ന അടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച.
ആര്യൻ തന്നോട് അൺ കംഫർട്ടബിൾ ആയി പെരുമാറി എന്നാണ് റെനയുടെ വാദം.
താൻ റെനയെ പേടിപ്പിക്കാനായി ചെയ്തതാണെന്നും മിസ്ബിഹേവ് ചെയ്തില്ലെന്നും ആര്യൻ വ്യക്തമാക്കി.
അതേസമയം റെനയെ പിന്താങ്ങി ആര്യനെ കുറ്റപ്പെടുത്തുകയാണ് ബിന്നി ചെയ്തത്.
ആര്യൻ റെനയോട് മാപ്പ് പറയണമെന്ന് ഹൗസ്‌മേറ്റുകൾ മുഴുവനും പറഞ്ഞതിനെ തുടർന്ന് ആര്യൻ റെനയോട് മാപ്പ് പറഞ്ഞു.
മാപ്പിൽ പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ആര്യൻ പ്രതീക്ഷിച്ചെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിരുന്നില്ല.
ഇക്കാരണത്താൽ ബിന്നി ആര്യനെ ഓപ്പൺ നോമിനേഷനിൽ നോമിനേറ്റ് ചെയ്യുന്ന കാഴ്ച്ചയാണ് പ്രേക്ഷകർ പിന്നീട് കണ്ടത്.
Web Desk