'സര്‍ക്കാറി'നും മീതെ വിജയക്കൊടി നാട്ടാൻ എ ആര്‍ മുരുഗദോസും വിജയ്‍യും

First Published Jun 10, 2020, 11:59 PM IST

തമിഴ് സിനിമ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന കൂട്ടുകെട്ടാണ് എ ആര്‍ മുരുഗദോസും വിജയ്‍യും. ഇരുവരും ഒന്നിച്ചാല്‍ തിയറ്ററുകളില്‍ ആളു കൂടും. ഇരുവരുടെയും സിനിമകള്‍  എത്രയോ തവണ കണ്ടവരുണ്ടാകും.  എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതു മുതല്‍ ആരാധകര്‍ ആകാംക്ഷഭരിതരായിട്ടുണ്ടാകും. എന്താകും പ്രമേയമെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ്
എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുന്നത്. 

എ ആര്‍ മുരുഗദോസ് - വിജയ് സിനിമയിലെ നായികയെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മഡോണ സെബാസ്റ്റ്യൻ ആയിരിക്കും നായികയെന്നതാണ് വാര്‍ത്ത. എ ആര്‍ മുരുഗദോസ് വീഡിയോ കോളിലൂടെ മഡോണയെ തിരക്കഥ കേള്‍പ്പിച്ചു. മഡോണയ്‍ക്ക് തിരക്കഥ ഇഷ്‍ടപ്പെട്ടു. വേഷം സ്വീകരിച്ചു. ഔദ്യോഗികമയായി പ്രഖ്യാപിക്കും എന്നുമാണ് വാര്‍ത്ത.
undefined
എ ആര്‍ മുരുഗദോസും വിജയ്‍യും ആദ്യമായി ഒന്നിച്ചത് 2012ലാണ്. തുപ്പാക്കിയായിരുന്നു ചിത്രം. ഇന്ത്യൻ ആര്‍മിയില്‍ ഇന്റലിജെന്റ്‍സ് ഉദ്യോഗസ്ഥനായ ജഗദീഷ് ധനപാലായിട്ടായിരുന്നു വിജയ് ചിത്രത്തില്‍ അഭിനയിച്ചത്. ജഗദീഷ് ഒരു ബസ് സ്‍ഫോടനത്തിന് സാക്ഷിയാകുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതും കുറ്റക്കാരെ കണ്ടെത്തുന്നതുമാണ് സിനിമയുടെ പ്രമേയം. ജയറാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രമായി ആദ്യ ദിവസം ചിത്രം 9.25 കോടി രൂപ നേടിയിരുന്നു.
undefined
എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിച്ച കത്തി 2014ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷമായിരുന്നു വിജയ്‍യ്ക്ക്. കതിരേശൻ, ജീവനാഥൻ എന്നീ കഥാപാത്രങ്ങളെയായിരുന്നു വിജയ് ചെയ്‍തത്. കതിരേശൻ ഒരു തടവുപുള്ളിയും ജീവനാഥൻ സാമൂഹിക കാര്യങ്ങളിലും ശ്രദ്ധ കാട്ടുന്നയാളുമായിരുന്നു. നാട്ടിലെ ഒരു സമരത്തിന് മുന്നില്‍ നില്‍ക്കുന്നയാളാണ്. ഒരു വൃദ്ധ സദനം നടത്തുന്നുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ ജീവയായി കതിരേശൻ പ്രവര്‍ത്തിക്കുകയാണ്. സമരം വിജയം കാണുകയും ചെയ്യുന്നതാണ് സിനിമ. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രമേയമായിട്ടാണ് വിജയ്‍യുടെ കത്തിയെ ആരാധകര്‍ കണ്ടത്. സിനിമ തിയറ്ററുകളില്‍ വൻ ഹിറ്റായി.
undefined
സര്‍ക്കാറാണ് ഏറ്റവും ഒടുവിലായി എ ആര്‍ മുരുഗദോസ്- വിജയ് കൂട്ടുകെട്ടില്‍ എത്തിയത്. 2018ല്‍. വിദേശത്തെ വ്യവസായിയായ സുന്ദര്‍ രാമസ്വാമിയായാണ് വിജയ് ചിത്രത്തില്‍ അഭിനയിച്ചത്. തമിഴ്‍നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ നാട്ടില്‍ എത്തുകയാണ് സുന്ദര്‍ രാമസ്വാമി. കള്ള വോട്ടുകളെ കുറിച്ച് മനസ്സിലാക്കുന്നു. തുടര്‍ന്ന് അഴിമതിക്കെതിരായി സുന്ദര്‍ സ്വാമി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്ത വന്നു. രാഷ്‍ട്രീയത്തിലേക്ക് ഇല്ലെന്ന് വിജയ് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. എന്തായാലും സിനിമ തിയറ്ററുകളില്‍ വലിയ വിജയം നേടി.
undefined
എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുമ്പോള്‍ വൻ ഒരു ഹിറ്റ് തന്നെയാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
undefined
എ ആര്‍ മുരുഗദോസിന്റെ പുതിയ ചിത്രത്തിന് ഛായാഗ്രാഹണം ചെയ്യുന്നത് സന്തോഷ് ശിവനാണ്.
undefined
click me!