ഇതാ നിങ്ങളുടെ മകള്‍, ഇര്‍ഫാനെ മറക്കാനാകാതെ രാധിക മദൻ

Web Desk   | Asianet News
Published : Jun 08, 2020, 06:25 PM IST

ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനാണ് ഇര്‍ഫാൻ ഖാൻ. ഏപ്രില്‍ 29ന് ആയിരുന്നു ഇര്‍ഫാൻ ഖാൻ അന്തരിച്ചത്. വലിയ ഞെട്ടലോടെയായിരുന്നു സിനിമ പ്രേക്ഷകര്‍ ഇര്‍ഫാൻ ഖാന്റെ മരണ വാര്‍ത്ത കേട്ടത്. ഇപ്പോഴും ഇര്‍ഫാൻ ഖാന്റെ വേര്‍പാട് അംഗീകരിക്കാൻ ആകാത്തവരുണ്ട്. ഇര്‍ഫാൻ ഖാന്റെ ഒപ്പം അഭിനയിച്ച നടി രാധിക മദന് ആ വേര്‍പാട് ഇപ്പോഴും ഓര്‍ക്കാനാകുന്നില്ല. ഇര്‍ഫാൻ ഖാന്റെ അവസാന ചിത്രമായ അംഗ്രീസി മീഡിയത്തില്‍ നിന്നുള്ള ഒരു രംഗത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് രാധിക മദൻ.

PREV
16
ഇതാ നിങ്ങളുടെ മകള്‍, ഇര്‍ഫാനെ മറക്കാനാകാതെ രാധിക മദൻ

നിങ്ങളുടെ മകള്‍ എന്നാണ് രാധിക മദൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. കെട്ടിപ്പിടിച്ചുനില്‍ക്കുന്ന രാധിക മദന്റെ തലയില്‍ ചുംബിക്കുന്ന ഇര്‍ഫാൻ ഖാന്റെ ഫോട്ടോയാണ് താരം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

26

ചംമ്പക് ബൻസാല്‍ എന്ന ഇര്‍ഫാൻ ഖാന്റെ മകളായിട്ടുള്ള കഥാപാത്രമായാണ് രാധിക മദൻ അഭിനയിച്ചിരിക്കുന്നത്.

36

ഇര്‍ഫാൻ ഖാന്‍ മരിച്ചപ്പോള്‍ വൈകാരികമായ കുറിപ്പായിരുന്നു രാധിക മദൻ എഴുതിയിരുന്നത്. എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഇതെഴുതുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. ഞാൻ കണ്ടതില്‍ വെച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. ജീവിതത്തില്‍ അദ്ദേഹത്തിനെ കാണാൻ കഴിഞ്ഞതില്‍ നന്ദിയുണ്ട്. എപ്പോഴും അദ്ദേഹം പ്രചോദനമാണ്. എനിക്കും ഒരുപാടുപേര്‍ക്കും. ഇതിഹാസം. ഇന്ത്യൻ സിനിമ വ്യവസായത്തിന്റെ രീതി അദ്ദേഹം മാറ്റി. ആത്മാവിന് നിത്യശാന്തി. സ്‍നേഹിക്കുന്നു, ഇര്‍ഫാൻ സര്‍ എന്നുമാണ് രാധിക മദൻ എഴുതിയത്.

46

മകളും അച്ഛനുമായിട്ടുള്ള രാധിക മദന്റെയും ഇര്‍ഫാന്റെയും പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

56

അംഗ്രേസി മീഡിയത്തില്‍ കരീന കപൂറും ഒരു പ്രധാന കഥാപാത്രം ചെയ്‍തിരുന്നു.

66

ക്യാൻസര്‍ രോഗബാധിതനായി ചികിത്സ തേടുന്നതിനിടെയാണ് ഇര്‍ഫാൻ ഖാൻ അംഗ്രേസി മീഡിയം പൂര്‍ത്തിയാക്കിയത്. അത് അദ്ദേഹത്തിന്റെ അവസാന ചിത്രവുമായി.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories