റിലീസിന് മുന്നേ ആ ദുൽഖർ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

Published : Feb 09, 2026, 08:23 AM IST

വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ പുതിയ ചിത്രവുമായി എത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് 

PREV
17
ആകാശം ലോ ഒക താര

ദുൽഖർ സൽമാനെ നായകനാക്കി പവൻ സദിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'ആകാശം ലോ ഒക താര'. ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ലക്കി ഭാസ്കറിന് ശേഷം തെലുങ്കിൽ ദുൽഖർ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

27
വമ്പൻ തുകയ്ക്ക് ഒടിടി അവകാശം

വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകനാണ് പവൻ സാദിനേനി. മഹാനടി, സീതാ രാമം, കൽക്കി തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, തെലുങ്കിൽ വലിയ ആരാധക വൃന്ദവും ജനപ്രീതിയും ഇതിനോടകം നേടിയെടുത്തിട്ടുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സ് ആണ്. ഏകദേശം 34 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ.

37
ശ്രുതി ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിൽ

സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രം തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

47
സംഗീതം ജി.വി പ്രകാശ്കുമാർ

തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയാണ് ആകാശം ലോ ഒക താര സ്ട്രീമിങ് ആരംഭിക്കുന്നത്. വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

57
ഐ ആം ഗെയിം

അതേസമയം മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന 'ഐ ആം ഗെയിം' ആണ് ദുൽഖർ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം.

67
കിങ്ങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ മലയാളത്തിൽ

കിങ്ങ് ഓഫ് കൊത്തയ്ക്ക് ശേഷമെത്തുന്ന ദുൽഖറിന്റെ മലയാള ചിത്രം കൂടിയാണിത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

77
ഓണം റിലീസായി ഐ ആം ഗെയിം

സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിൻ്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ഈ വര്ഷം ഓണം റിലീസായി പുറത്തിറങ്ങുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Photos on
click me!

Recommended Stories