തെന്നിന്ത്യയില്‍ വിജയക്കൊടി പാറിക്കുന്ന വിജയ്- ഫോട്ടോകള്‍

Web Desk   | Asianet News
Published : Jun 22, 2020, 03:34 PM IST

തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു നായകനാണ് വിജയ്. തമിഴകത്ത് മാത്രമല്ല നമ്മുടെ കേരളത്തിലും വിജയ്‍യ്‍ക്ക് ആരാധകര്‍ കുറവല്ല. വിജയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ തനത് മാനറിസങ്ങളിലൂടെയാണ് വിജയ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയത്. സിനിമകള്‍ പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ തോല്‍വിയില്‍ തളരാതെ മുന്നേറിയതാണ് വിജയ്‍യുടെ വിജയചരിത്രം.  പക്ഷേ അതൊക്കെ പഴങ്കഥ, ഇന്ന് വിജയ സിനിമകളുടെ രാജകുമാരനാണ് വിജയ്.  വിജയ്‍യുടെ ജൻമദിനത്തില്‍ ഇതാ ചില അപൂര്‍വ ചിത്രങ്ങള്‍.

PREV
18
തെന്നിന്ത്യയില്‍ വിജയക്കൊടി പാറിക്കുന്ന വിജയ്- ഫോട്ടോകള്‍

തമിഴ് സംവിധായകനായ എസ് എ ചന്ദ്രശേഖറിന്റെയും പിന്നണി ഗായികയായി ശോഭയുടെയും മകനായി 1974 ജൂണ്‍ 22നാണ് വിജയ് ജനിച്ചത്.

28

വിജയ്‍യ്ക്ക് വിദ്യ എന്ന സഹോദരിയുണ്ടായിരുന്നെങ്കിലും ചെറുപ്പത്തിലെ മരിച്ചിരുന്നു. സഹോദരിയുടെ മരണം വിജയ്‍യെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് അമ്മ ശോഭ പറഞ്ഞിട്ടുണ്ട്.

38

വെട്രി എന്ന സിനിമയിലൂടെ 1984ല്‍ ബാലതാരമായാണ് വിജയ് അഭിനേതാവായി വെള്ളിത്തിരയില്‍ എത്തിയത്.  കുടുംബം, വസന്ത രാഗം, സട്ടം ഒരു വിളയാട്ട്, ഇത് എങ്കള്‍ നീതി, രജനികാന്തിന്റെ നാൻ സിഗപ്പു മനിതൻ എന്നീ സിനിമകളിലും വിജയ് ബാലതാരമായി.

48

പൂവെ ഉനക്കാഗെ, വസന്ത വാസല്‍, തുള്ളാത മനവും തുള്ളും, ഖുശി തുടങ്ങിയ വിജയ സിനിമകളിലൂടെ വിജയ് തെന്നിന്ത്യയില്‍ തിളങ്ങി.

58

സംഗീതയാണ് വിജയ്‍യുടെ ഭാര്യ. 1999 ഓഗസ്റ്റ് 25നായിരുന്നു വിവാഹം.

68

വിജയ്‍- സംഗീത ദമ്പതികളുടെ മകനായ സഞ്‍ജയ്‍യും സിനിമ രംഗത്തേയ്‍ക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സഞ്‍ജയ് വിജയ്‍യുടെ വേട്ടൈക്കാരൻ എന്ന സിനിമയിലും മകള്‍ ദിവ്യ ഷാഷ തെറി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

78

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ജില്ല എന്ന ചിത്രത്തില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്.

88

ചെറുപ്രായത്തിലെ സിനിമയില്‍ പിച്ചവച്ചു തുടങ്ങി ഇന്ന് തമിഴകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി തുടരുകയാണ് വിജയ്.

click me!

Recommended Stories