'ഉണ്ട'യുടെ വിജയത്തിനു ശേഷം ഖാലിദ് റഹ്മാന്‍; പുതിയ ചിത്രം നാളെ തുടങ്ങുന്നു

First Published Jun 21, 2020, 7:17 PM IST

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'ഉണ്ട'യ്ക്കു ശേഷം പുതിയ സിനിമയുമായി ഖാലിദ് റഹ്മാന്‍. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ഖാലിദ് ആണ്. ആഷിഖ് ഉസ്‍മാന്‍ ആണു നിര്‍മ്മാണം. കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടും സിനിമ നാളെ ആരംഭിക്കുകയാണെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

ഖാലിദ് റഹ്മാന്‍ മൂന്നാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'അനുരാഗ കരിക്കിന്‍ വെള്ള'വും ഉണ്ടയുമാണ് ആദ്യ ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളും ജനപ്രീതി നേടിയപ്പോള്‍ 'ഉണ്ട' അതിന്‍റെ രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് നിരൂപകശ്രദ്ധയും നേടിയിരുന്നു.
undefined
ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, വീണ നന്ദകുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതില്‍ ഷൈന്‍ 'ഉണ്ട'യിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
undefined
സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
undefined
ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. അള്ള് രാമേന്ദ്രന്‍, കപ്പേള എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിംഷി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍. പ്രോജക്ട് ഡിസൈനര്‍ ബാദുഷ.
undefined
ഇനിയും പേര് പ്രഖ്യാപിക്കാത്ത സിനിമ ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ പത്താമത് പ്രൊഡക്ഷന്‍ ആണ്. അള്ള് രാമേന്ദ്രന്‍, കലി, വര്‍ണ്യത്തില്‍ ആശങ്ക, അര്‍ജന്‍റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഈ നിര്‍മ്മാതാവിന്‍റേതായി എത്തിയവയാണ്.
undefined
click me!