Published : Sep 25, 2020, 12:06 PM ISTUpdated : Sep 25, 2020, 12:07 PM IST
ലോക്ക് ഡൗണ്‍ കാലത്ത് പലരും പല പരീക്ഷണങ്ങളും നടത്തിയിരുന്നു. പാചകവും കൃഷിയുമൊക്കെ. പാചകവും മറ്റ് ജോലികളിലും സജീവമായ അഭിനേതാക്കളുടെയൊക്കെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൃഷിക്കാരന്റെ വേഷത്തിലുള്ള മോഹൻലാലിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. സിനിമയിലെന്ന പോലെ മോഹൻലാലിനെ ഫോട്ടോകളില്‍ കാണാം. തന്റെ കൃഷിയിടത്തില്‍ നിന്നുള്ള ഫോട്ടോകള്‍ മോഹൻലാല്‍ തന്നെയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.