സൂരരൈ പൊട്രു എന്ന സിനിമയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയതാണ് സിനിമ ഒരുക്കിയത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സൂര്യയുടെ തകര്‍പ്പൻ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രത്തിലെ വനിത പൈലറ്റായ വര്‍ഷ നായരെ കുറിച്ചും ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. സംവിധായിക സുധ കൊങ്ങരയുടെ ക്ഷണം സ്വീകരിച്ച് എത്തിയതാണ് വര്‍ഷ നായര്‍. മലയാളി താരം അപര്‍ണ ബാലമുരളിയുടെയും ഗംഭീര പ്രകടനത്തിന് സാക്ഷിയായ സൂരരൈ പൊട്രുവിലെ മറ്റൊരു മലയാളിയായ വര്‍ഷാ നായരെയും ഏറ്റെടുക്കുകയാണ് ആരാധകര്‍.