ലോക്ക് ഡൗണിനു ശേഷം തുറന്ന തീയേറ്ററുകളിലേക്ക് ആളെത്തിയോ? ഇതാണ് വസ്തുത

First Published Oct 17, 2020, 10:02 AM IST

മാര്‍ച്ച് മൂന്നാം വാരം ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ കൊവിഡ് ഭീതിയില്‍ രാജ്യത്തെ തീയേറ്ററുകള്‍ അടച്ചിരുന്നു. ചലച്ചിത്രമേഖല സ്തംഭിച്ചുപോയ ഏഴ് മാസങ്ങള്‍. 'അണ്‍ലോക്ക് 5.0'യുടെ ഭാഗമായി ഈ മാസം 15 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനം അതത് സംസ്ഥാന സര്‍ക്കാരുകളുടേതാണ്. കേരളവും തമിഴ് നാടും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ തീയേറ്ററുകള്‍ അടച്ചിടുന്നത് തുടരുമ്പോള്‍ ദില്ലി, പശ്ചിമബംഗാള്‍, പഞ്ചാബ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങള്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് ഭീതി ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും തുറന്ന തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍  എത്തിയോ? വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ കാണാം..

സീറ്റുകള്‍ ശുചീകരിക്കുന്ന തൊഴിലാളി, അസമിലെ ഗുവാഗത്തിയിലെ ഒരു തീയേറ്ററില്‍ നിന്നുള്ള കാഴ്ച
undefined
ദില്ലിയിലെ ഒരു മള്‍ട്ടിപ്ലെക്സില്‍ നിന്നുള്ള കാഴ്ച. തീയേറ്റര്‍ പരിസരത്തേക്ക് വരുന്നയാളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നു.
undefined
ദില്ലി പിവിആറില്‍ നിന്നുള്ള കാഴ്ച. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുവേണ്ടി നടത്തിയ പ്രത്യേക പ്രദര്‍ശനത്തിനെത്തിയ പ്രേക്ഷകര്‍
undefined
രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ അവരുടെ അഞ്ഞൂറോളം സ്ക്രീനുകളാണ് തുറന്നിരിക്കുന്നത്.
undefined
ആദ്യദിവസം കൊവിഡ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രദര്‍ശനമാണ് പ്രധാനമായും നടന്നത്.
undefined
ചിലയിടങ്ങളില്‍ മള്‍ട്ടിപ്ലെക്സുകള്‍ പ്രവര്‍ത്തിക്കുന്ന മാളുകളിലെ ജീവനക്കാര്‍ക്കായും സൗജന്യ പ്രദര്‍ശനങ്ങള്‍ നടന്നു.
undefined
അണ്‍ലോക്ക് 5.0യുടെ ഭാഗമായി തീയേറ്ററുകള്‍ തുറക്കാന്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നത്.
undefined
പഞ്ചാബിലെ പട്യാലയിലെ ഒരു തീയേറ്റര്‍ പ്രേക്ഷകര്‍ക്കായി ഒരുങ്ങുന്നു.
undefined
50 ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കാരിന്‍റെ പ്രധാന നിബന്ധന.
undefined
കൊല്‍ക്കത്ത അജന്ത സിനിമയില്‍ നിന്നുള്ള കാഴ്ച
undefined
ഹാളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പ്രേക്ഷകര്‍ക്ക് തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാണ്. ഒപ്പം ജീവനക്കാര്‍ പിപിഇ കിറ്റും ധരിച്ചിരിക്കണം.
undefined
എന്നാല്‍ തീയേറ്ററുകള്‍ തുറന്നതിനു ശേഷമുള്ള ആദ്യ ദിനങ്ങള്‍ സിനിമാവ്യവസായത്തിന് ശുഭസൂചനയല്ല നല്‍കുന്നത്.
undefined
ആളുകള്‍ക്ക് തീയേറ്ററുകളിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെങ്കിലും ഇനിയും വിട്ടുമാറാത്ത കൊവിഡ് ഭീതി അതില്‍നിന്ന് അവരെ തടയുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
undefined
ഒപ്പം പുതിയ റിലീസുകള്‍ അധികം ഇല്ലാത്തതും പ്രേക്ഷകര്‍ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാനുള്ള കാരണമാണ്.
undefined
ബോളിവുഡ് ചിത്രങ്ങളായ ഖാലി പീലി, തമിഴ് ചിത്രം കാ പെ രണസിംഗം, ഹോളിവുഡ് ചിത്രങ്ങളായ മൈ സ്പൈ, ഫോഴ്സ് ഓഫ് നേച്ചര്‍, ദി റെന്‍റല്‍ തുടങ്ങിയവയാണ് നിലവില്‍ പല മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലും പ്രദര്‍ശിപ്പിക്കുന്നത്.
undefined
എന്നാല്‍ പുതിയ ദീപാവലി റിലീസുകള്‍ സംഭവിക്കുന്നപക്ഷം അടുത്ത മാസം തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തിയേക്കുമെന്ന് ബോളിവുഡിന് പ്രതീക്ഷയുണ്ട്.
undefined
പതിനായിരത്തോളം തീയേറ്ററുകളാണ് കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘകാലം അടച്ചിടേണ്ടിവന്നത്.
undefined
കണക്കാക്കാനാവാത്ത നഷ്ടമുണ്ടായ ചലച്ചിത്ര വ്യവസായത്തിന് കൊവിഡ് സൃഷ്ടിച്ച നഷ്ടത്തില്‍ നിന്നു കരകയറാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കരുതപ്പെടുന്നത്.
undefined
click me!