താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീ എന്നായിരുന്നു മഞ്ജു വാര്യര്‍ ഭാവനയെ കുറിച്ച് പറഞ്ഞത്. "ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങൾ യഥാർത്ഥമാണ്. ജന്മദിനാശംസകൾ ഭാവന!!! ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്! ഞാൻ നിന്നെ സ്നേഹിക്കുന്നു, നിനക്കത് അറിയാമെന്ന് എനിക്കറിയാം." സംയുക്ത വർമ്മയോടും ഭാവനയോടും ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മഞ്ജു വാര്യര്‍ എഴുതി.