പ്രിയഗായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി; സംസ്‍കാരം നാളെ താമരൈപക്കത്ത്

First Published Sep 25, 2020, 6:37 PM IST

അന്തരിച്ച ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ ജനാവലി. ചെന്നൈ എംജിഎം ആശുപത്രിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മരണവാര്‍ത്ത എത്തിയതിനു പിന്നാലെ കോടമ്പാക്കം കാംധര്‍ നഗര്‍ ഫസ്റ്റ് സ്ട്രീറ്റിനിലുള്ള അദ്ദേഹത്തിന്‍റെ വസതിക്ക് മുന്നിലേക്ക് ആരാധകര്‍ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം ഇവിടെ എത്തിച്ചത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ പൊലീസ് സന്നാഗം പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അണുവിമുക്തമാക്കുന്നുമുണ്ട്.

എസ്‍പി ബാലസുബ്രഹ്മണ്യം എന്ന ഗായകന്‍റെ ആസ്വാദകലോകത്തിന്‍റെ വൈവിധ്യം കാട്ടിത്തരുംവിധമായിരുന്നു മരണവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്‍റെ വീട്ടിലേക്കെത്തിയ ജനാവലി. സാധാരണക്കാരും സംഗീതവിദ്യാര്‍ഥികളും സിനിമയിലെ സഹപ്രവര്‍ത്തകരുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
undefined
വൈകിട്ട് നാല് മണിയോടെ സ്വവസതിയില്‍ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്‍റെ നേതൃത്വത്തില്‍ പൗരാവലിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കി. കൊവിഡ് പശ്ചാത്തലത്തില്‍ വലിയ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരുന്നത്.
undefined
തിരുവള്ളൂര്‍ ജില്ലയിലെ താമരൈപക്കത്തുള്ള അദ്ദേഹത്തിന്‍റെ കൃഷിസ്ഥലത്താണ് നാളെ സംസ്കാരം നടക്കുക. നാളെ രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോടമ്പാക്കത്തെ വീട്ടില്‍ നിന്നും താമരൈപക്കത്തേക്ക് കൊണ്ടുപോകും. 11 മണിയോടെ സംസ്കാരം നടക്കും.
undefined
ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് എസ്‍പിബിയെ ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി വന്നതോടെ നില വഷളായ അദ്ദേഹത്തെ ഓഗസ്റ്റ് 14ന് വെന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു.
undefined
ഈ മാസം നാലിന് നടത്തിയ കൊവിഡ് പരിശോധന നെഗറ്റീവ് ആയിരുന്നുവെങ്കിലും വെന്‍റിലേറ്ററില്‍ നിന്ന് മാറ്റേണ്ട അവസ്ഥയിലേക്ക് ആരോഗ്യനില എത്തിയിരുന്നില്ല.
undefined
എസ് പി ബി തിരിച്ചുവരവിന്‍റെ പാതയിലാണെന്ന തരത്തിലുള്ള പ്രതീക്ഷകള്‍ ഉണര്‍ത്തിയ രണ്ടാഴ്ചകള്‍ക്കുശേഷമാണ് ഇന്നലെ വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തെത്തുന്നത്.
undefined
കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതല്‍ വഷളായെന്നും പരമാവധി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനില്‍. സ്ഥിതി വീണ്ടും വഷളാക്കി ഇന്ന് രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മരണം.
undefined
click me!