'മതസ്പര്‍ധയുണ്ടാക്കുന്നു'; കങ്കണയ്‌ക്കും സഹോദരിക്കുമെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം

First Published Oct 17, 2020, 6:56 PM IST

എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ഇപ്പോഴിതാ 
മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിന് നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നു. സമുദായങ്ങള്‍ക്കിടയില്‍  ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിക്കുന്നുവെന്നാണ് പരാതി.

വര്‍ഗീയത പടര്‍ത്തുന്നുസമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിക്കുന്നുവെന്ന പരാതിയിലാണ് മഹാരാഷ്ട്രയിലെ ബാന്ദ്ര മെട്രോപോളിറ്റന്‍ കോടതി കേസെടുക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
undefined
സഹോദരിക്കെതിരെയും കേസ്കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദേലിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ ആണ് കോടതിയുടെ നിര്‍ദ്ദേശം
undefined
ഹര്‍ജി നല്‍കിയത് കാസ്റ്റിംഗ് ഡയറക്ടര്‍കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്‌നസ് പരിശീലകനുമായ മുനവ്വര്‍ അലി സയിദ് എന്നയാളാണ് കങ്കണയ്ക്കും രംഗോലിക്കുമെതിരെ കോടതിയെ സമീപിച്ചത്. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വര്‍ഗീയ വിദ്വേഷം പടര്‍ത്താനും കങ്കണ ശ്രമിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം.
undefined
പരാതിയില്‍ കഴമ്പുണ്ട്പരാതി പ്രഥമദൃഷ്ട്യാല്‍ പരിശോധിച്ചതില്‍നിന്ന്, ആരോപണ വിധേയ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് മെട്രോപോളിറ്റന്‍ മജിസ്‌ട്രേട്ട് ജയ്ദിയോ ഖുലേ പറഞ്ഞു.
undefined
വിദഗ്ധ അന്വേഷണം വേണംട്വിറ്റര്‍, അഭിമുഖങ്ങള്‍ എന്നിങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പരാതി. ആരോപണ വിധേയ ട്വിറ്റര്‍ പോലുള്ള സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. വിഷയത്തില്‍ വിദഗ്ധ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
undefined
click me!