വടാ ചെന്നൈ പോലെ കരുത്തുകാട്ടാൻ കര്‍ണനില്‍ ധനുഷ്, ചിത്രങ്ങള്‍

Web Desk   | Asianet News
Published : Nov 24, 2020, 06:50 PM IST

ഓരോ സിനിമയും ശ്രദ്ധിച്ച് തെരഞ്ഞെടുക്കുന്ന നടനാണ് ധനുഷ്. ധനുഷിന്റെ കഥാപാത്രങ്ങളുടെ വൈവിധ്യം അതിന് അടിവരയിടുന്നു. ധനുഷിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ധനുഷിന്റെ പുതിയ ചിത്രമായ കര്‍ണനെ കുറിച്ചാണ് ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ച. ധനുഷിന്റെ വേറിട്ട കഥാപാത്രം തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മാരി ശെല്‍വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
19
വടാ ചെന്നൈ പോലെ കരുത്തുകാട്ടാൻ കര്‍ണനില്‍ ധനുഷ്, ചിത്രങ്ങള്‍

പരിയേറും പെരുമാള്‍ എന്ന സിനിമയിലൂടെ രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയതിനാല്‍ മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ ധനുഷ് അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

29

വെട്രിമാരന്റെ വടാ ചെന്നൈ സിനിമയിലെപോലെ കരുത്തുറ്റ കഥാപാത്രമായിരിക്കും കര്‍ണനിലും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

39

മലയാളി താരം രജിഷയാണ് കര്‍ണനില്‍ ധനുഷിന്റെ നായികയാകുന്നത്.

49

മലയാളി നടൻ ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഉണ്ട്.

59

ധനുഷിന്റെയോ മറ്റ് അഭിനേതാക്കളുടെയോ കഥാപാത്രങ്ങളുടെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

69

കര്‍ണൻ സിനിമ ഒരു ഗ്രാമത്തിന്റെ സെറ്റിട്ടാണ് ചിത്രീകരിക്കുന്നത്.

79

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

89

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

99

തിരുന്നല്‍വേലിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

click me!

Recommended Stories