തീയറ്റര്‍ നിറച്ച ഐഎഫ്എഫ്കെ, ഗംഭീര ചിത്രങ്ങള്‍: ചലച്ചിത്ര മേള കീഴടക്കിയ ചിത്രങ്ങള്‍ ഇവയാണ് !

Published : Dec 19, 2024, 10:26 AM ISTUpdated : Dec 19, 2024, 12:19 PM IST

കേരളത്തിന് അകത്തും പുറത്തും നിന്നും എത്തിയ 15,000 ത്തോളം ഡെലിഗേറ്റുകള്‍ക്ക് മറക്കാനാവാത്ത ചലച്ചിത്ര കാഴ്ചയുടെ പുതിയ ആകാശമാണ് ഐഎഫ്എഫ്കെ 2024 തുറന്നു നല്‍കിയത്. ഇത്തവണത്തെ കാഴ്ചകളില്‍ 2024 ല്‍ ലോക വേദികളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ എല്ലാം തന്നെ ഐഎഫ്എഫ്കെ വേദിയില്‍ എത്തി എന്ന പ്രത്യേകത ഉണ്ടായിരുന്നു. 

PREV
19
തീയറ്റര്‍ നിറച്ച ഐഎഫ്എഫ്കെ, ഗംഭീര ചിത്രങ്ങള്‍: ചലച്ചിത്ര മേള കീഴടക്കിയ ചിത്രങ്ങള്‍ ഇവയാണ് !
വൈവിദ്ധ്യമായ ചിത്രങ്ങള്‍ നിറഞ്ഞ ഐഎഫ്എഫ്കെ 2024


കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഇരുപത്തിയൊന്‍പതാം പതിവ് അതിന്‍റെ അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്. കേരളത്തിന് അകത്തും പുറത്തും നിന്നും എത്തിയ 15,000 ത്തോളം ഡെലിഗേറ്റുകള്‍ക്ക് മറക്കാനാവാത്ത ചലച്ചിത്ര കാഴ്ചയുടെ പുതിയ ആകാശമാണ് ഐഎഫ്എഫ്കെ 2024 തുറന്നു നല്‍കിയത്. ഇത്തവണത്തെ കാഴ്ചകളില്‍ 2024 ല്‍ ലോക വേദികളില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ എല്ലാം തന്നെ ഐഎഫ്എഫ്കെ വേദിയില്‍ എത്തി എന്ന പ്രത്യേകത ഉണ്ടായിരുന്നു. ഒപ്പം തന്നെ സ്ത്രീ കേന്ദ്രീകൃതമായി ഒരുക്കിയ ഐഎഫ്എഫ്കെയില്‍ അതിന്‍റെ മകുടോദാഹരണമായി ഒരു കൂട്ടം ചിത്രങ്ങളും ഉണ്ടായിരുന്നു. ഇത്തവണ ഐഎഫ്എഫ്കെയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ശ്രദ്ധേയമായ ചിത്രങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം. 

29
മാസ്മരിക കാഴ്ചയായ അനോറ

സീൻ ബേക്കറിന്‍റെ  പുതിയ ചിത്രമാണ് അനോറ, ഐഎഫ്എഫ്കെ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഈ വര്‍ഷത്തെ കാന്‍ ഫിലിം ഫെസ്റ്റില്‍ പാം ഡി ഓർ പുരസ്കാരവും ഈ ചിത്രം നേടിയിട്ടുണ്ട്. ഐഎഫ്എഫ്കെയിലും മികച്ച പ്രതികരണമാണ് ചിത്രം ഉണ്ടാക്കിയത്. ഒരു ലൈംഗിക തൊഴിലാളിയായ യുവതിയും പ്രഭു പുത്രനും തമ്മിലുള്ള ബന്ധവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ റിവ്യൂ വായിക്കാം
റിവ്യൂ വായിക്കാം -അനോറ: ഒരു മസ്മരിക സിനിമ അനുഭവം - റിവ്യൂ

39
മേള കീഴടക്കിയ 'ഫെമിനിച്ചി ഫാത്തിമ'

യൂണിവേഴ്‍സലായ വിഷയത്തെ പൊന്നാനിയുടെ പശ്ചാത്തലത്തിൽ പ്രാദേശികമായി പ്ലേസ് ചെയ്തിരിക്കുകയാണ് ചിത്രത്തിൽ. സ്ത്രീവിരുദ്ധ പൊതു ബോധത്തിനുനേരെ തിരിച്ച ക്യാമറയാണ് ഫെമിനിച്ചി ഫാത്തിമയുടേത്. ഈ കാലത്തും സമീപ ഭാവിയിലും പറയേണ്ട ഗൗരവമുള്ള വിഷയത്തെ ലളിതമായും ഹാസ്യാത്മകമായും അവതരിപ്പിക്കുകയാണ് സംവിധായകന്‍ ഫാസിൽ മുഹമ്മദ്‌. ഐഎഫ്എഫ്കെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഹൗസ് ഫുള്‍ ഷോകളും നിറഞ്ഞ കൈയ്യടിയുമാണ് നേടിയത്. - ചിത്രത്തിന്‍റെ റിവ്യൂ - ഫാത്തിമ 'ഫെമിനിച്ചി'യായത് ഇങ്ങനെ- റിവ്യൂ

49
പ്രേക്ഷകരെ പിടിച്ചിരുത്തിയ 'കോണ്‍ക്ലേവ്'

ഒരു പോപ്പിന്റെ മരണം മുതൽ മറ്റൊരു പോപ്പ്  അധികാരമേറ്റെടുക്കുന്നതുവരെയുള്ള പ്രക്രിയകളെയും മുഹൂർത്തങ്ങളെയും കോർത്തിണക്കി ക്ലാസിക് ത്രില്ലർ ചിത്രമൊരുക്കിയിരിക്കുകയാണ് ജർമൻ സംവിധായകനായ എഡ്‍മണ്ട് ബെർജർ 'കോണ്‍ക്ലേവ്' എന്ന ചിത്രത്തിലൂടെ. 2016ൽ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലർ പുസ്തകമായ കോൺക്ലേവിനെ അടിസ്ഥാനമാക്കിയാണ് ചിത്രമെടുത്തത്. പീറ്റർ സ്ട്രോഗന്റെ മനോഹരമായ തിരക്കഥയും എടുത്ത് പറയേണ്ടതാണ്. ചിത്രം ഐഎഫ്എഫ്കെയില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. റിവ്യൂ വായിക്കാം-  സിസ്റ്റൈൻ ചാപ്പലിലെ നി​ഗൂഢമായ ഇടവഴികൾ, മാർപ്പാപ്പയുടെ മരണവും തെരഞ്ഞെടുപ്പും; ക്ലാസിക്കാകുന്ന 'കോൺക്ലേവ്'

59
മോഹങ്ങളും അധികാരവും ബന്ധങ്ങളും കൂടിക്കലര്‍ന്ന ലിന്‍ഡ

2024-ലെ ടൊറന്‍റോ, ബെർലിന്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ലിന്‍ഡ എന്ന സ്പാനിഷ് സിനിമ, ഒരു സമ്പന്ന കുടുംബത്തിലെ ജോലിക്കാരിയായ ലിന്‍ഡയുടെ കഥ പറയുന്നു. മോഹം, അധികാരം, ബന്ധങ്ങൾ എന്നിവയെ പ്രമേയമാക്കി ഒരു സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രം സാമൂഹിക വ്യവസ്ഥകളുടെ അസ്ഥിരത ചോദ്യം ചെയ്യുന്നു. അര്‍ജന്‍റീനയില്‍ നിന്നുള്ള ചിത്രം ഐഎഫ്എഫ്കെയിലെ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. റിവ്യൂ വായിക്കാം - മോഹങ്ങളും അധികാരവും ബന്ധങ്ങളും കൂടിക്കലര്‍ന്ന ലിന്‍ഡ - റിവ്യൂ

69
ദ സബ്സ്റ്റൻസ്; രക്തവും മാംസവും ചിന്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ

ഏജിസത്തിനെതിരെ ശരീരവും രക്തവുമുപയോഗിച്ച് ഫ്രഞ്ച് സംവിധായിക കൊരാലി ഫാർഗിയറ്റ് ഒരുക്കിയ വിഷ്വൽ ആറാട്ട് തന്നെയാണ് ദ സബ്സ്റ്റൻസ്. ബോഡി ഹൊററും സയൻസ് ഫിക്ഷനും മിശ്രിതപ്പെടുത്തി ദൃശ്യവിരുന്നൊരുക്കുകയാണ് സംവിധായിക. തന്റെ യൗവനകാലത്ത് ആരാധകരെ കോരിത്തരിപ്പിച്ച എലിസബത്ത് സ്പാർക്കിൾ എന്ന നടിയുടെ പ്രായം അമ്പതിനോടടുക്കുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവയെ മറികടക്കാൻ സ്വീകരിക്കുന്ന മാർഗവുമാണ് ദ സബ്സ്റ്റൻസിന്റെ പ്രമേയം. അന്താരാഷ്ട്ര വേദികളില്‍ വന്‍ സ്വീകരണം ലഭിച്ച ചിത്രം ഐഎഫ്എഫ്കെയിലും നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. - ചിത്രത്തിന്‍റെ റിവ്യൂ വായിക്കാം - ക്ലിക്ക് ചെയ്യുക

79
അടിമുടി രാഷ്ട്രീയം പറഞ്ഞ 'എല്‍ബോ'

കുടിയേറ്റ ജനത നേരിടുന്ന സ്വത്വ പ്രതിസന്ധിയുടെ ആഴം ഒരു കൗമാരക്കാരിയിലൂടെ വരച്ചുകാട്ടുന്ന ചിത്രമാണ് എല്‍ബോ. കേവലം ബൗദ്ധികാഭ്യാസമല്ലാതെ വിഷയം വൈകാരികമായി അടയാളപ്പെടുത്താനാവുന്നു എന്നതാണ് സംവിധായിക അസ്‍ലി ഒസസ്‍ലന്‍റെ നേട്ടം. തുര്‍ക്കിയില്‍ ചെല്ലുമ്പോള്‍ കുര്‍ദുകളെക്കുറിച്ചുള്ള ഒരു പ്രസ്താവനയ്ക്ക് എല്ലാവരും തുര്‍ക്കിക്കാരല്ലേ എന്ന് ചോദിച്ച് സ്വന്തം വേരുകളിലുള്ള അജ്ഞത ഹെയ്സല്‍ വെളിവാക്കുന്നുണ്ട്. അവിടെയുമില്ല, ഇവിടെയുമില്ല എന്നത് ഒരു വല്ലാത്ത പ്രതിസന്ധിയാണെന്ന് ചിത്രം കാണിച്ചുതരുന്നു. ഐഎഫ്എഫ്കെ 2024 ലെ മികച്ച സിനിമാനുഭവങ്ങളിലൊന്നാണ് എല്‍ബോ. ഐഎഫ്എഫ്കെയില്‍ മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചത്. - ചിത്രത്തിന്‍റെ റിവ്യൂ വായിക്കാം അടിമുടി പൊളിറ്റിക്കലാണ് ഈ കമിംഗ് ഓഫ് ഏജ് ഡ്രാമ; 'എല്‍ബോ' റിവ്യു

89
സംഘർഷ ഘടന ഏറ്റെടുത്ത് പ്രേക്ഷകര്‍

എല്ലാ യുദ്ധങ്ങളിലും സംഘർഷങ്ങളിലും ഇരകളാവുന്നത് കുട്ടികളാണെന്നും, തന്ത്രമില്ലാതെ ഒരു പോരാളിക്കും ജയിക്കാനാവില്ലെന്നും അടിവരയിട്ടാണ് കസേരയിൽ നിന്ന് സംഘർഷ ഘടന ചലച്ചിത്രാസ്വാദകരെ എഴുന്നേൽപിക്കുന്നത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ സംഘര്‍ഷ ഘടന സിനിമ എന്ന മാധ്യമത്തിന്‍റെ ക്രാഫ്റ്റിന് ക്ലാസിക് ഉദാഹരണമാകുന്നു. ഒരുപക്ഷേ ഐഎഫ്എഫ്കെ 2024ൽ മലയാള സിനിമ വിഭാ​ഗത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും വലിയ തിയറ്റർ മൂല്യമുള്ള സിനിമ കൂടിയാണ് സംഘർഷ ഘടന എന്നാണ് പൊതുവില്‍ വിലയിരുത്തല്‍ വന്നത് - റിവ്യൂ വായിക്കാം-  മലയാള സിനിമയുടെ കരുത്ത്, ക്രാഫ്റ്റ്! കൃഷാന്ദിന്‍റെ സംഘർഷ ഘടന- റിവ്യൂ

99
ശ്രദ്ധേയമായ മറ്റു ചിത്രങ്ങള്‍

ഐഎഫ്എഫ്കെയില്‍ വിവിധ പാക്കേജുകളില്‍ പെട്ട ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കണ്‍ട്രി ഫോക്കസില്‍ കാണിച്ച അര്‍മേനിയന്‍ ചിത്രങ്ങളും, സ്ത്രീ കേന്ദ്രീകൃതമായ മേളയില്‍ എത്തിയ മലയാളി വനിത സംവിധായകരുടെ 'അപ്പുറം', 'കാമദേവന്‍ നക്ഷത്രം കണ്ടു' എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിസി അഭിലാഷിന്‍റെ പാന്‍ ഇന്ത്യന്‍ സ്റ്റോറി എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. ഒസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ദ സീഡ് ഓഫ് സെക്രട്ട് ഫിഗ്, ജയന്‍ ചെറിയാന്‍ ഒരുക്കിയ റിഥം ഓഫ് ദമ്മാം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാന്‍ ഫിലിം ഫെസ്റ്റില്‍ അടക്കം കൈയ്യടി നേടിയ പായല്‍ കപാഡിയയുടെ 'പ്രഭയായി നിനച്ചതെല്ലാം എന്ന ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് മേളയില്‍ ലഭിച്ചത്. 

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories