ആ പൃഥ്വിരാജ് ചിത്രം പൂര്‍ത്തിയാകാതെ യാത്രയായി സച്ചി

Web Desk   | Asianet News
Published : Jun 18, 2020, 11:49 PM ISTUpdated : Jun 18, 2020, 11:54 PM IST

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്‍ത ചിത്രം. ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വന്ന തിരക്കഥയുടെ ബലത്തിലുള്ള മാസ് സിനിമയായിരുന്നു അയ്യപ്പനും കോശിയും.  പൃഥ്വിരാജ് നായകനായിട്ടുള്ള ചിത്രം ഒരുക്കിയായിരുന്നു സച്ചി സംവിധായകതൊപ്പിയണിഞ്ഞത്. അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന  കഥാപാത്രങ്ങളായി എത്തിയത്. പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു സിനിമ കൂടി പ്രഖ്യാപിച്ചെങ്കിലും അത് പൂര്‍ത്തിയായി എത്താതെയാണ് സച്ചി യാത്രയാകുന്നത്.

PREV
18
ആ പൃഥ്വിരാജ് ചിത്രം പൂര്‍ത്തിയാകാതെ യാത്രയായി സച്ചി

അയ്യപ്പനും കോശിയും കണ്ടവരൊക്കെ കൊതിച്ചതാണ് സച്ചിയുടെ തിരക്കഥയില്‍ മറ്റൊരു പൃഥ്വിരാജ് ചിത്രം. അത് പ്രഖ്യാപിക്കുകയും ചെയ്‍തു.

28

പൃഥ്വിരാജിന്റെ സംവിധാന സഹായിയായ ജയൻ നമ്പ്യാര്‍ക്ക് വേണ്ടിയായിരുന്നു സച്ചി തിരക്കഥ എഴുതാനിരുന്നത്.

38

അയ്യപ്പനും കോശിയുടെയും ചീഫ് അസോസിയേറ്റ് ഡയറക്ടറായ ജയൻ നമ്പ്യാരുടെ ആദ്യത്തെ സ്വതന്ത്ര സംവിധാന സംരഭവുമായിരുന്നു അത്.

48

പൃഥ്വിരാജ് നായകനാകുന്ന സച്ചിയുടെ തിരക്കഥയിലെ സിനിമ 2020ല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

58

സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായ അനാര്‍ക്കലി പൃഥ്വിരാജിന്റെ കരിയറിലെ വിജയചിത്രങ്ങളിലൊന്നായിരുന്നു.

68

സച്ചിയുടെ അടുത്ത സംവിധാന സംരഭമായി മാറിയ അയ്യപ്പനും കോശിയും മലയാളത്തില്‍ വേറിട്ട ഒരു ചിത്രമായി എത്തി വൻ വിജയവും സ്വന്തമാക്കി.

78

ആരാധകര്‍ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം പൂര്‍ത്തിയാകാതെയാണ് സച്ചി യാത്രയായിരിക്കുന്നത്.

88

പൃഥ്വിരാജിനെ നായകനാക്കി സച്ചി തിരക്കഥയെഴുതുന്ന സിനിമയുടെ പ്രമേയം പുറത്തുവന്നിരുന്നില്ലെങ്കിലും ആരാധകര്‍ ആകാംക്ഷയോടെയായിരുന്നു അതിനായി കാത്തിരുന്നത്.

click me!

Recommended Stories