നടൻ കിച്ചു ടെല്ലസും നടി റോഷ്ന ആൻ റോയിയും കഴിഞ്ഞ ദിവസം വിവാഹിതരായി. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത റോഷ്നയായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ കിച്ചുവിന്റെയും റോഷ്നയുടെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.