അനുരാഗ് കശ്യപിനെതിരെയുള്ള മീ ടു ആരോപണം രാഷ്ട്രീയ പ്രേരിതമോ; വിവാദം പുകയുന്നു

Published : Sep 20, 2020, 05:26 PM ISTUpdated : Sep 21, 2020, 08:10 AM IST

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ മീ ടു ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പായല്‍ ഘോഷാണ് ആരോപണം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാറിനോട് പല സമയങ്ങളിലും വിയോജിപ്പിച്ച് പ്രകടിപ്പിച്ച അനുരാഗിനെതിരെയുള്ള ആരോപണത്തിനെതിരെ പലരും രംഗത്തെത്തി. കങ്കണ വിവാദത്തിലും നടിക്കെതിരെ ശക്തമായ പ്രതികരണവുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു മീ ടു ആരോപണം.  

PREV
18
അനുരാഗ് കശ്യപിനെതിരെയുള്ള മീ ടു ആരോപണം രാഷ്ട്രീയ പ്രേരിതമോ; വിവാദം പുകയുന്നു

അനുരാഗ് കശ്യപ്

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന ആരോപണത്തില്‍ സംവിധായകന് പിന്തുണയുമായി കൂടുതല്‍ താരങ്ങളും സംവിധായകരും. നടി പായല്‍ ഘോഷാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് അനുരാഗ്യ കശ്യപ് പ്രതികരിച്ചു.

28

അനുരാഗ് കശ്യപും ആദ്യ ഭാര്യ ആരതി ബജാജും

പായല്‍ ഘോഷിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ ഭാര്യ ആരതി ബജാബ് അഭിപ്രായപ്പെട്ടു. സംവിധായകന്‍ ഹന്‍സല്‍ മേത്തയും അനുരാഗിന് പിന്തുണയുമായി രംഗത്തെത്തി. നേരത്തെ നടി തപ്‌സി പന്നുവും അനുരാഗ് കശ്യപിന് പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

38

സംവിധായകന്‍ ഹന്‍സല്‍ മേത്ത

അനുരാഗ് കശ്യപിനെതിരെയുള്ളത് വിലകുറഞ്ഞ ആരോപണമാണെന്ന് ആരതി ബജാജ് പറഞ്ഞു. നടി മാഹി ഗില്ലും സംവിധായകന് പിന്തുണ നല്‍കി. രാഷ്ട്രീയ പ്രേരിതമാണ് അനുരാഗ് കശ്യപിനെതിരെയുള്ള ആരോപണമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു. അതേസമയം, അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കങ്കണ റണാവത് രംഗത്തെത്തി.

48

നടി ഹുമ ഖുറൈശി

എബിഎന്‍ തെലുഗിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ അനുരാഗ് കശ്യപിനെതിരെ രംഗത്തെത്തിയത്. തന്നെ നിശബ്ദനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആരോപണമെന്ന് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. എന്നെ നിശബ്ദനാക്കാന്‍ സ്ത്രീയായ നിങ്ങള്‍ മറ്റൊരു സ്ത്രീയെ ഇതിലേക്ക് വലിച്ചിഴച്ചു. ദയവായി എല്ലാത്തിനും ഒരു പരിധി പാലിക്കണം. എനിക്കെതിരെയുള്ള ആരോപണം എല്ലാം അടിസ്ഥാനരഹിതമാണെന്ന് എല്ലാവരോടുമായി ഞാന്‍ പറയുകയാണ്-അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു. 

58

കങ്കണ റണാവത്

അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ കുഴപ്പമില്ലെന്നും ഹുമ ഖുറേഷ്, മാഹി ഗില്‍ എന്നിവര്‍ ഒരു വിളിക്കപ്പുറമാണെന്നും അനുരാഗ് കശ്യപ് പറഞ്ഞതായി പായല്‍ ഘോഷ് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണവും അനുരാഗ് കശ്യപ് നിഷേധിച്ചു. 

68

നടി മാഹി ഗില്‍ 

'എന്റെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും കാമുകിയും അടക്കം എന്റെ കൂടെ ജോലി ചെയ്ത എല്ലാ സുഹൃത്തുക്കളോടും നടിമാരോടും ഇതുവരെ മോശമായി പെരുമാറിയിട്ടില്ല. എന്താണ് സംഭവിക്കുക എന്നതിന് കാത്തിരിക്കുക. നമുക്ക് കാണാം. നിങ്ങളുടെ ആരോപണം എത്രത്തോളം ശരിയാണെന്ന് നിങ്ങള്‍ക്ക് അറിയാം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സ്‌നേഹവും ആശംസയും നേരുന്നു. ഇംഗ്ലീഷിലുള്ള ആരോപണങ്ങള്‍ക്ക് ഹിന്ദിയില്‍ മറുപടി നല്‍കിയതിന് ക്ഷമിക്കുക-അനുരാഗ്യ കശ്യപ് വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയരുതെന്നാവശ്യപ്പെട്ട് നിരവധി പേര്‍ തന്നെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. 

78

ആരോപണമുന്നയിച്ച നടി പായല്‍ ഘോഷ്

അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രക്ഷിക്കണമെന്നും പായല്‍ ഘോഷ് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന്‍ നടിയോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു.
 
88

തപ്‌സി പന്നു

കങ്കണ വിഷയത്തില്‍ അനുരാഗ് കശ്യപ് നടി കങ്കണക്കെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളോടുള്ള വിയോജിപ്പ് വല തവണ വ്യക്തമാക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്. അവസാനം സംവിധാനം ചെയ്ത ചിത്രം നോട്ട് നിരോധനത്തെ വിമര്‍ശിച്ചായിരുന്നു.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories