'ലഭിച്ചത് വലിയ ആദരവ്': ശ്രീലങ്കൻ പാർലമെന്‍റ് സന്ദര്‍ശിച്ച അനുഭവം പങ്കുവച്ച് മോഹന്‍ലാല്‍

Published : Jun 19, 2025, 08:34 PM IST

പാര്‍ലമെന്‍റ് സന്ദര്‍ശനത്തിന്‍റെ ഫോട്ടോകള്‍ മോഹന്‍ലാലും പങ്കുവച്ചിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിലൂടെ ആദരിക്കപ്പെട്ടു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. 

PREV
18
മോഹന്‍ലാല്‍ ശ്രീലങ്കയില്‍

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് നിലവിൽ ശ്രീലങ്കയിൽ പുരോ​ഗമിക്കുകയാണ്.

28
മോഹന്‍ലാല്‍ ശ്രീലങ്കയില്‍

ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരണത്തിനായി മോഹൻലാൽ വീണ്ടും ശ്രീലങ്കയിൽ എത്തുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ ഇവിടെ നിന്നുമുള്ളൊരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ശ്രീലങ്കൻ മാധ്യമങ്ങൾ.

38
വീഡിയോ വൈറല്‍

ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാൽ എത്തിയ വീഡിയോ ആണിത്. സഭ നടക്കുന്നതിനിടെ ശ്രീലങ്കൻ ഡെപ്യൂട്ടി സ്പീക്കറായ ഡോ. റിസ്വി സാലിഹ് മോഹൻലാലിനെ സ്വാ​ഗതം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ശ്രീലങ്കന്‍ സ്പീക്കറെ മോഹന്‍ലാല്‍ സന്ദര്‍ശിക്കുന്ന ഫോട്ടോകളും വൈറലായി.

48
പാര്‍ലമെന്‍റ് സന്ദര്‍ശനം

"ഇന്ത്യൻ ഫിലിം ആക്ടറും സംവിധായകനുമായ പദ്മശ്രീ, പദ്മഭൂഷൺ, ഡോ. മോഹൻലാൽ വിശ്വനാഥൻ ശ്രീലങ്കൻ പാർലമെന്റിൽ എത്തിയിട്ടുണ്ട്. ആശംസകൾ അറിയിക്കുന്നതിനൊപ്പം ശ്രീലങ്കയിലേക്ക് അദ്ദേഹത്തെ സ്വാ​ഗതവും ചെയ്യുകയാണ്", എന്നാണ് സ്പീക്കർ പറഞ്ഞത്. പിന്നാലെ വിനയാന്വിതനായി തൊഴു കൈകളോടെ മോഹൻലാൽ ​ഗ്യാലറിയിൽ എഴുന്നേറ്റ് നിൽക്കുന്നുമുണ്ട് വൈറലായ വീഡിയോയില്‍.

58
'ആദരിക്കപ്പെട്ടു'

പാര്‍ലമെന്‍റ് സന്ദര്‍ശനത്തിന്‍റെ ഫോട്ടോകള്‍ മോഹന്‍ലാലും പങ്കുവച്ചിട്ടുണ്ട്. ശ്രീലങ്കൻ പാർലമെന്റിൽ ലഭിച്ച ഹൃദ്യമായ സ്വീകരണത്തിലൂടെ ആദരിക്കപ്പെട്ടു. പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, സ്പീക്കർ ഡോ. ജഗത് വിക്രമരത്‌ന, ഡെപ്യൂട്ടി സ്പീക്കർ ഡോ. റിസ്‌വി സാലിഹ്, എന്റെ പ്രിയ സുഹൃത്ത് ഇഷാന്ത രത്‌നായക എന്നിവരെ കാണാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് മോഹന്‍ലാല്‍ ക്യാപ്ഷന്‍ എഴുതിയത്.

68
'അവിസ്മരണീയം'

ശ്രീലങ്കയിലേക്കുള്ള ഈ സന്ദർശനത്തെ അവിസ്മരണീയമാക്കിയ ഊഷ്മളതയ്ക്കും, ഔദാര്യത്തിനും, അർത്ഥവത്തായ സംഭാഷണങ്ങൾക്കും ഞാൻ അഗാധമായി നന്ദിയുള്ളവനാണ്.

78
ശ്രീലങ്കയിലെ ഷൂട്ടിംഗ്

വന്‍ ബജറ്റിലും ക്യാന്‍വാസിലും ഒരുങ്ങുന്ന ചിത്രമാണ് മഹേഷ് നാരായണന്‍റേത്. മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളാകുന്നു എന്നത് തന്നെയാണ് പടത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്.

88
മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം

ഇവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, ഗ്രേസ് ആന്‍റണി, രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മഹേഷ് നാരായണന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Photos on
click me!

Recommended Stories