മലയാളത്തിലെ ശ്രദ്ധേയരായ യുവ നടിമാരാണ് നിമിഷ സജയനും ദിവ്യ പ്രഭയും. അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങള്‍ ഇരുവര്‍ക്കും ചെയ്യാനായിട്ടുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.നിമിഷ സജയൻ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വേറിട്ട തീമിലാണ് ഫോട്ടോ ഷൂട്ട് ചെയ്‍തിരിക്കുന്നത്.