Published : May 13, 2020, 05:10 PM ISTUpdated : May 13, 2020, 05:12 PM IST
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് പി ജയചന്ദ്രൻ. ഭാവഗായകനെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പി ജയചന്ദ്രൻ ഒട്ടേറെ മനോഹര ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനായി മാറിയതാണ്. പി ജയചന്ദ്രന്റെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ കേള്‍ക്കാൻ ആഗ്രഹിക്കുന്നതാണ്. അതേസമയം അടുത്തിടെ പി ജയചന്ദ്രന്റെ മേയ്ക്ക് ഓവറായിരുന്നു ആരാധകര്‍ ചര്‍ച്ചയാക്കിയത്. മസില് പെരുപ്പിച്ച് മീശ പിരിച്ചുള്ള ആ ഫോട്ടോയെ കുറിച്ച് പി ജയചന്ദ്രൻ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.