'ഇതാര് മറവത്തൂർ കനവിലെ ചാണ്ടിക്കുഞ്ഞോ?'; 'പള്ളിച്ചട്ടമ്പി'യിലെ ടൊവിനോയുടെ ലുക്ക് ചർച്ചയാവുന്നു

Published : Feb 15, 2026, 08:51 PM IST

Pallichattambi starring Tovino Thomas. മലയാളത്തിലെ പ്രമുഖ താരങ്ങളും പള്ളിച്ചട്ടമ്പിയിൽ അണിനിരക്കുന്നു. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം.

PREV
17
പള്ളിച്ചട്ടമ്പി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'പള്ളിച്ചട്ടമ്പി'യ്ക്ക് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

27
നായികയായി കയാദു ലോഹർ

കയാദു ലോഹർ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ കാട്ടുചെമ്പകം എന്ന ഗാനം പുറത്തുവിട്ടിരുന്നു.

37
വിശാൽ മിശ്ര മലയാളത്തിൽ

ജേക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബോളിവുഡിലെ ട്രെൻഡിങ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ഗാനം കൂടിയാണിത്. 

47
ടൊവിനോയുടെ ലുക്കാണ് പ്രധാന ചർച്ച

ഗാനം പുറത്തുവന്നതോട് കൂടി ചിത്രത്തിലെ ടൊവിനോയുടെ ലുക്ക് ആളാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

57
മറവത്തൂർ കനവിലെ ചാണ്ടിക്കുഞ്ഞ്

പഴയ മമ്മൂട്ടിയെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് ടൊവിനോ ഗാനത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്. സംഘത്തിലെ കുട്ടപ്പായിയെ പോലെയും, ഒരു മറവത്തൂർ കനവിലെ ചാണ്ടികുഞ്ഞിനെ പോലെയുമുണ്ടെന്നാണ് ഗാനം പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിലെ കമന്റുകൾ.

67
തിരക്കഥ എസ്. സുരേഷ് ബാബു

മലയാളത്തിലെ മറ്റു നിരവധി പ്രമുഖ താരങ്ങളും പള്ളിച്ചട്ടമ്പിയിൽ അണിനിരക്കുന്നു. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് 'പള്ളിച്ചട്ടമ്പി'യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം.

77
ഏപ്രിൽ 9ന് തിയേറ്ററുകളിൽ

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന 'പള്ളിച്ചട്ടമ്പി' ഏപ്രിൽ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Photos on
click me!

Recommended Stories