എനിക്കും രഞ്‍ജിനിയെപ്പോലെയാകണം, യുവാവിന്റെ കുറിപ്പ് ചര്‍ച്ചയാക്കി ആരാധകര്‍

First Published May 27, 2020, 6:11 PM IST

അവതാരക, അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധേയയായ കലാകാരിയാണ് രഞ്‍ജിനി ഹരിദാസ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകയുമായിരിക്കും രഞ്‍ജിനി ഹരിദാസ്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. രഞ്‍ജിനി ഹരിദാസിനെ കുറിച്ച് സജിത്ത് എം എസ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ജോലി ചെയ്യുന്ന തൊഴിൽ മേഖലയെ തന്നെ സ്വന്തം ഫെയിം കൊണ്ട് അടയാളപ്പെടുത്തിയ, ആ തൊഴിലിന് സമൂഹത്തിനു മുന്നിൽ അന്തസ് നേടിക്കൊടുത്ത ആത്മാഭിമാനം ഉള്ള വ്യക്തിത്വമാണ് രഞ്ജിനി ഹരിദാസിന്റേതെന്ന് ആണ് സജിത്ത് പറയുന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി രഞ്ജിനി ഹരിദാസിന്റെ ഇന്റർവ്യൂകൾ കണ്ടു സന്തോഷിക്കൽ ആയിരുന്നു പ്രധാന പ്രോഗ്രാം. സ്വന്തം ജീവിതം ഇത്ര മനോഹരമായി ജീവിച്ചു തീർക്കുന്ന അപൂർവം മനുഷ്യരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. അതും എന്തൊരു ജീവിതം. പിൽകാലത്ത് ഈ സൈബർ സ്പേസിൽ മറ്റാർക്കും കിട്ടിയ തെറികൾ മുഴുവൻ ഒരു ത്രാസിൽ വച്ച് അളന്നു നോക്കിയാലും രഞ്ജിനിക്ക് കിട്ടിയ തെറികളുടെ തട്ട് താണ് തന്നെയിരിക്കും. രഞ്ജിനിയെ മര്യാദ പഠിപ്പിക്കാൻ മലയാളി പുരുഷന്മാർ കിണഞ്ഞു പരിശ്രമിച്ചു. ഇത് ഇനം വേറെ ആണ് മോനെ എന്ന് എല്ലാ പുരുഷുക്കളെയും അവരും പഠിപ്പിച്ചുവെന്ന് സജിത്ത് പറയുന്നു.
undefined
രഞ്‍ജിനി ഹരിദാസിന്, 2000 ൽ രഞ്ജിനിക്ക് മിസ് കേരളാ പട്ടം കിട്ടിയപ്പോൾ എനിക്ക് രണ്ടു വയസ് ആയിരുന്നു. ഒരു ഏഴാം ക്ലാസ്സ്‌ - എട്ടാം ക്ലാസ്സിൽ ഒക്കെ പഠിക്കുമ്പോൾ രഞ്ജിനിയെ എനിക്ക് തീരെ ഇഷ്‍ടമില്ലായിരുന്നു (അന്നൊക്കെ നമുക്കുണ്ടോ വല്ല വീണ്ടുവിചാരം. യെവളെയൊന്നും വീട്ടിൽ ആണുങ്ങളില്ലേ? അവനൊന്നും കൈകാലാവതില്ലേ എന്നൊക്കെയായിരുന്നു എന്റെ വിചാരം. എന്റെ വിചാരം സത്യമായിരുന്നു. ഒരു അഭിമുഖത്തിൽ രഞ്ജിനി പറയുന്നു, ഞാൻ ഒറ്റയ്ക്ക് ജീവിച്ചു പഠിച്ചേ മതിയാകുമായിരുന്നുള്ളൂ. ആരെങ്കിലും എന്നെ തെറി വിളിച്ചാലോ കേറി പിടിച്ചാലോ എനിക്ക് ചെന്ന് പറയാൻ എനിക്ക് അച്ഛനോ ആങ്ങളമാരോ ഒന്നുമില്ല. ആകെ ഒരമ്മയും ഒരനിയനും. ഇങ്ങനെയൊരു രഞ്ജിനി ഇല്ലായിരുന്നെങ്കിൽ പിന്നെ രഞ്ജിനി തന്നെ ഉണ്ടാകുമായിരുന്നില്ല. രഞ്‍ജിനി ഹരിദാസിന്റെ അഭിമുഖം ഓര്‍ത്തെടുത്ത് സജിത്ത് പറയുന്നു.
undefined
രഞ്ജിനി മലയാളികളുടെ അഹന്തകളെ പൊളിച്ചെഴുതിയ പോലെ മറ്റാരും പിന്നീട് ചെയ്‍തിട്ടില്ല എന്ന് തോന്നിയിട്ടുണ്ട്. വളർന്നപ്പോൾ രഞ്ജിനിയെ ഞാൻ വല്ലാതെ ഇഷ്ട്ടപെട്ടു തുടങ്ങി. പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ചാനലിൽ രഞ്ജിനി അതിഥിയായി വന്ന ഇന്റർവ്യൂ കണ്ടത്. ഇത്രയും കുസൃതിക്കാരിയായ ഒരു പെൺകുട്ടിയെ താൻ അതിന് മുൻപ് കണ്ടിട്ടില്ലായിരുന്നുവെന്നും സജിത്ത് പറയുന്നു.
undefined
ഇന്റർവ്യൂകളിൽ എല്ലാം അഭിമാനത്തോടെ അവർ പറയുന്ന ഒരു വസ്‍തുത ഉണ്ട്. ഞാനൊക്കെ ആങ്കറിങ് തുടങ്ങിയ സമയത്ത് ഒരു റെസ്‌പെക്ട് ഉം ഇല്ലാത്ത ഒരു തൊഴിൽ ആയിരുന്നു ഇത്. ഇരിക്കാൻ ഒരു കസേരയോ നേരാംവണ്ണം പേയ്‌മെന്റ് പോലും കിട്ടാത്ത ഒന്ന്. അവിടെ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക്, അവർക്ക് പ്രത്യേകം റൂമും മിനിമം 5,000 ത്തിൽ കുറയാത്ത പേയ്‌മെന്റ് scale ഉം ഒക്കെ വരുത്തുന്നതിൽ, ആ മാറ്റത്തിൽ എനിക്കും ചെറുതല്ലാത്ത പങ്കുണ്ട്. രഞ്‍ജിനി അഭിമുഖത്തില്‍ പറഞ്ഞ കാര്യം ഓര്‍ത്തെടുത്ത് സജിത്ത് പറയുന്നു. തനിക്കും രഞ്‍ജിനിയെപ്പോലെ ആകണം എന്ന് പറഞ്ഞാണ് സജിത്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്.
undefined
വ്യക്തിജീവിതത്തിൽ പോലെ തന്നെ മിടുക്കിയായ ഒരു പ്രഫഷനൽ ലൈഫ് കൂടി അവർക്കുണ്ട്. ജഗതി ശ്രീകുമാർ സ്റ്റേജിൽ വച്ച് അവരെ അപമാനിച്ച സംഭവം വളരെ ബുദ്ധിയോടെ ഡീൽ ചെയ്‍ത അവരുടെ ആത്മസംയമനം അതിന് തെളിവാണ്. അതിനെക്കുറിച്ച് പിന്നീട് രഞ്ജിനിക്കുള്ള ദുഃഖം അത് കൊണ്ട് ആ ഷോ മുഴുവൻ രഞ്ജിനി ജഗതിയിൽ ഫോക്കസ് ആയി. സത്യത്തിൽ മത്സരാർത്ഥികളായ കുട്ടികളിലേക്ക് തിരിയണമായിരുന്നുവെന്നായിരുന്നു . രഞ്‍ജിനി ഹരിദാസിനെ കുറിച്ച് സജിത്ത് പറയുന്നു.
undefined
click me!