മലയാളത്തിന്റെ യുവനടൻമാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ കഥാപാത്രങ്ങളിലൂടെ എത്തി നായകനായി വളര്‍ന്ന നടൻ. സിജു വില്‍സണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ വിവാഹവാര്‍ഷിക ദിനം ആഘോഷിക്കുന്ന സിജു വില്‍സണിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. സിജു വില്‍സണ്‍ തന്നെയാണ് കേക്കു മുറിക്കുന്ന ഫോട്ടോയും ഭാര്യക്കൊന്നിച്ചുള്ള പഴയ ഫോട്ടോകളും ഷെയര്‍ ചെയ്‍തിരിക്കുന്നത്.