'വണ്‍ ലാസ്റ്റ് ടൈം'; വൈകാരികതയുടെ വേദിയില്‍ ആരാധകരോട് നന്ദി പറഞ്ഞ് വിജയ്

Published : Dec 27, 2025, 11:14 PM IST

വിജയ്‍യുടെ അവസാന ചിത്രമായ ജനനായകന്‍റെ ഓഡിയോ ലോഞ്ച് ഇന്ന് മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ബുകിത് ജലീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നു. താരവും അദ്ദേഹത്തിന്‍റെ ആരാധകരുമായി വൈകാരികമായ കൊടുക്കല്‍ വാങ്ങല്‍ നടന്ന വേദിയായി ഇത് മാറി.

PREV
17
സ്റ്റേഡിയം നിറഞ്ഞ് ജനം

മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിലെ ബുകിത് ജലീല്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ ജന നായകന്‍ ഓഡിയോ ലോഞ്ചിന് എത്തിയത് തൊണ്ണൂറായിരത്തോളം ആരാധകര്‍

27
കര്‍ശന നിയന്ത്രണങ്ങള്‍

സെപ്റ്റംബര്‍ 27 ന് വിജയ്‍ പങ്കെടുത്ത തമിഴക വെട്രി കഴകത്തിന്‍റെ കരൂര്‍ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരണപ്പെട്ട പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്വാലലംപൂരിലെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ച് ഒരു രാഷ്ട്രീയ പരിപാടി ആക്കരുതെന്ന് റോയല്‍ മലേഷ്യ പൊലീസിന്‍റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു

37
ആരാധകരോട് നന്ദി പറഞ്ഞ് വിജയ്

"നിങ്ങളോടുള്ള നന്ദി ഞാന്‍ ഒരു വാക്കില്‍ നിര്‍ത്തില്ല. മൺവീട് മോഹിച്ചാണ് സിനിമയിൽ എത്തിയത്. നിങ്ങൾ എനിക്ക് ഒരു കൊട്ടാരം നൽകി. 33 വർഷം ഒരാളെ പിന്തുണയ്ക്കുക എളുപ്പമല്ല. നിങ്ങൾക്ക് വേണ്ടി നിന്ന് നിങ്ങളോട് നന്ദി അറിയിക്കണമെന്നാണ് ആഗ്രഹം. എനിക്കായി എല്ലാം വിട്ടുനൽകിയ ആരാധകർക്ക് ഞാൻ എന്റെ സിനിമയെ വിട്ടുനൽകുന്നു"

47
വൈകാരിക യാത്രയയപ്പ്

വിജയ്‍ക്ക് ആരാധകര്‍ നല്‍കിയത് വൈകാരികമായ യാത്രയയപ്പ്. ടിവികെയുടെ മുദ്രാവാക്യങ്ങൾ വിജയ് തന്നെ വിലക്കി. രാഷ്ട്രീയ പ്രചാരണങ്ങൾ പാടില്ലെന്ന് അധികൃതർ നിർദേശിച്ചിരുന്നു

57
"ജനനായകൻ എന്‍റെ അവസാന സിനിമ"

സിനിമയിലെ ആദ്യ ദിവസം മുതൽ തനിക്ക് നേരെ വിമർശനങ്ങൾ ഉണ്ടെന്ന് വേദിയില്‍ വിജയ് പറഞ്ഞു. “ജീവിതത്തിൽ വിജയിക്കാൻ നിങ്ങൾക്ക് എപ്പോഴും സുഹൃത്തുക്കൾ മാത്രം പോരാ. ശക്തരായ എതിരാളികളെയും ആവശ്യമാണ്”. അജിത്തിനെ സുഹൃത്ത് (നൻപൻ ) എന്നും വിജയ് വിശേഷിപ്പിച്ചു.

67
മമിത ബൈജുവിന് പ്രശംസ

ചിത്രത്തില്‍ ഒപ്പം അഭിനയിച്ച മമിത ബൈജുവിനെ വിജയ് പ്രശംസിച്ചു. ജനനായകന് ശേഷം കുടുംബങ്ങൾ കൊണ്ടാടുന്ന സഹോദരിയായി മാറും എന്നായിരുന്നു ആശംസ. ചിത്രത്തില്‍ വിജയ്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദര്‍, പൂജ ഹെഗ്‍ഡെ, ലോകേഷ് കനകരാജ്, ആറ്റ്ലി

77
വണ്‍ ലാസ്റ്റ് ടൈം

ഇനി ഇതുപോലെയൊന്നിന് സാക്ഷ്യം വഹിക്കാന്‍ ആവില്ലല്ലോയെന്ന സങ്കടത്തിലാണ് ആരാധകര്‍

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories