'ക്യാപ്റ്റന്‍ ഗോട്ടിലിരിക്ക്' ക്യാപ്റ്റന്‍റെ പാര്‍ട്ടി വിജയിക്കോ?; വിജയകാന്തിന്‍റെ കുടുംബത്തെ കണ്ട് വിജയ്

Published : Aug 20, 2024, 08:29 AM IST

പ്രധാനമായും ഉയര്‍ന്ന ചോദ്യം അന്തരിച്ച തമിഴ് സൂപ്പര്‍താരം ഈ ചിത്രത്തില്‍ ക്യാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമോ എന്നതാണ്. അത് വിജയകാന്തിന്‍റെ ഭാര്യ പ്രേമലത മാഡം പറഞ്ഞതാണല്ലോ എന്നാണ് വെങ്കിട്ട് പ്രഭു പ്രതികരിച്ചത്.   

PREV
15
'ക്യാപ്റ്റന്‍ ഗോട്ടിലിരിക്ക്' ക്യാപ്റ്റന്‍റെ പാര്‍ട്ടി വിജയിക്കോ?; വിജയകാന്തിന്‍റെ കുടുംബത്തെ കണ്ട് വിജയ്
GOAT Trailer

ദളപതി വിജയ് നായകനാകുന്ന 'ദ ഗോട്ട്' റിലീസിന് ഒരുങ്ങുകയാണ്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഒരു ടൈം ട്രാവലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അനവധി സര്‍പ്രൈസുകള്‍ ഉണ്ടെന്നാണ് സംവിധായകന്‍ വെങ്കിട്ട് പ്രഭു തന്നെ പറഞ്ഞത്. 
 

25
Thalapathy Vijay

കഴിഞ്ഞ ദിവസം ചെന്നൈയില്‍  'ദ ഗോട്ട്'ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് വെങ്കിട്ട് പ്രഭുവിന്‍റെ വാര്‍ത്ത സമ്മേളനം ഉണ്ടായിരുന്നു. ഇതില്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം അന്തരിച്ച തമിഴ് സൂപ്പര്‍താരം ഈ ചിത്രത്തില്‍ ക്യാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമോ എന്നതാണ്. അത് വിജയകാന്തിന്‍റെ ഭാര്യ പ്രേമലത മാഡം പറഞ്ഞതാണല്ലോ എന്നാണ് വെങ്കിട്ട് പ്രഭു പ്രതികരിച്ചത്. 
 

35
DMDK Leader Premalatha

ഇപ്പോഴിതാ ദളപതി വിജയ് വിജയകാന്തിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരിക്കുകയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ ഇതിനകം ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ദ ഗോട്ടിന് ശേഷം രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ചിരിക്കുന്ന വിജയിയുടെ ഈ സന്ദര്‍ശനത്തിന് വലിയ പ്രധാന്യമുണ്ടെന്നാണ് തമിഴകത്തെ സംസാരം. 
 

45
DMDK Leader Premalatha

എന്നാല്‍ ഗോട്ട് ചിത്രത്തില്‍ വിജയകാന്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ സമ്മതിച്ചതിന് നന്ദി പറയാനാണ് വിജയിയും വെങ്കിട്ട് പ്രഭുവും, നിര്‍മ്മാതാവും വിജയകാന്തിന്‍റെ ഭാര്യ പ്രേമലതയെയും മക്കളായ ഷണ്‍മുഖ പാണ്ഡ്യനെയും വിജയ് പ്രഭകാരനെയും ചെന്നൈയിലെ വീട്ടില്‍ സന്ദര്‍ശിച്ചത് എന്നാണ് വിവരം. 
 

55
Venkat Prabhu

അതേ സമയം എംഡിഎംകെ എന്ന രാഷ്ട്രീയ പാര്‍ട്ടി നേതാവായിരുന്ന വിജയകാന്ത് അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതയാണ് ഇപ്പോള്‍ ഈ പാര്‍ട്ടിയുടെ നേതാവ് തന്‍റെ രാഷ്ട്രീയത്തിലേക്ക് ഈ കക്ഷിയെ വിജയ് തേടുന്നുവോ എന്ന ചര്‍ച്ചയും സജീവമാണ്. 
 

Read more Photos on
click me!

Recommended Stories